നിങ്ങള്‍ വിയര്‍ക്കാറുണ്ടോ?... എങ്കില്‍ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി

By Bijesh
|

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ശുദ്ധജലക്ഷാമം. ജലസ്രോതസുകള്‍ വറ്റിവരളുന്നതും കുടിവെള്ളത്തിനായി ആളുകള്‍ നെട്ടോട്ടമോടുന്നതും വേനല്‍ക്കാലത്തെ പതിവു കാഴ്ചകളാണ്. പണം കൊടുത്ത് കുടിവെള്ളം വാങ്ങുക എന്നത് ഒരു കാലത്ത് അവിശ്വസീനീയമായിരുന്ന കേരളത്തില്‍ പോലും ഇന്ന് ഏറ്റവും വലിയ വിപണി കുടിവെള്ളത്തിന്റേതാണ്. എന്നാല്‍ ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ആന്‍ഡ്രിയാസ് ഹാമ്മര്‍ എന്ന സ്വീഡിഷ് ഗവേഷകന്‍. മനുഷ്യന്റെ വിയര്‍പ്പില്‍ നിന്നും കുടിവെള്ളം ഉത്പാദിപ്പിക്കാമെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഇത് വെറും ആശയം മാത്രമല്ല. സ്വീഡനില്‍ പരീക്ഷിച്ച് വിജയിച്ചതും ആയിരത്തോളം ആളുകള്‍ ഉപയോഗിക്കുന്നതുമായ ഒന്നാണ്. നാട്ടില്‍ കിട്ടുന്ന ക്ലോറിന്‍ കലര്‍ന്ന പൈപ്പ് വെള്ളത്തേക്കാള്‍ ശുദ്ധമാണ് വിയര്‍പ്പില്‍നിന്ന് ശുദ്ധീകരിച്ചെടുക്കുന്ന വെള്ളമെന്നും ആന്‍ഡ്രിയാസ് ഹാമ്മര്‍ പറയുന്നു.

 

ഒരു വാഷിംഗ് മെഷീനു സമാനമായാണ് ഈ യന്ത്രം പ്രവര്‍ത്തിക്കുന്നത്. വിയര്‍പ്പായ വസ്ത്രങ്ങള്‍ യന്ത്രത്തിനുള്ളിലേക്ക് ഇടുന്നതോടെ വസ്ത്രങ്ങള്‍ ചൂടാവുകയും വിയര്‍പ്പ് വേര്‍തിരിക്കപ്പെടുകയും ചെയ്യും. ആവി രൂപത്തിലായ വിയര്‍പ്പ് ജലതന്‍മാത്രകള്‍ക്കു മാത്രം സഞ്ചരിക്കാവുന്ന മറ്റൊരു അറയിലേക്ക് കടത്തിവിടും ഇതോടെ വിയര്‍പ്പ് ജലമായി മാറും. ഒപ്പം പൂര്‍ണമായി ശുദ്ധീകരിക്കാനുള്ള സംവിധാനവുമുണ്ട്. യുനിസെഫ് സ്വീഡനില്‍ നടത്തിയ ഒരു കാംപയിനിന്റെ ഭാഗമായാണ് ഈ യന്ത്രം വികസിപ്പിച്ചത്. എച്ച്.വി.ആര്‍. അസോസിയേറ്റ്‌സ് എന്ന സ്ഥാപനം റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുമായി സഹകരിച്ചാണ് യന്ത്രത്തിന്റെ പ്രധാന ഭാഗമായ ജലശുദ്ധീകരണ സംവിധാനം രൂപപ്പെടുത്തിയത്. ബഹിരാകാശ ഗവേഷകര്‍ മൂത്രം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന സംവിധാനത്തിനു സമാനമാണ് തന്റെ കണ്ടുപിടിത്തമെന്നാണ് ആന്‍ഡ്രിയാസ് ഹാമ്മര്‍ പറയുന്നത്. യന്ത്രത്തിന്റെ നിര്‍മാണച്ചെലവും വളരെ കുറവാണ്. മനുഷ്യമൂത്രം ഉപയോഗിച്ച് മൊബൈല്‍ ബാറ്ററി ചാര്‍ജ് ചെയ്യാമെന്ന് യു.കെയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വിയര്‍പ്പില്‍നിന്നു ശുദ്ധജലം എന്ന കണ്ടെത്തലും പുറംലോകമറിയുന്നത്.

ഒരാളുടെ വിയര്‍പ്പിന് ആനുപാതികമായാണ് അതില്‍നിന്നു ലഭിക്കുന്ന ശുദ്ധജലം. ലോകത്തെ ഏറ്റവും വലിയ യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഗോത്തിയ കപ്പ് നടക്കുന്ന വേദിയില്‍ ഇപ്പോള്‍ പ്രദര്‍ശനത്തിനായി ഈ യന്ത്രം എത്തിച്ചിട്ടുണ്ട്. പരീക്ഷിക്കണമെന്നുള്ളവര്‍ക്ക് തങ്ങളുടെ വിയര്‍പ്പുകലര്‍ന്ന വസ്ത്രം മെഷിനിലിട്ടാല്‍മതി. ഉടന്‍തന്നെ കുടിവെള്ളം ലഭിക്കും. എങ്കിലും തണുത്ത കാലാവസ്ഥ കാരണം ആളുകള്‍ അധികം വിയര്‍ക്കുന്നില്ല എന്നതാണ് സംഘാടകരെ നിരാശാരാക്കുന്നത്. ആളുകളെ വിയര്‍പ്പിക്കാന്‍ സൈക്കിള്‍ സവാരി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

Drinkable Water From Sweat

Drinkable Water From Sweat

വിയര്‍പ്പില്‍ നനഞ്ഞ വസ്ത്രങ്ങള്‍ ആദ്യം യന്ത്രത്തിലേക്കിടുക

Drinkable Water From Sweat

Drinkable Water From Sweat

വസ്ത്രങ്ങള്‍ ചൂടാവുന്നതോടെ വിയര്‍പ്പ് ആവിയാവും

Drinkable Water From Sweat

Drinkable Water From Sweat

ആവിയായ വിയര്‍പ്പ് ജലതന്‍മാത്രകള്‍ക്കു മാത്രം സഞ്ചരിക്കാവുന്ന മറ്റൊരു അറയിലേക്കു കടത്തിവിടുക. ഇതോടെ വിയര്‍പ്പ് ജലമായി മാറും.

Drinkable Water From Sweat
 

Drinkable Water From Sweat

പൂര്‍ണമായി ശുദ്ധീകരിച്ചശേഷം യന്ത്രത്തില്‍ നിന്നു പുറത്തുവരുന്ന വെള്ളം കുടിക്കുന്നതിനുള്‍പ്പെടെ ഉപയോഗിക്കാം.

Drinkable Water From Sweat

Drinkable Water From Sweat

സ്വീഡനില്‍ ആയിരത്തോളം പേര്‍ നിലവില്‍ ഈ യന്ത്രത്തിന്റെ സഹായത്തോടെ കുടിവെള്ളം ലഭ്യമാക്കുന്നുണ്ട്.

Drinkable Water From Sweat

Drinkable Water From Sweat

സ്വീഡനില്‍ കുടിവെള്ളക്ഷാമത്തിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുനിസെഫ് നടത്തിയ ഒരു കാംപയിനിലാണ് ആന്‍ഡ്രിയാസ് ഹാമ്മര്‍ എന്നയാള്‍ യന്ത്രം വികസിപ്പിച്ചത്.

നിങ്ങള്‍ വിയര്‍ക്കാറുണ്ടോ?... എങ്കില്‍ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി
Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X