ജിയോ, എയർടെൽ വൈഫൈ കോളിങ് സേവനങ്ങൾ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ

|

വൈഫൈ കോളിംഗ് എന്ന ആശയം ട്രെൻഡായി മാറുകയാണ്. തിരഞ്ഞെടുത്ത സർക്കിളുകളിലെ ഉപയോക്താക്കൾക്കായി എയർടെലും റിലയൻസ് ജിയോയും വൈ-ഫൈ കോളിംഗ് സവിശേഷത അവതരിപ്പിച്ചു. ഇതൊരു സൌജന്യ കോളിങ് സേവനമാണ്. കണക്റ്റിവിറ്റി മോശമായിരിക്കുമ്പോൾ പോലും കോൾ ഡ്രോപ്പുകൾ ഇല്ലാതെ വ്യക്തമായി കോളുകൾ ചെയ്യുന്നതിനും മൊബൈൽ ഡാറ്റ സേവ് ചെയ്യുന്നതിനും ഇത് സഹായിക്കും.

എയർടെൽ
 

എയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്കായി 2019 ഡിസംബറിന്റെ തുടക്കത്തിൽ തന്നെ വൈ-ഫൈ കോളിംഗ് സപ്പോർട്ട് അവതരിപ്പിച്ചു. ഇതുവഴി ആദ്യമായി ഈ സേവനം പുറത്തിറക്കുന്ന ഇന്ത്യൻ ടെലിക്കോം ഓപ്പറേറ്റർ എന്ന ബഹുമതിയും എയർടെൽ നേടി. ജിയോ കഴിഞ്ഞയാഴ്ചയാണ് വൈ-ഫൈ കോളിംഗ് സേവനം പ്രഖ്യാപിച്ചത്. നിലവിൽ, എയർടെല്ലിന്റെ വൈ-ഫൈ കോളിംഗ് സവിശേഷത വൺപ്ലസ്, ആപ്പിൾ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള 102 സ്മാർട്ട്‌ഫോണുകളിൽ ലഭ്യമാണ്.

ജിയോ

150 ഓളം സ്മാർട്ട്‌ഫോണുകളിലാണ് ജിയോ വൈ-ഫൈ കോളിംഗ് സപ്പോർട്ട് ചെയ്യുന്നത്. രണ്ട് കമ്പനികളും വരും ദിവസങ്ങളിൽ മറ്റ് ഫോണുകളിലേക്കും ഈ സേവനം ലഭ്യമാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ഇന്ത്യയിൽ എയർടെൽ, ജിയോ എന്നിവയുടെ വൈഫൈ കോളിങ് സേവനം ലഭ്യമായ സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

കൂടുതൽ വായിക്കുക: റെക്കോഡിട്ട് എയർട്ടെൽ, വൈ-ഫൈ കോളിങ് സേവനത്തിന് പത്ത് ലക്ഷം ഉപയോക്താക്കൾ

വൈഫൈ കോളിംഗ് സപ്പോർട്ടുള്ള ആപ്പിൾ ഐഫോണുകൾ

വൈഫൈ കോളിംഗ് സപ്പോർട്ടുള്ള ആപ്പിൾ ഐഫോണുകൾ

ഐഒഎസ് 13 പ്രവർത്തിക്കുന്ന എല്ലാ ഐഫോണുകൾക്കും വൈ-ഫൈ കോളിംഗ് സപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടാതെ പുതിയതായി പുറത്തിറങ്ങിയ ഐഫോൺ 11 സീരീസ്, ഐഫോൺ എക്സ്ആർ, ഐഫോൺ എക്സ്എസ്, ഐഫോൺ എക്സ്എസ് മാക്സ്, ഐഫോൺ എക്സ്, ഐഫോൺ 8, ഐഫോൺ 8 പ്ലസ്, ഐഫോൺ 7, ഐഫോൺ 7 പ്ലസ്,ഐഫോൺ 6എസ്, ഐഫോൺ 6എസ് പ്ലസ്, ഐഫോൺ എസ്ഇ എന്നിവയിലും എയർടെല്ലും ജിയോയും നൽകുന്നവൈഫൈ കോളിംഗ് ലഭ്യമാണ്.

വൈഫൈ കോളിംഗ് സപ്പോർട്ടുള്ള സാംസങ് സ്മാർട്ട്‌ഫോണുകൾ
 

വൈഫൈ കോളിംഗ് സപ്പോർട്ടുള്ള സാംസങ് സ്മാർട്ട്‌ഫോണുകൾ

കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളിൽ പുറത്തിറങ്ങിയ മിക്കവാറും എല്ലാ സാംസങ് സ്മാർട്ട്‌ഫോണുകളും വൈ-ഫൈ കോളിംഗ് സപ്പോർട്ട് ചെയ്യുന്നു. ഗാലക്‌സി ജെ 4 (2018), ഗാലക്‌സി ജെ 2 (2018), ഗാലക്‌സി എ 5 (2017), ഗാലക്‌സി സി 9 പ്രോ, ഗാലക്‌സി എ 80, ഗാലക്‌സി എ 5 (2016), ഗാലക്‌സി എ 7, ഗാലക്‌സി എ 7 (2018), ഗാലക്‌സി ജെ 7 ഡ്യുവോ, പുതിയ ഗാലക്‌സി എം സീരീസ്, ഗാലക്‌സി എ സീരീസ് സ്മാർട്ട്‌ഫോണുകൾ, ഗാലക്‌സി എസ് 7 ഉം അതിന് മുകളിലുള്ളതുമായ മുൻനിര മോഡലുകൾ, ഗാലക്‌സി നോട്ട് 4 ഉം അതിന് മുകളിലുള്ളതുമായ എല്ലാ മോഡലുകളും ഈ പട്ടികയിൽ ഉൾപ്പെടുന്നു. ജിയോ നിരവധി സാംസങ് സ്മാർട്ട്‌ഫോണുകളെ സപ്പോർട്ട് ചെയ്യുമ്പോൾ എയർടെൽ കുറച്ച് മോഡലുകളെ മാത്രമേ സപ്പോർട്ട് ചെയ്യുന്നുള്ളു. എയർടെൽ ഇവയുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്.

വൈഫൈ കോളിംഗ് സപ്പോർട്ടുള്ള വൺപ്ലസ് സ്മാർട്ട്‌ഫോണുകൾ

വൈഫൈ കോളിംഗ് സപ്പോർട്ടുള്ള വൺപ്ലസ് സ്മാർട്ട്‌ഫോണുകൾ

നിലവിൽ റിലയൻസ് ജിയോയുടെ വൈഫൈ കോളിംഗ് വൺപ്ലസ് സ്മാർട്ട്‌ഫോണുകളിൽ സപ്പോർട്ട് ചെയ്യുന്നില്ല. ഇത് പ്രവർത്തനക്ഷമമാക്കാൻ മറ്റൊരു തന്ത്രമുണ്ട്. എന്നിരുന്നാലും, എയർപ്ലസ് 6, 6 ടി, വൺപ്ലസ് 7, 7 ടി, 7 പ്രോ, 7 ടി പ്രോ എന്നിവ എയർടെൽ വൈ-ഫൈ കോളിംഗ് സപ്പോർട്ട് ചെയ്യുന്ന ഫോണുകളാണ്.

കൂടുതൽ വായിക്കുക: എന്താണ് ജിയോ വോവൈ-ഫൈ കോളിങ്? അറിയേണ്ടതെല്ലാം

വൈഫൈ കോളിംഗ് പിന്തുണയുള്ള ഷവോമി സ്മാർട്ട്‌ഫോണുകൾ

വൈഫൈ കോളിംഗ് പിന്തുണയുള്ള ഷവോമി സ്മാർട്ട്‌ഫോണുകൾ

പോക്കോ എഫ് 1, റെഡ്മി കെ 20, കെ 20 പ്രോ എന്നിവയിൽ ജിയോ വൈഫൈ കോളിംഗ് സപ്പോർട്ട് ചെയ്യുന്നുണ്ട്. പോക്കോ എഫ് 1, റെഡ്മി കെ 20, റെഡ്മി കെ 20 പ്രോ, റെഡ്മി 7, 7 എ, റെഡ്മി നോട്ട് 7 പ്രോ, റെഡ്മി വൈ 3 എന്നിവയിൽ എയർടെൽ വൈഫൈ കോളിംഗ് സപ്പോർട്ട് ചെയ്യുന്നു.

വൈഫൈ കോളിംഗ് സപ്പോർട്ടുള്ള ഗൂഗിൾ പിക്‌സൽ സ്മാർട്ട്‌ഫോണുകൾ

വൈഫൈ കോളിംഗ് സപ്പോർട്ടുള്ള ഗൂഗിൾ പിക്‌സൽ സ്മാർട്ട്‌ഫോണുകൾ

ഗൂഗിൾ പിക്സൽ സ്മാർട്ട്‌ഫോണുകളിൽ ഒന്നും തന്നെ നിലവിൽ എയർടെൽ വൈഫൈ കോളിംഗ് സപ്പോർട്ട് ചെയ്യുന്നില്ല. പക്ഷേ ജിയോ ഇവയിൽ സേവനം നൽകുന്നുണ്ട്. ഗൂഗിൾ പിക്സൽ 3, പിക്സൽ 3 എ, പിക്സൽ 3 എക്സ്എൽ എന്നിവയിലാണ് ജിയോ വൈഫൈ കോളിങ് സപ്പോർട്ട് ഉള്ളത്. ഔദ്യോഗിക ജിയോ വെബ്‌സൈറ്റിൽ പിക്‌സൽ 3 എക്‌സ്‌എൽ പട്ടികപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഈ ഡിവൈസുകളിലേക്കുള്ള സപ്പോർട്ട് എയർ‌ടെൽ എപ്പോൾ ലഭ്യമാകുമെന്ന് ഇതുവരെ വ്യക്തമല്ല.

വൈഫൈ കോളിംഗ് സപ്പോർട്ടുള്ള വിവോ സ്മാർട്ട്‌ഫോണുകൾ

വൈഫൈ കോളിംഗ് സപ്പോർട്ടുള്ള വിവോ സ്മാർട്ട്‌ഫോണുകൾ

വിവോ സെഡ് 1 പ്രോ, വിവോ വി 11 സീരീസ്, വിവോ വി 15 സീരീസ്, വിവോ വി 9 സീരീസ്, വിവോ വൈ 81 സീരീസ്, വിവോ വൈ 9 സീരീസ്, വിവോ വൈ 15, വിവോ വൈ 17, വിവോ വൈ 91 എന്നിവയിൽ റിലയൻസ് ജിയോ വൈ-ഫൈ കോളിംഗ് സപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ ഈ ഡിവൈസുകളിലേക്ക് എയർടെൽ സപ്പോർട്ട് നൽകുമോ എന്ന കാര്യം വ്യക്തമല്ല.

കൂടുതൽ വായിക്കുക: എയർടെൽ വൈ-ഫൈ കോളിംഗ് എങ്ങനെ സെറ്റ് ചെയ്യാം, അറിയേണ്ടതെല്ലാം

ജിയോ വൈ-ഫൈ കോളിംഗ് സപ്പോർട്ടുള്ള മറ്റ് സ്മാർട്ട്‌ഫോണുകൾ

ജിയോ വൈ-ഫൈ കോളിംഗ് സപ്പോർട്ടുള്ള മറ്റ് സ്മാർട്ട്‌ഫോണുകൾ

കൂൾപാഡ് മെഗാ 5 സി, മെഗാ 5, കൂൾപ്ലേ 6, ഇൻഫിനിക്സ് എസ് 4, ഇൻഫിനിക്സ് ഹോട്ട് 6 പ്രോ, ഇൻഫിനിക്സ് സ്മാർട്ട് 3 പ്ലസ്, ഇൻഫിനിക്സ് ഹോട്ട് 7 പ്രോ, ഐടെൽ എസ് 42, ലാവ ഇസഡ് 61, ലാവ ഇസഡ് 81, ലാവ ഇസഡ് 60, ലാവ ഇസഡ് 92, മൊബീസ്റ്റാർ സി 1, സി 1 ഷൈൻ, മൊബീസ്റ്റാർ എൻജോയ് മോർ എക്സ് 1, മോട്ടോ ജി 6, ടെക്നോ കാമൺ ഐറ്റ്വിൻ, കാമൺ ഐസ്‌കൈ 3, കാമൺ ഐ 4 എന്നിവയിൽ ഡിയോ വൈഫൈ സേവനം ലഭ്യമാണ്.

Most Read Articles
Best Mobiles in India

English summary
Recently, the concept of Wi-Fi calling is becoming the trend. Both Airtel and Reliance Jio rolled out the Wi-Fi calling feature to subscribers in select circles. Basically, this is free to use and can be helpful in saving the mobile data and making clearer calls without call drops even when there is poor connectivity.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X