Home
News

കുറഞ്ഞ നിരക്കിൽ 365 ദിവസം വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ പ്ലാനുകളുടെ വാലിഡിറ്റി നൽകുന്ന കാര്യത്തിൽ മറ്റ് ടെലിക്കോം കമ്പനികളെക്കാൾ വളരെ മുന്നിലാണ്. എല്ലാ ടെലിക്കോം കമ്പനികളും താരിഫ് നിരക്കുകൾ വർധിപ്പിക്കുമ്പോഴും താരിഫ് നിരക്കുകൾ ഉയർത്താതെ ഉപയോക്താക്കളെ തങ്ങളിലേക്ക് ആകർഷിക്കാനാണ് ബിഎസ്എൻഎൽ ശ്രമിക്കുന്നത്. വാർഷിക പ്ലാനുകൾക്ക് 4000 രൂപയോളം വില വരുന്ന സമയത്താണ് ബിഎസ്എൻഎൽ കുറഞ്ഞ വിലയിൽ പോലും വാർഷിക പ്ലാനുകൾ നൽകുന്നത്.

കൂടുതൽ വാലിഡിറ്റി

റീചാർജിനായി കുറച്ച് തുക മാത്രം ചിലവഴിക്കാനാഗ്രഹിക്കുന്ന കൂടുതൽ വാലിഡിറ്റി വേണ്ട ആളുകൾക്ക് ബിഎസ്എൻഎൽ മികച്ച ചോയിസുകൾ നൽകുന്നു. ഇന്ത്യയിൽ എല്ലായിടത്തും 4ജി എത്തിക്കാൻ സാധിക്കാത്തത് ടെലിക്കോം കമ്പനിയുടെ പോരായ്മയാണ് എങ്കിലും കോളുകൾ വിളിക്കാനും ഇൻകമിംങ് കോളിനും പ്രാധാന്യം നൽകുന്ന ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകൾക്ക് ബിഎസ്എൻഎല്ലിന്റെ പ്ലാനുകൾ ഏറെ സഹായകരമാണ്. സെക്കന്ററി സിം കാർഡുകൾ ഉപയോഗിക്കുന്ന ആളുകൾക്കും ഈ പ്ലാനുകൾ പ്രയോജനപ്പെടുന്നു.

397 രൂപ പ്ലാൻ

397 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന് ചില സർക്കിളുകളിൽ മാത്രമായി 397 രൂപ വിലയുള്ള പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാൻ ഒരു വർഷത്തെ വാലിഡിറ്റിയാണ് വരിക്കാർക്ക് നൽകുന്നത്. ഇതിലൂടെ ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പിആർബിടി സേവനങ്ങളും ലഭിക്കുന്നു. ശ്രദ്ധിക്കേണ്ട കാര്യം ഈ ആനുകൂല്യങ്ങളെല്ലാം 60 ദിവസത്തേക്ക് മാത്രമാണ് ലഭിക്കുക എന്നതാണ്. പ്ലാനിന്റെ സർവ്വീസ് വാലിഡിറ്റി മാത്രമാണ് 365 ദിവസം. ഒരു വർഷം മുഴുവൻ ഇൻകമിങ് കോളുകൾ സ്വീകരിക്കാനും ടോക്ക് ടൈം ഉണ്ടെങ്കിൽ ഔട്ട്ഗോയിങ് വിളിക്കാനും ഈ പ്ലാൻ സഹായിക്കുന്നു. അധികം ഉപയോഗിക്കാത്ത, ഇൻകമിങ് കോളുകളും സർവ്വീസ് വാലിഡിറ്റിയും വേണ്ട സിം കാർഡുകളിൽ റീചാർജ് ചെയ്യാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

1499 രൂപ പ്ലാൻ

1499 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന് 1499 രൂപ വിലയുള്ള മികച്ചൊരു വാർഷിക പ്ലാൻ ഉണ്ട്. ഈ പ്ലാനിലൂടെ വരിക്കാർക്ക് 24 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. സൗജന്യ വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്ലാനിന് 365 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. കുറച്ച് ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്. കോളഇങ് ആനുകൂല്യങ്ങളും എസ്എംഎസ് ആനുകൂല്യങ്ങളും പ്ലാനിന്റെ വാലിഡിറ്റി കാലയളവായ ഒരു വർഷം മുഴുവൻ ലഭിക്കുകയും ചെയ്യുന്നു. സെക്കന്ററി സിം കാർഡുകൾ റീചാർജ് ചെയ്യാവുന്ന മികച്ച പ്ലാനാണ് ഇത്.

1999 രൂപ പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന അടുത്ത വിലകുറഞ്ഞ വാർഷിക പ്ലാനിന് 1999 രൂപയാണ് വില. ഈ പ്ലാനിലൂടെ 1499 രൂപ പ്ലാനിനെ അപേക്ഷിച്ച് കൂടുതൽ ഡാറ്റ ആനുകൂല്യങ്ങൾ ലഭിക്കുന്നു. 500 ജിബി സാധാരണ ഡാറ്റയും 100 ജിബി അധിക ഡാറ്റയുമാണ് പ്ലാനിലൂടെ ലഭിക്കുന്നത്. ഈ ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 80 കെബിപിഎസായി കുറയുന്നു. എഫ്യുപി ലിമിറ്റ് ഇല്ലാതെ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും സൗജന്യ പിആർബിടി സേവനങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. അൺലിമിറ്റഡ് സോങ് ചേഞ്ചിങ് ഓപ്ഷനും 365 ദിവസത്തേക്ക് ലോക്ധൂൺ കണ്ടന്റിലേക്കുള്ള ആക്സസും ഇറോസ് നൗ ആക്സസും ഈ പ്ലാൻ നൽകുന്നുണ്ട്.

2399 രൂപ പ്ലാൻ

2399 രൂപ പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന മറ്റൊരു മികച്ച വാർഷിക പ്ലാനാണ് 2399 രൂപ പ്ലാൻ. ഈ വാർഷിക പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി 365 ദിവസമായിരുന്നു, എന്നാലിപ്പോൾ 60 ദിവസം കൂടി അധികമായി ലഭിക്കും. അതുകൊണ്ട് തന്നെ ഇപ്പോൾ 425 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ വരുന്നത്. പ്രൊമോഷണൽ ഓഫറിന്റെ ഭാഗമായി ഡിസംബർ 31 വരെ റീചാർജ് ചെയ്യുന്നവർക്ക് മാത്രമാണ് ഈ അധിക വാലിഡിറ്റി ലഭിക്കുന്നത്. ദിവസവും 3 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഈ ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ വേഗത 80 കെബിപിഎസ് ആയി കുറയുന്നു. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ബിഎസ്എൻഎൽ ട്യൂണുകളിലേക്കും ഇറോസ് നൗ കണ്ടന്റിലേക്കും 425 ദിവസത്തേക്ക് ആക്‌സസ് ഈ പ്ലാൻ നൽകുന്നു.

1498 രൂപയുടെ ഡാറ്റ വൌച്ചർ

1498 രൂപയുടെ ഡാറ്റ വൌച്ചർ

ബിഎസ്എൻഎല്ലിന് 1498 രൂപ വിലയുള്ള ഒരു പ്രീപെയ്ഡ് വാർഷിക ഡാറ്റ വൗച്ചറും ഉണ്ട്. ഡാറ്റ വൗച്ചർ പ്രതിദിനം 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ വേഗത 40 കെബിപിഎസ് ആയി കുറയുന്നു. ഇത് വീട്ടിലിരുന്ന ജോലി ചെയ്യുന്ന ആളുകൾക്കും വീഡിയോ സ്ട്രീമിങ് ചെയ്യുന്നവർക്കുമെല്ലാം തിരഞ്ഞെടുക്കാവുന്ന മികച്ച വർക്ക് ഫ്രം ഹോം ഡാറ്റ പ്ലാനാണ്. ഈ വൌച്ചറിലൂടെ മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കുകയില്ല. ഡാറ്റയ്ക്ക് വേണ്ടി മാത്രം ആശ്രയിക്കാവുന്ന പ്ലാനാണ് ഇത്. മികച്ച നെറ്റ്വർക്ക് വേഗതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് ഈ പ്ലാൻ പ്രയോജനം ചെയ്യും.

ബിഎസ്എൻഎൽ 4ജി

ബിഎസ്എൻഎൽ 4ജി

2022 സെപ്തംബറോടെ 4ജി സേവനങ്ങൾ രാജ്യത്ത് എല്ലായിടത്തും എത്തിക്കാനുള്ള ശ്രമങ്ങളിലാണ് ബിഎസ്എൻഎൽ. ടെലിക്കോം വകുപ്പ് സഹമന്ത്രി പാർലമെന്റിൽ അറിയിച്ചതാണ് ഇക്കാര്യം. 4ജി റോൾഔട്ടിലൂടെ ആദ്യ വർഷത്തിൽ ഏകദേശം 900 കോടി രൂപയോളം അധിക വരുമാനം നേടാനാകുമെന്നും മന്ത്രി പാർലമെന്റിൽ അറിയിച്ചിരുന്നു. ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയുടെ ഓഹരി വിറ്റഴിക്കൽ ഇപ്പോൾ പരിഗണനയിലില്ലെന്ന് കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ദേവുസിൻഹ് ചൗഹാൻ ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
BSNL has a number of plans that offer attractive benefits at low rates. Take a look at BSNL's cheaper plans with 365 days validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X