50 രൂപയിൽ താഴെ മാത്രം വിലയുള്ള ബിഎസ്എൻഎല്ലിന്റെ 4ജി പ്രീപെയ്ഡ് പ്ലാനുകൾ

|

ബിഎസ്എൻഎൽ തങ്ങളുടെ ഉപയോക്താക്കൾക്ക് മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. സ്വകാര്യ ടെലിക്കോം കമ്പനികൾ പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചപ്പോഴും പ്ലാനുകൾക്ക് വില കൂട്ടാത്ത കമ്പനിയാണ് ബിഎസ്എൻഎൽ. റീചാർജിനായി വളരെ കുറച്ച് തുക മാത്രം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാൻ മികച്ച പ്ലാനുകൾ തന്നെ ബിഎസ്എൻഎൽ നൽകുന്നുണ്ട്. വെറും 50 രൂപയിൽ താഴെ മാത്രം വിലയുള്ള ബിഎസ്എൻഎല്ലിന്റെ ചില പ്രീപെയ്ഡ് പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. 2 ജിബി വരെ ഡാറ്റ നൽകുന്ന പ്ലാനുകളാണ് ഇവ.

50 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

ബിഎസ്എൻഎല്ലിന്റെ ആകർഷകമായ 50 രൂപയിൽ താഴെ മാത്രം വിലയുള്ള പ്ലാനുകൾക്ക് 18 രൂപയും 29 രൂപയുമാണ് വില വരുന്നത്. അധികം തുക കൈയ്യിൽ ഇല്ലെങ്കിൽ റീചാർജ് ചെയ്യാവുന്ന പ്ലാനുകൾ ആണ് ഇവ. വളരെ കുറഞ്ഞ വാലിഡിറ്റിയാണ് ഈ പ്ലാനുകൾ നൽകുന്നത്. അത്യാവശ്യ ഘടങ്ങളിൽ കൂടുതൽ ഡാറ്റ വേണ്ടി വരുന്ന അവസരങ്ങളിൽ ഉപയോഗിക്കാവുന്ന പ്ലാനുകൾ ആണ് ഇവ രണ്ടും. ഇവ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ അടക്കമുള്ളവ നൽകുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

6ജിയുടെ രഹസ്യം അന്വേഷിച്ച് ജിയോ, ഔലു സർവകലാശാലയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു6ജിയുടെ രഹസ്യം അന്വേഷിച്ച് ജിയോ, ഔലു സർവകലാശാലയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു

ബിഎസ്എൻഎൽ 18 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ 18 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന 18 രൂപ വിലയുള്ള പ്ലാൻ 2 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾക്കായി ഉപയോക്താവ് ഒരു ദിവസം 9 രൂപ വീതമാണ് നൽകുന്നത്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. ഒരു ദിവസം 1 ജിബി ഡാറ്റ എന്ന അളവിൽ രണ്ട് ദിവസത്തേക്കുമായി 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 80 കെബിപിഎസ് ആയി കുറയുന്നു. വളരെ കുറഞ്ഞ വാലിഡിറ്റിയും ഡാറ്റയും വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

ബിഎസ്എൻഎൽ 29 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ 29 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന 29 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 5 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. ഈ പ്ലാൻ പ്രതിദിന ഡാറ്റ നൽകുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും മൊത്തം 1 ജിബി ഡാറ്റയുമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 5 ദിവസത്തേക്ക് എല്ലാ നെറ്റ്വർക്കിലേക്ക് കോളിങ് ലഭിക്കുന്നതിനൊപ്പം 1 ജിബി ഡാറ്റ മാത്രം ലഭിക്കുക എന്നത് ചില ഉപയോക്താക്കൾക്ക് ഉപയോഗപ്പെടുത്താവുന്ന പ്ലാൻ ആയിരിക്കും. തങ്ങളുടെ സിം ആക്ടീവ് ആക്കി നിലനിർത്താൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അനുയോജ്യമായ പ്ലാനാണിത്.

ബിഎസ്എൻഎല്ലിന്റെ ഏറ്റവും വില കുറഞ്ഞ 4ജി പ്രീപെയ്ഡ് പ്ലാനുകൾബിഎസ്എൻഎല്ലിന്റെ ഏറ്റവും വില കുറഞ്ഞ 4ജി പ്രീപെയ്ഡ് പ്ലാനുകൾ

20 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

20 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

അടുത്തിടെ ബിഎസ്എൻഎൽ 20 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. 13 രൂപ, 16 രൂപ, 19 രൂപ വിലയിൽ ലഭ്യമാകുന്ന ഡാറ്റ വൌച്ചറുകളാണ് ഇതിലുള്ളത്. ഈ പ്ലാനുകൾ 2 ജിബി വരെ ഡാറ്റയും 1 ദിവസത്തെ വാലിഡിറ്റിയുമാണ് നൽകുന്നത്. എമർജൻസി വൗച്ചറുകൾ എന്ന നിലയിൽ ഇവ എല്ലാ സർക്കിളുകളിലും ലഭ്യമാകും. ബിഎസ്എൻഎല്ലിന്റെ 13 രൂപ പ്രീപെയ്ഡ് പ്ലാൻ നെറ്റ് ബ്രൗസ് ചെയ്യുന്നതിനും വീഡിയോകൾ സ്ട്രീമിങ് ചെയ്യുന്നതിനും 2 ജിബി ഡാറ്റ നൽകുന്നു. ഈ ഡാറ്റ ആനുകൂല്യത്തിന് പുറമെ 1 ദിവസത്തെ വാലിഡിറ്റിയും പ്ലാനിലൂടെ ലഭിക്കും.

16 രൂപയുടെ പ്ലാൻ

16 രൂപയുടെ പ്രീപെയ്ഡ് പ്ലാനും 2 ജിബി ഡാറ്റയും ഒരു ദിവസത്തെ വാലിഡിറ്റിയുമാണ് നൽകുന്നത്. ഇത് തിരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമേ ലഭ്യമാകൂ.19 രൂപ വിലയുള്ള ബിഎസ്എൻഎൽ ഡാറ്റ വൌച്ചറും 2 ജിബി ഹൈ-സ്പീഡ് 3ജി ഡാറ്റയും സമാന വാലിഡിറ്റിയും നൽകുന്നു. ഈ പ്ലാനുകളിലൂടെ വോയിസ്, എസ്എംഎസ് ആനുകൂല്യങ്ങൾ ലഭിക്കില്ല. ദിവസേനയുള്ള ഡാറ്റ ലിമിറ്റ് തീർന്നുപോകുന്ന അവസരങ്ങളിൽ ഏറ സഹായകരമായവയാണ് ബിഎസ്എൻഎല്ലിന്റെ 20 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന മൂന്ന് പ്ലാനുകൾ.

സ്വകാര്യ കമ്പനികളെ നേരിടാൻ 20 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളുമായി ബിഎസ്എൻഎൽസ്വകാര്യ കമ്പനികളെ നേരിടാൻ 20 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളുമായി ബിഎസ്എൻഎൽ

Best Mobiles in India

English summary
BSNL has plans for less than Rs 50. Take a look at the plans offered by BSNL at Rs 18 and Rs 29 and their benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X