ലോക്കഡൌണിലും റെഡ്സോണിൽ അല്ലാത്തവർക്ക് സ്മാർട്ട്ഫോൺ അടക്കമുള്ളവ ഓൺലൈനായി വാങ്ങാം

|

കൊറോണ വൈറസ് കേസുകൾ വർദ്ധിച്ച് വരുന്നതിനിടെ കേന്ദ്ര സർക്കാർ വീണ്ടും ലോക്ക്ഡൌൺ നീട്ടിയിരിക്കുകയാണ്. മൂന്നം ഘട്ട ലോക്ക്ഡൌൺ ചിവ മാറ്റങ്ങളോടെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് അവശ്യ സാധനങ്ങൾ അല്ലാത്തവും വിൽക്കാൻ ആഭ്യന്തര മന്ത്രാലയം (എം‌എച്ച്‌എ) അനുമതി നൽകി. അതായത് സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക് സാധനങ്ങൾ എന്നിവ ഇനിമുതൽ ഓൺലൈനായി വാങ്ങാം. പക്ഷേ ഓറഞ്ച് സോണുകളിൽ മാത്രമേ ഇവ ലഭ്യമാവുകയുള്ളു.

കൊറോണ വൈറസ്
 

എം‌എച്ച്‌എ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ അനുസരിച്ച്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴി മൊബൈൽ ഫോൺ അടക്കമുള്ള അവശ്യ സാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത വസ്തുക്കളുടെ വിൽ‌പന കൊറോണ കേസുകൾ‌ നിലവിലില്ലാത്തതോ കുറവോ ആയ പ്രദേശങ്ങളിൽ‌ മാത്രമേ അനുവദിക്കൂ. ഓറഞ്ച്, ഗ്രീൻ എന്നിങ്ങനെ പട്ടികപ്പെടുത്തിയ ജില്ലകളിൽ ഇനിമുതൽ ഓൺലൈനായി സാധനങ്ങൾ വാങ്ങാൻ സാധിക്കും. റെഡ്സോണുകളിൽ ഇത്തരം സേവനങ്ങളൊന്നും അനുവദിക്കില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: വിവോ എസ് 1 ന്റെ ഓഫ്‌ലൈൻ സ്റ്റോർ വില 1,000 രൂപ കുറച്ചു

തപാൽ, കൊറിയർ സേവനങ്ങൾ ആരംഭിക്കും

തപാൽ, കൊറിയർ സേവനങ്ങൾ ആരംഭിക്കും

അവശ്യ സാധനങ്ങളല്ലാത്തവ വിതരണം ചെയ്യുന്നത് അനുവദിക്കുന്നതോടെ പുതിയ സ്മാർട്ട്ഫോണോ ലാപ്ടോപ്പോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായി അവ ബുക്ക് ചെയ്യാവുന്നതാണ്. ഏപ്രിലിൽ സർക്കാർ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴി അവശ്യവസ്തുക്കൾ വിതരണം ചെയ്യാൻ അനുവദിച്ചിരുന്നുവെങ്കിലും അവശ്യമല്ലാത്ത വസ്തുക്കൾ വിതരണം ചെയ്യുന്നത് നിരോധിച്ചിരുന്നു. അതുകൊണ്ട് ആമസോണും ഫ്ലിപ്കാർട്ടും സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്പുകൾ എന്നിവയുടെ വിൽപ്പന നിർത്തി വച്ചിരിക്കുകയാണ്.

സ്മാർട്ട്‌ഫോൺ‌

തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ നിയന്ത്രണങ്ങളിൽ അയവ് വരുത്തുന്നതോടെ സ്മാർട്ട്‌ഫോൺ‌ കമ്പനികൾ‌ പുതിയ ഫോണുകൾ‌ പുറത്തിറക്കാൻ ആരംഭിക്കും. വൺപ്ലസ് ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇന്ത്യൻ വിപണിയിൽ വൺപ്ലസ് 8 സീരീസ് ഫോണുകൾ പ്രഖ്യാപിച്ചിരുന്നു. ഈ ഫോണിന്റെ വിലയും കമ്പനി പ്രഖ്യാപിച്ചു. എന്നാൽ ലോക്ക്ഡൗൺ കാരണം വിൽപ്പന നിർത്തിവച്ചിരിക്കുകയാണ്. ആപ്പിളും 42,990 രൂപ മുതൽ വില വരുന്ന ഐഫോൺ എസ്ഇ ഇന്ത്യൻ വിപണിയിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ 4 ജി പദ്ധതിക്ക് കഷ്ടകാലം; ഇനിയും കാലതാമസം വന്നേക്കും

കേരളത്തിൽ
 

നിലവിൽ കേന്ദ്രപട്ടികയില്‍ കോട്ടയവും കണ്ണൂരും റെഡ്സോണിലാണ്. നേരത്തെ റെഡ്സോണിൽ ആയിരുന്ന കോഴിക്കോടും മലപ്പുറവും കാസർഗോഡും ഇടുക്കിയും ഓറഞ്ചിലേക്ക് മാറിയിട്ടുണ്ട്. ഇതോടെ പത്ത് ജില്ലകൾ ഓറഞ്ച് സോണിലായി. നേരത്തെ ഓറഞ്ച് സോണിലായിരുന്ന എറണാകുളവും വയനാടും ഇപ്പോൾ ഗ്രീൻ സോണിലേക്ക് മാറിയിട്ടുണ്ട്. നിലവിലെ പട്ടികപ്പെടുത്തൽ അനുസരിച്ച് കോട്ടയവും കണ്ണൂരും ഒഴികെയുള്ള കേരളത്തിലെ മറ്റ് ജില്ലകളിലെല്ലാം അവശ്യ സാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താത്ത സാധനങ്ങളും ഓൺലൈനായി വാങ്ങാൻ സാധിക്കും.

ഇ-കൊമേഴ്സ്

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് അവശ്യ സാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്ത സാധനങ്ങളും ഓറഞ്ച്, ഗ്രീൻ സോണുകളിൽ വിൽപ്പന നടത്താൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ആമസോണിന്റെ വെബ്സൈറ്റിലെ സ്മാർട്ട്ഫോൺ വിഭാഗത്തിൽ പുതിയ സ്മാർട്ട്ഫോണുകളെല്ലാം അൺഅവൈലബിൾ എന്ന് തന്നെയാണ് കാണിക്കുന്നത്. എപ്പോൾ മുതലാണ് ഈ സൈറ്റുകൾ പൂർവ്വ സ്ഥിതിയിലേക്ക് മാറ്റുന്നത് എന്നകാര്യം വ്യക്തമല്ല.

കൂടുതൽ വായിക്കുക: വോഡഫോൺ-ഐഡിയ ഏഴ് ദിവസത്തേക്ക് 14 ജിബി ഡാറ്റ സൌജന്യമായി നൽകുന്നു

Most Read Articles
Best Mobiles in India

Read more about:
English summary
The Indian government has once again extended the lockdown amid the increasing number of COVID-19 cases in the country but this time, there’s some good news for tech consumers. The Ministry of Home Affairs (MHA) has allowed e-commerce platforms to start selling non-essential items during the third lockdown, which means we could be able to shop for new smartphones, laptops and other electronic items. However, conditions apply in this case.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X