Home
News

ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട മികച്ച ഡാറ്റ പായ്ക്കുകൾ

അൺലിമിറ്റഡ് കോംബോ പ്ലാനുകൾ, വോയ്‌സ് കോളിങ് പ്ലാനുകൾ, എസ്എംഎസ് പായ്ക്കുകൾ, ഡാറ്റ ഔൺലി പായ്ക്കുകൾ എന്നിങ്ങനെ വിവിധ തരം പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ ഉപയോക്താക്കൾക്കായി നൽകുന്നു. ഇന്ത്യൻ ടെലിക്കോം വിപണിയിലെ ഏറ്റവും മികച്ച അൺലിമിറ്റഡ് കോംബോ പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎല്ലാണ് നൽകുന്നത്. ബിഎസ്എൻഎല്ലിന്റെ ഡാറ്റ പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

ഡാറ്റാ പ്ലാനുകൾ

എസ്ടിവി 16, എസ്ടിവി 57, എസ്ടിവി 98, എസ്ടിവി 151, എസ്ടിവി 198, എസ്ടിവി 251, എസ്ടിവി 998 എന്നിവയാണ് ബിഎസ്എൻഎല്ലിന്റെ ഡാറ്റാ പ്ലാനുകൾ. വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച ഡാറ്റാ പ്ലാനാണ് 998 രൂപയുടേത്. മറ്റുള്ള ഡാറ്റ പ്ലാനുകളും മികച്ചവയാണ്. സ്വകാര്യ കമ്പനികളോട് മത്സരിക്കാൻ പോന്ന ബിഎസ്എൻഎല്ലിന്റെ മികച്ച ഡാറ്റ പ്ലാനുകൾ വിശദമായി പരിശോധിക്കാം.

എസ്ടിവി 16 ഡാറ്റ പായ്ക്ക്

എസ്ടിവി 16 ഡാറ്റ പായ്ക്ക്

ബിഎസ്എൻഎല്ലിന്റെ ഡാറ്റ പായ്ക്കുകൾ ആരംഭിക്കുന്നത് എസ്ടിവി 16 മുതലാണ്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് ഒരു ദിവസത്തെ വാലിഡിറ്റിയിൽ 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാൻ ദൈനംദിന ഡാറ്റ ലിമിറ്റ് കഴിഞ്ഞിട്ടും കൂടുതൽ ഡാറ്റ ആവശ്യമുള്ള ആളുകൾക്ക് വേണ്ടിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഏത് പ്ലാനിനൊപ്പവും ഇത് റീചാർജ് ചെയ്യാൻ സാധിക്കും. റീചാർജ് ചെയ്ത് 24 മണിക്കൂർ കഴിഞ്ഞാൽ ഈ പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റ ആനുകൂല്യം ലഭിക്കില്ല.

എസ്ടിവി 57 ഡാറ്റ പായ്ക്ക്

എസ്ടിവി 57 ഡാറ്റ പായ്ക്ക്

എസ്ടിവി 16 ഒരു ദിവസത്തെ വാലിഡിറ്റി മാത്രം നൽകുമ്പോൾ അതിനെക്കാൾ വാലിഡിറ്റിയിൽ കൂടുതൽ ഡാറ്റയും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ് എസ്ടിവി 57. ഈ പായ്ക്ക് 10 ജിബി ഡാറ്റയും പത്ത് ദിവസത്തെ വാലിഡിറ്റിയുമാണ് നൽകുന്ന്. സൌജന്യ സിങ് സബ്സ്ക്രിപ്ഷനും ഈ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നു.

എസ്ടിവി 98 ഡാറ്റ പായ്ക്ക്

എസ്ടിവി 98 ഡാറ്റ പായ്ക്ക്

22 ദിവസം വാലിഡിറ്റി നൽകുന്ന പായ്ക്കാണ് ഇത്. ദിവസവും 2 ജിബി ഡാറ്റയാണ് ബിഎസ്എൻഎൽ എസ്ടിവി 98 ഡാറ്റ പായ്ക്കിലൂടെ നൽകുന്നത്. ഡാറ്റാ ആനുകൂല്യത്തിന് പുറമേ ഉപയോക്താക്കൾക്ക് ഇറോസ് നൌ ആക്സസും നൽകുന്നുണ്ട്. ദിവസവും 2ജിബി ലിമിറ്റ് കഴിഞ്ഞാൽ 40 കെബിപിഎസ് വേഗതയിൽ ഇന്റനെര്റ് ബ്രൌസ് ചെയ്യാൻ സാധിക്കുന്ന അൺലിമിറ്റഡ് പ്ലാനാണ് ഇത്.

എസ്ടിവി 151 ഡാറ്റ പായ്ക്ക്

എസ്ടിവി 151 ഡാറ്റ പായ്ക്ക്

എസ്ടിവി 98 ദിവസവും രണ്ട് ജിബി ഡാറ്റയാണ് നൽകുന്നത്. ഇത്തരത്തിൽ ദൈനം ദിന ഡാറ്റ എന്നത് വേണ്ടാത്തവർക്ക് മൊത്തം കാലയളവിലേക്കുമായി നിശ്ചിത ഡാറ്റ നൽകുന്ന പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. ഇത്തരത്തിൽ ഒരു പ്ലാനാണ് എസ്ടിവി 151. 28 ദിവസത്തേക്ക് 40 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഇതിനൊപ്പം ഉപയോക്താക്കൾക്ക് സിംഗ് സബ്സ്ക്രിപ്ഷൻ സൌജന്യമായി ലഭിക്കും.

എസ്ടിവി 198 ഡാറ്റ പായ്ക്ക്

എസ്ടിവി 198 ഡാറ്റ പായ്ക്ക്

ബി‌എസ്‌എൻ‌എൽ എസ്ടിവി 198 ഡാറ്റാ പായ്ക്ക് എസ്ടിവി 98ന് സമാനമായ ആനുകൂല്യങ്ങൾ 54 ദിവസത്തേക്ക് നൽകുന്ന പായ്ക്കാണ്. ഈ പായ്ക്കിലൂടെ ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ 40 കെബിപിഎസ് വേഗതയിൽ ഡാറ്റ ലഭിക്കും. ഈ ഡാറ്റ സ്പീഡിലൂടെ വാട്സ്ആപ്പിൽ ഇമേജുകൾ ഡൌൺലോഡ് ചെയ്യൽ, അയക്കൽ, ബ്രൌസിങ് എന്നിവയെല്ലാം നടക്കും. ചില സർക്കിളുകളിൽ ഈ പ്രീപെയ്ഡ് പ്ലാനിനൊപ്പം ബി‌എസ്‌എൻ‌എൽ സിംഗ് സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു.

എസ്ടിവി 251 ഡാറ്റ പായ്ക്ക്

എസ്ടിവി 251 ഡാറ്റ പായ്ക്ക്

ലോക്ക്ഡൌൺ സമയത്ത് അവതരിപ്പിച്ച ബി‌എസ്‌എൻ‌എല്ലിന്റെ എസ്ടിവി 251 പായ്ക്ക് 28 ദിവസത്തേക്ക് 70 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. സ്വകാര്യ ടെലിക്കോം കമ്പനികളിൽ നിന്നും വ്യത്യസ്തമായി ബി‌എസ്‌എൻ‌എൽ എസ്‌ടി‌വി 251 20 ജിബി അധിക ഡാറ്റ നൽകുന്നു. ഈ പായ്ക്ക് സിംഗ് സബ്‌സ്‌ക്രിപ്‌ഷനും സൌജന്യമായി നൽകും.

എസ്ടിവി 998 ഡാറ്റ പായ്ക്ക്

എസ്ടിവി 998 ഡാറ്റ പായ്ക്ക്

ബിഎസ്എൻഎൽ എസ്ടിവി 998 എന്നത് ഏറ്റവും മികച്ച ഡാറ്റ പായ്ക്കാണ്. 240 ദിവസത്തേക്ക് ദിവസവും 3 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഈ പ്ലാൻ 2021 മാർച്ച് 23 വരെ മാത്രമേ ലഭിക്കുകയുള്ളു എന്ന് ബി‌എസ്‌എൻ‌എൽ അറിയിച്ചിട്ടുണ്ട്. ഈ പ്ലാനിന്റെ ലഭ്യത 90 ദിവസത്തേക്ക് കൂടി നീട്ടി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Best Mobiles in India

English summary
BSNL's data plans include STV16, STV57, STV98, STV151, STV198, STV251 and STV998.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X