എയർടെല്ലും വോഡഫോണും മെയ് മൂന്ന് വരെ വാലിഡിറ്റി നീട്ടി നൽകും

|

മുൻനിര ടെലികോം ഓപ്പറേറ്റർമാരായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ മെയ് 3 വരെ പ്രീപെയ്ഡ് അക്കൌണ്ടുകളുടെ വാലിഡിറ്റി നീട്ടി നൽകും. കൊറോണ വൈറസ് കേസുകൾ വർദ്ധിക്കാൻ തുടങ്ങിയതോടെ കേന്ദ്ര സർക്കാർ രാജ്യത്തെ ലോക്ക്ഡൌൺ കാലാവധി മെയ് 3 വരെ നീട്ടി. ഈ അവസരത്തിലാണ് പ്രീപെയ്ഡ് ഉപയോക്താക്കളുടെ സർവ്വീസ് വാലിഡിറ്റി കമ്പനികൾ നീട്ടി നൽകന്നത്.

എയർടെല്ലും വോഡഫോൺ ഐഡിയയും

നേരത്തെ എയർടെല്ലും വോഡഫോൺ ഐഡിയയും ഏപ്രിൽ 17 വരെ വാലിഡിറ്റി എക്സ്റ്റൻഷനും 10 രൂപ ടോക്ക് ടൈമും വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ലോക്ക്ഡൌൺ മെയ് 3 വരെ നീട്ടുന്നുവെന്ന് പ്രഖ്യാപിച്ചതോടെ ടെലിക്കോം കമ്പനികൾ നൽകുന്ന ആനുകൂല്യങ്ങൾ ലോക്ക്ഡൌൺ അവസാനിക്കുന്നതുവരെ തുടരണമെന്ന് ട്രായ് ആവശ്യപ്പെട്ടിരുന്നു.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ പ്രതിമാസ, വാർഷിക പ്ലാനുകളിൽ ലാഭകരം ഏത്?

90 ദശലക്ഷം

താഴ്ന്ന വരുമാനമുള്ള 90 ദശലക്ഷം ഉപയോക്താക്കൾക്ക് പുതിയ വാലിഡിറ്റി നീട്ടിനൽകുന്ന ഓഫർ ബാധകമാണെന്ന് വോഡഫോൺ ഐഡിയ അറിയിച്ചു. കുറഞ്ഞ വരുമാനമുള്ള എല്ലാ ഉപയോക്താക്കൾക്കും വാലിഡിറ്റി നീട്ടി നൽകുമെന്ന് എയർടെൽ പറഞ്ഞു. ഒരു പ്രീപെയ്ഡ് പ്ലാനിന്റെ കാലാവധി കഴിഞ്ഞാൽ എഴ് ദിവസത്തിനകം ഇൻകമിങ് സേവനങ്ങൾ അവസാനിക്കും.‌ എന്നാൽ ഇത്തരത്തിൽ വാലിഡിറ്റി അവസാനിച്ച ഉപയോക്താക്കൾക്ക് തുടർന്നും ഇൻകമിംങ് കോൾ സേവനങ്ങൾ ലഭ്യമാക്കുകയാണ് എയർടെൽ.

മിനിമം റീചാർജ്
 

മിനിമം റീചാർജ് പോളിസികളുടെ ഭാഗമായാണ് കമ്പനികൾ വാലിഡിറ്റി കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞാൽ ഇൻകമിംങ് സേവനങ്ങൾ നിർത്തലാക്കുന്നത്. ലോക്ക്ഡൌൺ കാലയളവിൽ 30 ദശലക്ഷത്തോളം വരിക്കാർക്ക് അവരുടെ മൊബൈൽ നമ്പറുകൾ റീചാർജ് ചെയ്യാൻ കഴിയില്ലെന്ന് എയർടെൽ വ്യക്തമാക്കി. ലോക്ക്ഡൌൺ കാലയളവിൽ റീചാർജ് ചെയ്യാൻ സാധിക്കാത്ത ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് എയർടെൽ പ്രീപെയ്ഡ് അക്കൌണ്ടുകളുടെ വാലിഡിറ്റി മെയ് 3 വരെ നീട്ടി നൽകുന്നത്.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡാഫോൺ എന്നിവയുടെ ദിവസവും മൂന്ന് ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡാഫോൺ എന്നിവയുടെ ദിവസവും മൂന്ന് ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

ആക്ടീവ്

ഇതിലൂടെ ആക്ടീവ് ആയ റീചാർജ് പ്ലാൻ ഇല്ലെങ്കിലും ഉപയോക്താക്കൾക്ക് ഇൻകമിംഗ് വോയ്‌സ് കോളുകൾ സ്വീകരിക്കാൻ കഴിയും. ഔട്ട്ഗോയിങ് കോളുകൾ വിളിക്കാൻ നേരത്തെ എയർടെൽ പത്ത് രൂപ ടോക്ക് ടൈമും ഉപയോക്താക്കൾക്ക് നൽകിയിരുന്നു. ലോക്ക്ഡൌൺ നീട്ടിയ സാഹചര്യത്തിലും ഉപയോക്താക്കളുടെ ഇൻകമിംങ് സേവനം അവസാനിപ്പിക്കാതിരിക്കുന്നത് ഇന്ത്യയിലെ വലിയൊരു വിഭാഗം സാധാരണക്കാരായ ആളുകൾക്ക് സഹായകമാവും.

വോഡാഫോണിന്റെ ഓഫർ

90 ദശലക്ഷം ഉപയോക്താക്കൾക്ക് സൌജന്യ ഇൻകമിംഗ് കോളുകൾക്കുള്ള സൗകര്യം നീട്ടി നൽകികൊണ്ട് ഉപയോക്താക്കളെ ലോക്ക്ഡൌൺ കാലയളവിൽ സഹായിക്കാനാണ് വോഡാഫോൺ ഐഡിയയുടെ പദ്ധതി. ലോക്ക്ഡൌണിന്റെ ആദ്യ ഘട്ടത്തിൽ ഏപ്രിൽ 17 വരെ അക്കൌണ്ട് വാലിഡിറ്റി നീട്ടി നൽകുന്നതിനൊപ്പം 10 രൂപ ടോക്ക് ടൈം ആനുകൂല്യവും വോഡാഫോൺ നൽകിയിരുന്നു.

കൂടുതൽ വായിക്കുക: മികച്ച ആനുകൂല്യങ്ങളുമായി എയർടെൽ പുതിയ പ്ലാൻ ആരംഭിച്ചുകൂടുതൽ വായിക്കുക: മികച്ച ആനുകൂല്യങ്ങളുമായി എയർടെൽ പുതിയ പ്ലാൻ ആരംഭിച്ചു

രണ്ടാം ഘട്ടം

ലോക്ക്ഡൌണിന്റെ രണ്ടാം ഘട്ടത്തിലെത്തുമ്പോൾ കമ്പനി 90 ദശലക്ഷം ഉപയോക്താക്കൾക്ക് ഇൻകമിംഗ് സേവനങ്ങൾ ലഭ്യമാക്കുമെന്നാണ് പ്രഖ്യാപിച്ചത്. ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന പ്രീപെയ്ഡ് ഉപഭോക്താക്കളെ സഹായിക്കാനാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്.യോഗ്യതയുള്ള എല്ലാ ഉപഭോക്താക്കളുടെയും പ്രീപെയ്ഡ് അക്കൌണ്ടുകളിലേക്ക് ഇൻകമിംഗ് വാലിഡിറ്റി എക്സ്റ്റൻഷൻ ക്രെഡിറ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് വോഡാഫോൺ അറിയിച്ചു.

ഫീച്ചർ ഫോൺ

കുറഞ്ഞ വരുമാനമുള്ള ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കായുള്ള ഈ പ്രത്യേക ഓഫറിലൂടെ, സാധാരണക്കാരായ വോഡഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലോക്ക്ഡൌൺ കാലയളവിൽ അവരുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാനും റീചാർജ് ചെയ്യാത്തത് കൊണ്ട് ഉണ്ടാകുന്ന അസൌകര്യങ്ങൾ ഒഴിവാക്കാനും സാധിക്കുമെന്ന് വോഡാഫോൺ ഐഡിയ വ്യക്തമാക്കി.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട ഡാറ്റ എസ്ടിവി പ്ലാനുകൾകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട ഡാറ്റ എസ്ടിവി പ്ലാനുകൾ

Best Mobiles in India

Read more about:
English summary
Telecom operators Bharti Airtel and Vodafone Idea have announced the extension of prepaid account validity till May 3. Notably, the Indian government extended the lockdown in the country to May 3 as Coronavirus cases started to spike. Earlier, both Airtel and Vodafone Idea offered Rs 10 talk time and prepaid account validity extension till April 17.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X