ഐഫോണിനെ സ്നേഹിക്കുന്ന ബോളിവുഡ് താരങ്ങൾ

|

നമ്മുടെ ദൈനംദിന ജീവിതത്തിൽ സ്മാർട്ട്‌ഫോണുകൾ ഒരു നിർണായക ഘടകമായി മാറിയിരിക്കുന്നു. ടിവിയിലും മറ്റ് പ്ലാറ്റ്ഫോമുകളിലും സ്മാർട്ട്‌ഫോണുകളുടെ നിരവധി പരസ്യങ്ങളും നമ്മൾ കാണാറുണ്ട്. ബോളിവുഡിലെ മിക്ക സെലിബ്രറ്റികളും ഇത്തരം സ്മാർട്ട്ഫോൺ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഏത് ബ്രാന്റിന്റെ പരസ്യങ്ങളിൽ അഭിനയിക്കുന്ന സെലിബ്രറ്റിയായാലും അവരുടെ ഇഷ്ടഫോൺ അത് തന്നെയാവണമെന്നില്ല.

പ്രീമിയം
 

പ്രീമിയം സ്മാർട്ട്ഫോണുകളിൽ ഏറ്റവും പ്രധാനപ്പെട്ട ബ്രാന്റാണ് ഐഫോൺ. ഐഫോണുകൾ പ്രീമിയം ലൈഫിന്റെ ഭാഗമായി തന്നെ കണക്കാക്കപ്പെടുത്തുണ്ട്. ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ സീരിസായ ഐഫോൺ 11 സീരിസ് ഇന്ന് ബോളിവുഡിലെ പല താരങ്ങളും ഉപയോഗിക്കുന്നുണ്ട്. ഐഫോൺ 11 സീരിസ് അടക്കം ഐഫോൺ ഫോണുകൾ ഉപയോഗിക്കുന്ന താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.

അമിതാഭ് ബച്ചൻ

അമിതാഭ് ബച്ചൻ

ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ ഒരു ബോളിവുഡ് താരമാണ് ബിഗ് ബി. അമിതാഭ് ബച്ചൻ ഉപയോഗിക്കുന്ന സ്മാർട്ട്ഫോൺ ഏതാണെന്ന കൌതുകം പലർക്കും ഉണ്ടാകാം. അദ്ദേഹത്തിന്റെ ട്വീറ്റുകളിൽ നിന്ന് ആപ്പിൾ ഡിവൈസാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്ന് വ്യക്തമാണ്.

കൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 11, ഐഫോൺ 11 പ്രോ എന്നിവയുടെ വില വർദ്ധിപ്പിച്ചുകൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 11, ഐഫോൺ 11 പ്രോ എന്നിവയുടെ വില വർദ്ധിപ്പിച്ചു

ഷാരൂഖ് ഖാൻ

ഷാരൂഖ് ഖാൻ

ഷാരുഖ് ഖാൻ ബ്ലാക്ക്ബെറി ഫോണുകൾ ഉപയോഗിക്കുന്ന പല ചിത്രങ്ങളും മുമ്പ് പ്രചരിച്ചിരുന്നു. ബ്ലാക്ക്ബറിയോട് പ്രത്യേക താല്പര്യം പുലർത്തിയ താരം കൂടിയായിരുന്നു എസ്ആർകെ. നിലവിൽ നോക്കിയയുടെ ബ്രാൻഡ് അംബാസഡറാണ് അദ്ദേഹം. നോക്കിയ ഫോണുകൾ ഉപയോഗിക്കുന്നതിനൊപ്പം തന്നെ ഐഫോൺ, ഐപാഡ് എന്നിവയും ഷാരൂഖ് ഉപയോഗിക്കുന്നു.

മാധുരി ദീക്ഷിത്
 

മാധുരി ദീക്ഷിത്

ബോളിവുഡിലെ ജനപ്രിയ നായിക മാധുരി ദീക്ഷിത്ത് ആപ്പിൾ ഉത്പന്നങ്ങളോട് പ്രിയമുള്ളയാളാണ്. ഐഫോൺ, മാക്, ഐപാഡ് തുടങ്ങിയ ആപ്പിൾ ഉൽപ്പന്നങ്ങളാണ് ബോളിവുഡിലെ നൃത്ത രാജ്ഞി ഉപയോഗിക്കുന്നത്.

സൽമാൻ ഖാൻ

സൽമാൻ ഖാൻ

സൽമാൻ ഖാന്റെ ട്വീറ്റുകൾ പോസ്റ്റ് ചെയ്യുന്നതും മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്ന അവസരത്തിലെ പഴയ ചില ചിത്രങ്ങളിലുമെല്ലാം അദ്ദേഹം ബ്ലാക്ക്ബെറി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ പുതിയ ചില ഫോട്ടോകളിൽ അദ്ദേഹത്തിന്റെ പക്കലുള്ളത് ഐഫോണാണ് എന്ന് വ്യക്തമാണ്.

കൂടുതൽ വായിക്കുക: സിനിമകളിൽ വില്ലന്മാർ ഐഫോൺ ഉപയോഗിക്കാൻ ആപ്പിൾ അനുവദിക്കില്ല; കാരണം ഇതാണ്കൂടുതൽ വായിക്കുക: സിനിമകളിൽ വില്ലന്മാർ ഐഫോൺ ഉപയോഗിക്കാൻ ആപ്പിൾ അനുവദിക്കില്ല; കാരണം ഇതാണ്

ആലിയ ഭട്ട്

ആലിയ ഭട്ട്

ബോളിവുഡിലെ പ്രതിഭാധനയായ നടിയാണ് ആലിയ ഭട്ട്. തന്റെ കഥാപാത്രങ്ങളെ എന്നും മനോഹരമായി അവതരിപ്പിച്ചിട്ടുള്ള ഈ നടി ഐഫോൺ ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടികയിൽ തന്നെയാണ് ഉള്ളത്. ജിയോണി സ്മാർട്ട്‌ഫോണുകളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്ന നടി സ്ഥിരമായി ഉപയോഗിക്കുന്നത് ഐഫോൺ തന്നെയാണ്.

പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര നേരത്തെ ട്വീറ്റുകൾ പോസ്റ്റ് ചെയ്തിരുന്നത് നോക്കിയ മൊബൈൽ ഉപയോഗിച്ചായിരുന്നു. എന്നാൽ അക്കാലത്ത് തന്നെ മാധ്യമ പ്രവർത്തകരെ കാണുമ്പോൾ അവർ ഐഫോണാണ് ഉപയോഗിക്കുന്നത് എന്ന് വ്യക്തമായി. ഇപ്പോഴും അവർ ഐഫോൺ ഉപയോക്താവാണ്.

ആപ്പിൾ ‘ഐഫോൺ’ ഉപയോഗിക്കുന്ന മറ്റ് ബോളിവുഡ് താരങ്ങൾ

ആപ്പിൾ ‘ഐഫോൺ’ ഉപയോഗിക്കുന്ന മറ്റ് ബോളിവുഡ് താരങ്ങൾ

ആദിത്യ റോയ് കപൂർ, അജയ് ദേവ്ഗൺ. അനുഷ്ക ശർമ്മ, അർജുൻ കപൂർ, ആയുഷ്മാൻ ഖുറാന, ബിപാഷ ബസു, ദീപിക പദുക്കോൺ, ദിഷ പതാനി, ഫറാ ഖാൻ, ഹർഷവർധൻ കപൂർ, ഇലിയാന ഡി ക്രൂസ്, ജാക്വലിൻ ഫെർണാണ്ടസ്, കാജോൾ, കപിൽ ശർമ്മ, കരൺ ജോഹർ, കരീന കപൂർ, കത്രീന കൈഫ്, നർഗീസ് ഫക്രി, പരിനീതി ചോപ്ര, രൺബീർ കപൂർ, രൺവീർ സിംഗ്, റെമോ, ഡിസൂസ, റിതീഷ് ദേശ്മുഖ്, രോഹിത് ഷെട്ടി, ശ്രദ്ധ കപൂർ, സിദ്ധാർത്ഥ് മൽഹോത്ര, സോനം കപൂർ, സൂരജ് പഞ്ചോളി, സുശാന്ത് സിംഗ് രജപുത്, ഉദയ് ചോപ്ര, വരുൺ ധവാൻ, യാമി ഗൌതം

കൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 12 പുറത്തിറങ്ങുന്നത് ഇനിയും വൈകും, കാരണം കൊറോണ വൈറസ്കൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 12 പുറത്തിറങ്ങുന്നത് ഇനിയും വൈകും, കാരണം കൊറോണ വൈറസ്

Most Read Articles
Best Mobiles in India

Read more about:
English summary
We, in general, come across several advertisements for smartphones on TV and other platforms. Different actors and celebrities promote a specific mobile brand for increasing its sales. But, they don’t actually use that smartphone. At some point in time, we may think about the smartphone being used by our favorite actors.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X