ജിയോ, എയർടെൽ, വോഡാഫോൺ എന്നിവയുടെ ദിവസവും മൂന്ന് ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

|

രാജ്യവ്യാപക ലോക്ക്ഡൌൺ കാരണം ആളുകളെല്ലാ വീടുകളിൽ തന്നെ കഴിയുകയാണ്. വീടുകളിൽ ഇരുന്ന് ജോലി ചെയ്യാനും വിനോദത്തിനുമായി ആളുകൾ ധാരാളം ഡാറ്റ ഉപയോഗിക്കുന്ന ഈ അവസരത്തിൽ സാധാരണ രിതിയിൽ നമ്മൾ തിരഞ്ഞടുക്കുന്ന ഡാറ്റ പ്ലാനുകളിലെ ദിവസേനയുള്ള ഡാറ്റ ആനുകൂല്യങ്ങൾ തികയാതെ വരും. 1ജിബി, 1.5 ജിബി, 2 ജിബി പ്രതിദിന ഡാറ്റ നൽകുന്ന പ്ലാനുകൾ തികയാതെ വരുന്ന ഉപയോക്താക്കൾക്കായി ടെലിക്കോം കമ്പനികൾ ദിവസവും മൂന്ന് ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ നൽകുന്നുണ്ട്.

വീഡിയോ

വീഡിയോ സ്ട്രീമിങിനും മറ്റ് ആവശ്യങ്ങൾക്കും മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകളെ സംബന്ധിച്ച് ദിവസേന ലഭിക്കുന്ന ഡാറ്റ ലിമിറ്റ് പലപ്പോഴും തികയാറില്ല. അധിക ഡാറ്റ ലഭ്യാമാക്കുന്ന ആഡ് ഓൺ പായ്ക്കുകൾ എല്ലാ മുൻനിര ടെലിക്കോം കമ്പനികളും ലഭ്യമാക്കുന്നുണ്ടെങ്കിലും ലോക്ക്ഡൌൺ കാലയളവിൽ ലാഭകരം കൂടുതൽ പ്രതിദിന ഡാറ്റ ലിമിറ്റ് നൽകുന്ന പ്ലാനുകൾ തന്നെയാണ്. എയർടെൽ, വോഡഫോൺ, റിലയൻസ് ജിയോ എന്നിവ വാഗ്ദാനം ചെയ്യുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകളാണ് ഇന്ന് ചർച്ച ചെയ്യുന്നത്.

എയർടെൽ 558 രൂപ പ്ലാൻ

എയർടെൽ 558 രൂപ പ്ലാൻ

എയർടെല്ലിന്റെ 558 രൂപ പ്രീപെയ്ഡ് പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യം നൽകുന്ന ഈ പ്ലാൻ ദിവസേന 3 ജിബി 4 ജി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നു. ഇതിനുപുറമെ എയർടെൽ എക്സ്സ്ട്രീം സർവ്വീസിന്റെ പ്രീമിയം സബ്ക്രിപ്ഷൻ സൌജന്യമായി ലഭിക്കുകയും ചെയ്യും. ഈ പ്ലാൻ ഉപയോക്താക്കൾക്ക് ഹലോ ട്യൂണുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ പ്രതിമാസ, വാർഷിക പ്ലാനുകളിൽ ലാഭകരം ഏത്?

വോഡഫോൺ 399 രൂപ പ്ലാൻ

വോഡഫോൺ 399 രൂപ പ്ലാൻ

ലോക്ക്ഡൌൺ കാലയളവിൽ ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച ഡാറ്റ ആനുകൂല്യം നൽകുന്ന ടെലിക്കോം കമ്പനി വോഡഫോണാണ്. മിക്ക പ്ലാനുകളിലും ഇരട്ടി ഡാറ്റ ആനുകൂല്യമാണ് വോഡാഫോൺ നൽകുന്നത്. 399 രൂപയുടെ പ്ലാനിൽ മുമ്പ് ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിച്ചിരുന്നത്. ഇപ്പോൾ ഈ പ്ലാനിലൂടെ ദിവസവും 3 ജിബി ഡാറ്റ ലഭിക്കുന്നു. ഇതിനുപുറമെ കമ്പനി ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും ദിവസവും 100 മെസേജുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

വാലിഡിറ്റി

56 ദിവസത്തെ വാലിഡിറ്റിയാണ് വോഡാഫോണിന്റെ 399 രൂപ പ്ലാനിനുള്ളത്. ഈ പ്ലാനിലൂടെ കമ്പനി ഉപഭോക്താക്കൾക്ക് ZEE5, വോഡഫോൺ പ്ലേ എന്നിവയുടെ കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ നൽകുന്നുണ്ട്. ആന്ധ്രാപ്രദേശ്, ബീഹാർ, ഗുജറാത്ത്, കേരളം, മഹാരാഷ്ട്ര, നോർത്ത് ഈസ്റ്റ്, പഞ്ചാബ്, യുപി വെസ്റ്റ് സർക്കിളുകളിൽ ഈ ഇരട്ടി ഡാറ്റ ഓഫർ ലഭിക്കില്ല. കേരള സർക്കിളിലുള്ള സിം തന്നെയാണ് നിങ്ങളുടെ പക്കലുള്ളതെങ്കിൽ മേൽപ്പറഞ്ഞ എല്ലാ ആനുകൂല്യങ്ങളും നിങ്ങൾക്ക് 558 രൂപയുടെ റീചാർജിലൂടെ സ്വന്തമാക്കാൻ സാധിക്കും.

റിലയൻസ് ജിയോ 349 രൂപ പ്ലാൻ

റിലയൻസ് ജിയോ 349 രൂപ പ്ലാൻ

ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളുടെ നിരയിലേക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ അവതരിപ്പിച്ച പ്ലാൻ 349 രൂപ വിലയുള്ല പ്ലാനാണ്. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരന്നത്. ദിവസേന 3 ജിബി 4 ജി ഡാറ്റ, മറ്റ് നെറ്റ്‌വർക്കുകളിലേക്ക് വിളിക്കാൻ 1,000 മിനറ്റ് സൗജന്യ കോൾ, ജിയോ നെറ്റ്വർക്കിലേക്ക് അൺലിമിറ്റഡ് കോളുകൾ എന്നിവ ഈ പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും ജിയോസാവ്ൻ, ജിയോ ടിവി എന്നിവയടക്കമുള്ള ഓൺലൈൻ ആപ്ലിക്കേഷനുകളിലേക്ക് ആക്സസും ഈ പ്ലാനിലുടെ ഉപയോക്താക്കൾക്ക് ലഭിക്കും.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ, ബി‌എസ്‌എൻ‌എൽ എന്നിവയുടെ 50 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ, ബി‌എസ്‌എൻ‌എൽ എന്നിവയുടെ 50 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

Best Mobiles in India

English summary
Here’s a list of the best prepaid plans offered by Airtel, Vodafone and Reliance Jio that come with at least 3GB of daily data, and is not that much heavy on your pocket.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X