1000 രൂപയിൽ താഴെ വിലയുള്ള ജിയോയുടെ കിടിലൻ പ്ലാനുകൾ
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായ റിലയൻസ് ജിയോ ആകർഷകമായ പ്ലാനുകൾ ഉപയോക്താക്കൾക്ക് നൽകുന്നു. എല്ലാ വില നിലവാരത്തിലും ജിയോയുടെ പ്ലാനുകൾ ലഭ്യമാണ്. 1000 രൂപയിൽ താഴെ വിലയുള്ളതും ധാരാളം ആളുകൾ തിരഞ്ഞെടുക്കുന്നതുമായ ജിയോയുടെ പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. അഞ്ച് പ്ലാനുകളാണ് ഇതിൽ ഉള്ളത്. 555 രൂപ, 598 രൂപ, 599 രൂപ, 777 രൂപ, 999 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ നിരക്കുകൾ.

ജിയോയുടെ 555 രൂപ പ്രീപെയ്ഡ് പ്ലാൻ
റിലയൻസ് ജിയോയുടെ 1000 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ ആദ്യത്തേത് 555 രൂപയുടെ പ്ലാനാണ്. എല്ലാ നെറ്റ്വർക്കിലേക്കും സൌജന്യ കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന ഈ പ്ലാൻ ദിവസവും 1.5 ജിബി അതിവേഗ ഡാറ്റയാണ് നൽകുന്നത്. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 126 ജിബി ഡാറ്റയാണ് ലഭിക്കുക. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. അധിക ആനുകൂല്യങ്ങളായി ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് സൌജന്യ ആക്സസും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

ജിയോയുടെ 598 രൂപ പ്രീപെയ്ഡ് പ്ലാൻ
റിലയൻസ് ജിയോയുടെ 598 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് എല്ലാ നെറ്റ്വർക്കിലേക്കും സൌജന്യ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. 56 ദിവസത്തെ വാലിഡിറ്റിയുള്ല ഈ പ്ലാനിലൂടെ മൊത്തം 112ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. കോംപ്ലിമെന്ററിയായി ഈ പ്ലാൻ ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് സബ്ക്രിപ്ഷൻ നൽകുന്നു. ഈ പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത ഇതിനൊപ്പം ലഭിക്കുന്ന സൌജന്യ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനാണ്.

ജിയോയുടെ 599 രൂപ പ്രീപെയ്ഡ് പ്ലാൻ
ജിയോയുടെ 599 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ 64 കെബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് വോയിസ് കോളിങ് ആനകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 സൌജന്യ എസ്എംഎസുകളാണ് ഈ പ്ലാൻ നൽകുന്നത്. 84 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്കായി ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് സൌജന്യ ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും.

ജിയോ 777 രൂപ പ്രീപെയ്ഡ് പ്ലാൻ
റിലയൻസ് ജിയോയുടെ 777 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ എല്ലാ നെറ്റ്വർക്കിലേക്കും സൌജന്യ വോയിസ് കോളിങ് ആനുകൂല്യങ്ങൾ ആണ് നൽകുന്നത്. ദിവസവും 1.5 ജിബി അതിവേഗ ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകൾ നൽകുന്ന പ്ലാൻ കോംപ്ലിമെന്ററിയായി ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് സബ്ക്രിപ്ഷനും നൽകുന്നു. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 5ജിബി അധിക ഡാറ്റയോടെ മൊത്തം 132 ജിബി ഡാറ്റ ലഭിക്കും.

ജിയോ 999 രൂപ പ്രീപെയ്ഡ് പ്ലാൻ
റിലയൻസ് ജിയോയുടെ 1000 രൂപയിൽ താഴെ വിലയുള്ള ഏറ്റവും വില കൂടിയ പ്ലാനാണഅ 999 രൂപയുടേത്. ദിവസവും 3 ജിബി അതിവേഗ ഡാറ്റയാണ് പ്ലാൻ നൽകുന്നത്. ഈ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഡാറ്റ വേഗത 64 കെബിപിഎസായി കുറയും. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യം, ദിവസവും 100 സൌജന്യ എസ്എംഎസുകൾ, 84 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്കായി ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് ആക്സസ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.


Click it and Unblock the Notifications








