എല്ലാ പ്ലാനും പൊളിഞ്ഞോ? എങ്കിൽ വെറും പ്ലാൻ അല്ല..ഇനി ലോൺ എടുത്ത് പ്ലാൻ ചെയ്യൂ
4G ഡാറ്റ ആക്‌സസ് വന്നതിന് ശേഷം മൊബൈൽ ഡാറ്റ ഉപഭോഗം ഇന്ത്യയിൽ പതിന്മടങ്ങ് വർദ്ധിച്ചു. ഏറ്റവും പുതിയ നോക്കിയ MBiT ഇൻഡക്‌സ് റിപ്പോർട്ട് അനുസരിച്ച്, 2023ൽ ഒരു ശരാശരി ഉപയോക്താവ് ഓരോ മാസവും 24.1 GB ഡാറ്റ ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയിരുന്നു.
മിക്ക ടെലികോം കമ്പനികളും ഡാറ്റ പ്ലാനുകളിൽ ദിവസേന ഉപയോഗിക്കുന്ന ഡാറ്റയിൽ പരിധി ഉള്ളതിനാൽ ധാരാളം ആളുകൾക്ക് വേണ്ടത്ര ഡാറ്റ ലഭിക്കാതെ തീർന്നു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. റീചാർജ് വഴി നിങ്ങൾക്ക് ഒരു ആഡ്-ഓൺ ഡാറ്റ പാക്ക് ലഭിക്കാത്ത സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ഒരു ലോൺ കിട്ടിരുന്നെങ്കിൽ എന്ന് വരെ ചിന്തിച്ച് പോകാറുണ്ടോ? എന്നാൽ അതിനും വഴിയുണ്ട്. എയർടെല്ലിൽ നിന്നും ജിയോയിൽ നിന്നും ഡാറ്റ ലോൺ എങ്ങനെ നേടാം എന്ന് നോക്കാം.

പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി ജിയോ എമർജൻസി ഡാറ്റ വൗച്ചർ സൗകര്യം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് നിർത്തലാക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, മൈ ജിയോ (MyJio) ആപ്പ് ഉപയോഗിച്ച്, ചുവടെയുള്ള ട്രിക്ക് ഉപയോഗിച്ച് ആർക്കും തുടർന്നും സൗജന്യ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. ട്രിക്ക് എന്താണെന്ന് നോക്കിയാലോ?
മൈ ജിയോ ആപ്പ് ഓപ്പൺ ആക്കിയ ശേഷം Play&Win എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക. കാണുന്ന ഓഫർ ബാനറുകളിൽ നിന്ന് നിങ്ങൾക്ക് വേണ്ട ഓഫർ സെലക്ട് ചെയ്യാവുന്നതാണ്. 6 GB വരെയുള്ള ഡാറ്റ വൗച്ചറുകൾ സൗജന്യമായി നേടുന്നതിന് സിമ്പിൾ ആയ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.

ഈ ഗെയിമുകൾ കളിക്കാൻ, നിങ്ങളുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവയും മറ്റും പോലുള്ള വിശദാംശങ്ങൾ നൽകേണ്ടതുണ്ടെന്ന കാര്യം ശ്രദ്ധിക്കുക. മൈ ജിയോ ആപ്പിൽ നിലവിൽ സൗജന്യ 4G ഡാറ്റ വൗച്ചറുകൾ ലഭ്യമാകുന്ന ധാരാളം ഗെയിമുകളും ഉണ്ട്. നിങ്ങൾക്ക് ഉചിതമെന്ന് തോന്നുന്ന ഓഫർ സെലക്ട് ചെയ്യാൻ ശ്രദ്ധിക്കുക.
ഇനി എയർടെല്ലിൽ നിന്നും എങ്ങനെ ഡാറ്റ ലോൺ എടുക്കാമെന്ന് നോക്കാം. ജിയോയിൽ നിന്ന് വ്യത്യസ്തമായി എയർടെൽ 2ജി, 4ജി ഉപയോക്താക്കൾക്ക് ഡാറ്റ ലോണുകൾ ഇപ്പോഴും നൽകുന്നുണ്ട്. 1 GB ഡാറ്റ ലോൺ ലഭിക്കാൻ ഒരു ഉപയോക്താവിന് ഒന്നുകിൽ '52141' എന്നതിൽ വിളിക്കാം അല്ലെങ്കിൽ '*567*3#' ഡയൽ ചെയ്യാം.
കുറഞ്ഞത് മൂന്ന് മാസമെങ്കിലും നെറ്റ്‌വർക്കിൽ ഉള്ള ഉപഭോക്താക്കൾക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ. 1 ജിബി ഡാറ്റ രണ്ട് ദിവസത്തെ വാലിഡിറ്റിയിൽ ഉണ്ടെങ്കിലും 2 ദിവസത്തെ സമയം കഴിഞ്ഞ് ഡാറ്റ ബാക്കി ഉണ്ടെങ്കിൽ അത് പിന്നീട് ഉപയോഗിക്കാനോ റീഫണ്ട് ആക്കാനോ സാധ്യമല്ല.
എന്നാൽ പിന്നീട് ഒരു പുതിയ ഡാറ്റ പായ്ക്ക് ഉപയോഗിച്ച് നിങ്ങളുടെ നമ്പർ റീചാർജ് ചെയ്യുമ്പോൾ, എയർടെൽ അതിൽ നിന്ന് 1 ജിബി കുറയ്ക്കും. അതുപോലെ തന്നെ കുടിശ്ശികയുള്ള ലോൺ ക്ലിയർ ചെയ്യുന്നതിന് മുമ്പ് നിങ്ങൾക്ക് വീണ്ടും ഡാറ്റ ലോൺ എടുക്കാൻ കഴിയില്ല.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








