1,000 രൂപയിൽ താഴെ വിലയുള്ള ബി‌എസ്‌എൻ‌എൽ ഭാരത് ഫൈബർ ബ്രോഡ്ബാന്റ് പ്ലാനുകൾ

|

ബി‌എസ്‌എൻ‌എൽ ഭാരത് ഫൈബർ സർവ്വീസിന് കീഴിൽ ആകർഷകമായ ബ്രോഡ്‌ബാൻഡ് സേവനങ്ങളും പ്ലാനുകളും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. നിരവധി ആനുകൂല്യങ്ങളും ഓഫറുകളും നൽകുന്ന പ്ലാനുകളുടെ വലിയ നിര തന്നെ ബിഎസ്എൻഎല്ലിന് ഉണ്ട്. രാജ്യത്തെ ഏറ്റവും വലിയ ബ്രോഡ്ബാന്റ് സേവന ദാതാക്കളായ ബിഎസ്എൻഎൽ വിപണിയിലെ തങ്ങളുടെ ആധിപത്യം നഷ്ടപ്പെടാതിരിക്കാൻ 1,000 രൂപയിൽ താഴെയുള്ള വിലയിൽ ആകർഷകമായ ചില പ്ലാനുകൾ നൽകുന്നുണ്ട്.

449 രൂപ പ്ലാൻ

449 രൂപ പ്ലാൻ

449 രൂപ വിലയുള്ള ബിഎസ്എൻഎൽ ഭാരത് ഫൈബർ പ്ലാനിന്റെ പേര് ‘ഫൈബർ ബേസിക്' എന്നാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 30 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 3,300ജിബി (3.3ടിബി) ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. ഇതൊരു അൺലിമിറ്റഡ് പ്ലാൻ ആണ്. അതുകൊണ്ട് തന്നെ 3.3ടിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് 2 എംബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ബ്രൌസ് ചെയ്യാൻ സാധിക്കും. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കും.

599 രൂപ പ്ലാൻ

599 രൂപ പ്ലാൻ

ബി‌എസ്‌എൻ‌എൽ ഭാരത് ഫൈബറിന്റെ പ്രതിമാസ പ്ലാനുകളിൽ രണ്ടാമത്തെ പ്ലാനിന് 599 രൂപയാണ് വില. ഈ പ്ലാൻ ‘ഫൈബർ ബേസിക് പ്ലസ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ പ്ലാൻ 449 രൂപ പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റ ആനുകൂല്യം തന്നെയാണ് നൽകുന്നത്. പക്ഷേ ഈ പ്ലാൻ കൂടുതൽ സ്പീഡിലുള്ള ഡാറ്റ നൽകുന്നു. ഉപയോക്താക്കൾക്ക് 60 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 3,300 ജിബി എഫ്യുപി ലിമിറ്റ് കഴിഞ്ഞാൽ വേഗത 2 എംബിപിഎസ് ആയി കുറയും. ഈ പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നു.

കൂടുതൽ വായിക്കുക: 40 ദിവസത്തേക്ക് പ്രതിദിനം 3 ജിബി ഡാറ്റയുമായി ബി‌എസ്‌എൻ‌എൽ 247 രൂപ പ്ലാൻകൂടുതൽ വായിക്കുക: 40 ദിവസത്തേക്ക് പ്രതിദിനം 3 ജിബി ഡാറ്റയുമായി ബി‌എസ്‌എൻ‌എൽ 247 രൂപ പ്ലാൻ

779 രൂപ പ്ലാൻ

779 രൂപ പ്ലാൻ

ബി‌എസ്‌എൻ‌എല്ലിന്റെ 779 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ ‘സൂപ്പർസ്റ്റാർ 300' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ പ്ലാൻ 50 എംബിപിഎസ് സ്പീഡിലുള്ള ഇന്റർനെറ്റാണ് നൽകുന്നത്. 300 ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നു. 300 ജിബി ഡാറ്റ അവസാനിച്ചു കഴിഞ്ഞാൽ സ്പീഡ് 2 എം‌ബി‌പി‌എസായി കുറയുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്നു എന്നതാണ്.

ബി‌എസ്‌എൻ‌എൽ 799 രൂപ

ബി‌എസ്‌എൻ‌എൽ 799 രൂപ

ബി‌എസ്‌എൻ‌എല്ലിന്റെ 799 രൂപ പ്ലാൻ ‘ഫൈബർ വാല്യു' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 100 എംബിപിഎസ് വേഗതയിലുള്ള ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് പ്ലാൻ ആണ് എന്ന് പറയുമ്പോഴും ഈ പ്ലാനിന് 3,300ജിബി എന്ന എഫ്യുപി ലിമിറ്റ് ഉണ്ട്. ഈ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 2 എംബിപിഎസ് ആയി കുറയും. ഈ പ്ലാനിലൂടെ ഒടിടി ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് ഈ പ്ലാനിലൂടെ ലഭിക്കും.

949 രൂപ,  999 രൂപ പ്ലാനുകൾ

949 രൂപ, 999 രൂപ പ്ലാനുകൾ

949 രൂപ, 999 രൂപ നിരക്കുകളിലുള്ള പ്ലാനുകളെ യഥാക്രമം ‘സൂപ്പർസ്റ്റാർ 500', ‘ഫൈബർ പ്രീമിയം' എന്നിങ്ങനെയാണ് വിളിക്കുന്നത്. സൂപ്പർസ്റ്റാർ 500 പ്ലാനിലൂടെ 50 എംബിപിഎസ് വരെ വേഗതയുള്ള 500 ജിബി ഡാറ്റയാണ് ബിഎസ്എൻഎൽ നൽകുന്നത്. അതേസമയം, ‘ഫൈബർ പ്രീമിയം' പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 200 എംബിപിഎസ് വേഗതയിൽ 3,300 ജിബി ഡാറ്റ ലഭിക്കും. രണ്ട് പ്ലാനുകളും സൌജന്യ വോയ്‌സ് കോളിങും നൽകുന്നു. ഈ രണ്ട് പ്ലാനുകളുടെയും ഉപയോക്താക്കൾക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം സബ്ക്രിപ്ഷൻ സൌജന്യമായി ലഭിക്കും.

കൂടുതൽ വായിക്കുക: 40 ദിവസത്തേക്ക് പ്രതിദിനം 3 ജിബി ഡാറ്റയുമായി ബി‌എസ്‌എൻ‌എൽ 247 രൂപ പ്ലാൻകൂടുതൽ വായിക്കുക: 40 ദിവസത്തേക്ക് പ്രതിദിനം 3 ജിബി ഡാറ്റയുമായി ബി‌എസ്‌എൻ‌എൽ 247 രൂപ പ്ലാൻ

Best Mobiles in India

English summary
BSNL Bharat Fiber Services offers attractive broadband services and plans to its customers. BSNL has a large range of plans that offer many benefits and offers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X