Home
News

ബിഎസ്എൻഎല്ലിന്റെ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്രമോഷണൽ ഓഫറുകൾ

ഇന്ത്യൻ ടെലിക്കോ വിപണിയിൽ പൊതുമേഖലാ ടെലിക്കോം കമ്പനികളോട് മത്സരിക്കാൻ മികച്ച പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലിക്കോം ഓപ്പറേറ്ററാണ് ബിഎസ്എൻഎൽ. സ്പെഷ്യൽ താരിഫ് വൗച്ചറുകൾ (എസ്ടിവി), പ്ലാൻ വൗച്ചറുകൾ (പിവി) എന്നിവയടക്കമുള്ള ബിഎസ്എൻഎല്ലിന്റെ പ്ലാനുകൾ 99 രൂപ മുതലാണ് ആരംഭിക്കുന്നത്. ബിഎസ്എൻഎൽ നിശ്ചിത കാലത്തേക്ക് മാത്രം പ്രഖ്യാപിക്കുന്ന പ്രമോഷണൽ ഓഫറുകൾ ഈ പ്ലാനുകളുടെ ആനുകൂല്യം വർധിപ്പിക്കുന്നു.

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ പ്രമോഷണൽ ഓഫറുകളിലൂടെ ചില പ്ലാനുകളിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾക്കൊപ്പം അധികമായി സൌജന്യ ഡാറ്റ, എസ്എംഎസ് വാലിഡിറ്റി എന്നിവ ലഭിക്കും. 2021 മാർച്ച് 31 വരെയുള്ള കാലയളവിലേക്കാണ് ബിഎസ്എൻഎല്ലിന്റെ നിലവിലുള്ള പ്രമോഷണൽ ഓഫറുകൾ ലഭിക്കുക. ഇതിൽ പല ഓഫറുകളുടെ ലഭ്യതയും ബിഎസ്എൻഎൽ വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ പ്രമോഷണൽ ഓഫറുകൾ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

99 രൂപ എസ്ടിവി

99 രൂപ എസ്ടിവി

ബി‌എസ്‌എൻ‌എല്ലിന്റെ 99 രൂപയുടെ എസ്ടിവി പ്ലാൻ രാജ്യത്തെ എല്ലാ സർക്കിളുകളിലും ലഭ്യമാണ്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. പ്ലാനിന് 22 ദിവസത്തെ വാലിഡിറ്റിയാണ് കമ്പനി നൽകിയിരുന്നത്. ഇപ്പോൾ പ്രമോഷണൽ ഓഫർ കൂടി ചേർന്ന് ഈ പ്ലാനിലൂടെ 99 എസ്എംഎസ് കൂടി ഉപയോക്താക്കൾക്ക് ലഭിക്കും. ഈ സൌജന്യ എസ്എംഎസ് ഓഫർ മാർച്ച് അവസാനം വരെ മാത്രമേ ലഭിക്കുകയുള്ളു.

298 രൂപ എസ്ടിവി

298 രൂപ എസ്ടിവി

298 രൂപയുടെ എസ്ടിവിയിലൂടെ ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്‌സ് കോളുകളുമാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. 54 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ ഇറോസ് നൗവിന് സ്ട്രീമിംഗ് ആനുകൂല്യങ്ങളും നൽകുന്നു. ദിവസവും 1 ജിബി ഡാറ്റ ഉപയോഗിച്ചതിന് ശേഷം വേഗത 40 കെപിഎസ്ബി ആയി കുറയും. പ്രമോഷണൽ ഓഫറിന്റെ ഭാഗമായി രണ്ട് ദിവസത്തേക്ക് ദിവസവും 1 ജിബി ഹൈ സ്പീഡ് ഡാറ്റയും ഈ പ്ലാനിനൊപ്പം ലഭിക്കും. ഇതിലൂടെ വാലിഡിറ്റി 56 ദിവസമാകുന്നു.

319 രൂപ എസ്ടിവി

319 രൂപ എസ്ടിവി

319 രൂപയുടെ പ്രത്യേക താരിഫ് വൗച്ചറിലൂടെ ബി‌എസ്‌എൻ‌എല്ലിൽ നിന്ന് രാജ്യത്തെ എല്ലാ നെറ്റ്‌വർക്കിലേക്കും 75 ദിവസത്തെ വാലിഡിറ്റിയുള്ള അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. പ്രമോഷണൽ ഓഫറിന്റെ ഭാഗമായി ഈ പ്ലാനിലൂടെ 2021 മാർച്ച് 31 വരെ ഉപയോക്താക്കൾക്ക് 300 എസ്എംഎസുകളും 10 ജിബി ഡാറ്റ സൌജന്യമായി ലഭിക്കും.

399 രൂപ പിവി

399 രൂപ പിവി

399 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യം നൽകുന്നു. 80 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ദിവസവും 1 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. പ്രമോഷണൽ പിരീഡ് ഓഫറായി ഈ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് 1 ജിബി ഡാറ്റ അധികമായി ലഭിക്കും.

699 രൂപ പിവി

699 രൂപ പിവി

699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 0.5 ജിബി ഹൈ സ്പീഡ് ഡാറ്റയും നൽകുന്ന പ്ലാനാണ്. ഡാറ്റ ലിമിറ്റ് അവസാനിച്ചതിന് ശേഷം ഡാറ്റ സ്പീഡ് 80 കെബിപിഎസായി കുറയുന്നു. 160 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. പ്ലാൻ സൌജന്യ പിആർബിടി സേവനങ്ങളും നൽകുന്നുണ്ട്. പ്രൊമോഷണൽ ഓഫറിലൂടെ ഈ പ്ലാനിന് 20 ദിവസത്തെ അധിക വാലിഡിറ്റി ലഭിക്കും.

Best Mobiles in India

English summary
With the benefits of BSNL promotional offers on some plans, you can get additional free data, SMS and validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X