ജിയോ, എയർടെൽ, ബിഎസ്എൻഎൽ എന്നിവയുടെ ഏറ്റവും ജനപ്രിയമായ ബ്രോഡ്ബാന്റ് പ്ലാനുകൾ
ബ്രോഡ്ബാന്റ് ഉപയോക്താക്കളുടെ എണ്ണം അനുദിനം വർധിക്കുകയാണ്. വർക്ക് ഫ്രം ഹോം, ഓൺലൈൻ ക്ലാസുകൾ എന്നിവ തന്നെയാണ് ഈ വർധനയുടെ പ്രധാന കാരണങ്ങൾ. മൊബൈൽ ഡാറ്റയെക്കാൾ കൂടുതൽ വേഗതയും ഡാറ്റ ആനുകൂല്യങ്ങളും നൽകുന്ന ബ്രോഡ്ബാന്റ് പ്ലാനുകൾ കുറഞ്ഞ വിലയിൽ തന്നെ ലഭ്യമാണ്. അതുകൊണ്ട് തന്നെയാമ് ബ്രോഡ്ബാന്റിലേക്ക് മാറാൻ ആളുകൾ തീരുമാനിക്കുന്നത്. ബ്രോഡ്ബാന്റ് വിപണിയിലും മത്സരം ശക്തമാണ്. ഒന്നാം സ്ഥാനത്തുള്ള ബിഎസ്എൻഎല്ലിനെതിരെ ജിയോ, എയർടെൽ എന്നിവ കടുത്ത മത്സരം കാഴ്ച്ചവയ്ക്കുന്നു.

ബിഎസ്എൻഎൽ ഭാരത് ഫൈബർ, എയർടെൽ എക്സ്ട്രീം ഫൈബർ, ജിയോ ഫൈബർ എന്നിവയുടെ പ്ലാനുകളെല്ലാം ഒന്നിനൊന്ന് മികച്ചവാണ്. ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള ബിഎസ്എൻഎൽ തങ്ങളുടെ ആധിപത്യം നിലനിർത്താനുള്ള വലിയ വെല്ലുവിളി ഇന്ന് നേരിടുന്നുണ്ട്. ഈ മൂന്ന് സേവനദാതാക്കളുടെയും വില കുറഞ്ഞതും എന്നാൽ ഏറെ ജനപ്രിയവുമായ പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഇതിൽ എയർടെൽ എക്സ്ട്രീം പ്ലാനിന് 799 രൂപയും ജിയോ ഫൈബർ പ്ലാനിന് 699 രൂപയും ബിഎസ്എൻഎൽ പ്ലാനിന് 799 രൂപയുമാണ് വില.

എയർടെൽ എക്സ്ട്രീം പ്രീമിയം ബ്രോഡ്ബാൻഡ് പ്ലാൻ
എയർടെൽ എക്സ്ട്രീം പ്രീമിയം ബ്രോഡ്ബാൻഡ് പ്ലാനിന് 799 രൂപയാണ് വില. എയർടെല്ലിന്റെ ബ്രോഡ്ബാൻഡ് വിഭാഗം നൽകുന്ന ഏറ്റവും മൂല്യമുള്ള ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഒന്നാണിത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 100 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റ് നൽകുന്നു. ബ്രോഡ്ബാൻഡ് പ്ലാനിന്റെ എഫ്യുപി ലിമിറ്റ് 3300ജിബി ആണ്. എഫ്യുപി ലിമിറ്റ് കഴിഞ്ഞാൽ, ഇന്റർനെറ്റ് വേഗത കുറയും. എയർടെൽ അൺലിമിറ്റഡ് ലോക്കൽ, ഐഎസ്ഡി കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് എയർടെൽ എക്സ്ട്രീം, വിങ്ക് മ്യൂസിക് എന്നിവയിലേക്ക് സബ്സ്ക്രിപ്ഷനുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഷാ അക്കാദമിയിലേക്കുള്ള ഒരു വർഷത്തെ സബ്സ്ക്രിപ്ഷനും പ്ലാൻ നൽകുന്നു.

റിലയൻസ് ജിയോ ഫൈബർ 699 രൂപ ബ്രോഡ്ബാൻഡ് പ്ലാൻ
ജിയോഫൈബറിന്റെ 100 എംബിപിഎസ് പ്ലാനിന് എയർടെൽ എക്സ്ട്രീം ഫൈബറിനേക്കാൾ 100 രൂപ കുറവാണ്. 699 രൂപയുടെ ഈ ബ്രോഡ്‌ബാൻഡ് പ്ലാനിലൂടെ ജിയോ 3300ജിബി വരെ അതിവേഗ ഡാറ്റ നൽകുന്നു. ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ, ഇന്റർനെറ്റ് വേഗത കുറയും. ഇന്റർനെറ്റ് ആനുകൂല്യങ്ങൾക്ക് പുറമേ, ജിയോ ഫൈബർ ഉപയോക്താക്കൾക്ക് വോയ്‌സ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഈ പ്ലാൻ ഒടിടി ആനുകൂല്യങ്ങൾ ഒന്നും തന്നെ നൽകുന്നില്ല. ഒടിടി ആനുകൂല്യങ്ങൾ ആവശ്യമില്ലാത്ത ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

ബിഎസ്എൻഎൽ ഫൈബർ വാല്യു ബ്രോഡ്ബാൻഡ് പ്ലാൻ
ബിഎസ്എൻഎൽ ഫൈബർ വാല്യു ബ്രോഡ്ബാൻഡ് പ്ലാനിന് 799 രൂപയാണ് വില. ഈ ബ്രോഡ്ബാൻഡ് പ്ലാൻ ഉപയോക്താക്കൾക്ക് 3300 ജിബി വരെ 100 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റ് നൽകുന്നു. എഫ്യുപി ലിമിറ്റ് കഴിഞ്ഞാൽ, ഇന്റർനെറ്റ് വേഗത 2 എംബിപിഎസ് ആയി കുറയും. എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നു. ഈ ബ്രോഡ്ബാൻഡ് പ്ലാനിന്റെ വില പല സർക്കിളുകളിലും വ്യത്യസ്തമാണ് എന്ന കാര്യം ശ്രദ്ധിക്കുക.


Click it and Unblock the Notifications








