Home
News

200 രൂപയിൽ താഴെ വിലയുള്ള ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ നിരന്തരം തങ്ങളുടെ പ്ലാനുകൾ പുതുക്കുകയും കൂടുതൽ വരിക്കാരെ നേടാൻ പരിശ്രമിക്കുകയും ചെയ്യുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലും സ്വകാര്യ കമ്പനികളെ പോലെ മികച്ച പ്ലാനുകൾ വിപണിയിൽ അവതരിപ്പിക്കുന്നുണ്ട്. വരുമാനം കുറഞ്ഞ വരിക്കാർക്കായി ഈ നാല് ടെലിക്കോം കമ്പനികളും നൽകുന്ന 200 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ നോക്കാം.

ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ

ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവയുടെ 200 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ 24 ദിവസമോ 28 ദിവസമോ വാലിഡിറ്റി നൽകുന്നവയാണ്. ഈ പ്ലാനുകളെല്ലാം കോളിങ്, ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നു. സ്വകാര്യ കമ്പനികളായ ജിയോ, എയർടെൽ വിഐ എന്നിവ 199 രൂപയ്ക്കാണ് മികച്ച ആനുകൂല്യം നൽകുന്ന പ്ലാൻ നൽകുന്നത്. ബിഎസ്എൻഎൽ ആവട്ടെ 187 രൂപയ്ക്ക് ആകർഷകമായ പ്ലാൻ നൽകുന്നു.

ജിയോ 199 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോ 199 രൂപ പ്രീപെയ്ഡ് പ്ലാൻ

ഇന്ത്യയിലെ മുൻനിര ടെലികോം കമ്പനിയായ റിലയൻസ് ജിയോ ഉയർന്ന വേഗതയുള്ള ഇന്റർനെറ്റ് ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നു. ജിയോയുടെ 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലൂടെ ദിവസവും 1.5 ജിബി ഇന്റർനെറ്റ് ഡാറ്റയാണ് ലഭിക്കുന്നത്. 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണ് ഇത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കും 42 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64Kbps ആയി കുറയും. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും. ജിയോ ടിവി, ജിയോസിനിമ, ജിയോ ന്യൂസ്, ജിയോ സെക്യൂരിറ്റി എന്നിവയിലേക്കുള്ള ആക്സസും ഈ പ്ലാൻ നൽകുന്നു.

എയർടെൽ 199 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 199 രൂപ പ്രീപെയ്ഡ് പ്ലാൻ

ഭാരതി എയർടെല്ലിന്റെ പ്ലാനുകൾ റിലയൻസ് ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളുമായി നേരിട്ട് മത്സരിക്കുന്നവയാണ്. 200 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളിൽ എയർടെല്ലിന്റെ മികച്ച പ്ലാനിനും വില 199 രൂപ തന്നെയാണ്. ഈ പ്ലാൻ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് ദിവസവും 1 ജിബി ഇന്റർനെറ്റ് ഡാറ്റയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ജിയോയിൽ നിന്ന് വ്യത്യസ്തമായി, ഭാരതി എയർടെല്ലിന്റെ 100 രൂപ പ്രീപെയ്ഡ് പ്ലാൻ 24 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഫ്രീ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് ഫ്രീ എഡിഷൻ, ആമസോൺ പ്രൈം മൊബൈൽ എഡിഷൻ ഫ്രീ ട്രയൽ, എയർടെൽ എക്സ്ട്രീം സബ്സ്ക്രിപ്ഷൻ എന്നിവ ഈ പ്ലാനിലൂടെ ലഭിക്കും.

വോഡഫോൺ ഐഡിയ 199 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയ 199 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയ്ക്ക് പ്രീപെയ്ഡ് പ്ലാനുകളുടെ വലിയ നിര തന്നെയുണ്ട്. 199 രൂപ പ്രീപെയ്ഡ് പ്ലാനിൽ 24 ദിവസത്തെ വാലിഡിറ്റിയാണ് കമ്പനി നൽകുന്നത്. ദിവസവും 100 എസ്എംഎസുകൾ നൽകുന്നതിനൊപ്പം 1 ജിബി ഇന്റർനെറ്റ് ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കും. വോഡഫോൺ ഐഡിയ വരിക്കാർക്ക് വിഐ ടിവി, മൂവീസ് ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും. എയർടെൽ പ്ലാനിന് സമാനമായ ഡാറ്റ, വാലിഡിറ്റി ആനുകൂല്യങ്ങൾ തന്നെയാണ് ഈ പ്ലാനും നൽകുന്നത്.

ബിഎസ്എൻഎൽ 187 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ 187 രൂപ പ്രീപെയ്ഡ് പ്ലാൻ

200 രൂപയിൽ താഴെ വിലയുള്ള മറ്റ് ടെലികോം ഓപ്പറേറ്റർമാരുടെ മികച്ച പ്രീപെയ്ഡ് പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ വില കുറഞ്ഞതും ഏറ്റവും ഉയർന്ന ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നതുമായ പ്ലാൻ ബിഎസ്എൻഎല്ലിനാണ് ഉള്ളത്. 187 രൂപ വിലയുള്ള ഈ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തേക്ക് ദിവസവും 2 ജിബി ഇന്റർനെറ്റ് ഡാറ്റ നൽകുന്നു. ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ, വേഗത 80Kbps ആയി കുറയും. അൺലിമിറ്റഡ് വോയിസ് കോളുകളും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് 28 ദിവസത്തേക്ക് സൗജന്യ റിങ് ബാക്ക് ടോണും ലഭിക്കും.

Best Mobiles in India

English summary
Jio, Airtel, Vi and BSNL plans below Rs 200 are valid for 24 days or 28 days. These plans also offer attractive benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X