ആൻഡ്രോയിഡ് 11ൽ നിന്നും ആൻഡോയിഡ് 12 ഒഎസിനുള്ള പ്രധാന മാറ്റങ്ങൾ

|

ജനപ്രീയ സ്മാർട്ട്ഫോൺ ഒഎസായ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് വന്നുകഴിഞ്ഞു. ആൻഡ്രോയിഡ് 12 എന്ന പേരിലുള്ള പുതിയ ഒഎസിൽ കഴിഞ്ഞ വർഷം പുറത്തിറക്കിയ ആൻഡ്രോയിഡ് 11ൽ നിന്നും വലിയ മാറ്റങ്ങളാണ് ഗൂഗിൾ വരുത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 12ന്റെ ബീറ്റ വേർഷനാണ് ഇപ്പോൾ ലഭ്യമാകുന്നത്. വൈകാതെ തന്നെ ഇത് എല്ലാവർക്കുമായി ലഭ്യമാക്കും. പുതിയ കസ്റ്റമൈസബിൾ ഓപ്ഷനുകൾ, പ്രൈവസിയുമായി ബന്ധപ്പെട്ട ഫീച്ചറുകൾ എന്നിവയുൾപ്പെടെ നിരവധി മാറ്റങ്ങളാണ് ആൻഡ്രോയിഡ് 12ൽ ഉള്ളത്. ഇവ പരിശോധിക്കാം.

ലോക്ക് സ്‌ക്രീൻ ക്ലോക്ക്

ലോക്ക് സ്‌ക്രീൻ ക്ലോക്ക്

ആൻഡ്രോയിഡ് 12ൽ പ്രവർത്തിക്കുന്ന ഒരു ഫോണിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്ന ഫീച്ചറുകളിലൊന്നാണ് പുതിയ ലോക്ക് സ്‌ക്രീൻ ക്ലോക്ക്. നിങ്ങളുടെ ഫോണിൽ നോട്ടിഫിക്കേഷനുകൾ ഒന്നും ഇല്ലെങ്കിൽ ഒരു വലിയ ഡിജിറ്റൽ ക്ലോക്ക് സ്‌ക്രീനിന്റെ മധ്യഭാഗത്ത് തന്നെ ഉണ്ടായിരിക്കും.

കൂടുതൽ വായിക്കുക: ഇ-ആധാറിൽ ഡിജിറ്റൽ സിഗ്നേച്ചറുകൾ വെരിഫൈ ചെയ്യുന്നതെങ്ങനെകൂടുതൽ വായിക്കുക: ഇ-ആധാറിൽ ഡിജിറ്റൽ സിഗ്നേച്ചറുകൾ വെരിഫൈ ചെയ്യുന്നതെങ്ങനെ

പിൻ കോഡ് കീകൾ

പിൻ കോഡ് കീകൾ

ഫോൺ അൺലോക്കുചെയ്യാൻ നിങ്ങൾ സ്വൈപ്പുചെയ്യുമ്പോൾ പിൻ കോഡ് കീപാഡിനായി ഒരു പുതിയ ഡിസൈൻ തന്നെ ആൻഡ്രോയിഡ് 12 നൽകുന്നുണ്ട്. 'ബട്ടണുകൾ‌' വൃത്താകൃതിയിലുള്ളതും വലുതും പാസ്റ്റൽ‌ ഷേഡുകളുള്ളതുമാണ്. ഇതേ ഡിസൈൻ ഫോൺ ഡയലറിലും ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ.

നോട്ടിഫിക്കേഷൻസ്

നോട്ടിഫിക്കേഷൻസ്

നോട്ടിഫിക്കേഷന്റെ ഡിസൈനിലും ആൻഡ്രോയിഡ് 12 മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നോട്ടിഫിക്കേഷൻ വിൻഡോകളുടെ ശൈലി തന്നെ മാറി, അവ ഓരോ അപ്ലിക്കേഷനും ഓട്ടോമാറ്റിക്കായി ഗ്രൂപ്പുചെയ്യുന്നു. നോട്ടിഫിക്കേഷൻ സ്വൈപ്പുചെയ്യുന്നതിനുപകരം സ്‌നൂസുചെയ്യാൻ സഹായിക്കുന്ന ഒരു പുതിയ സ്‌നൂസ് കൺട്രോളും പുതിയ ഒഎസിൽ ഉണ്ട്. ഇതിലൂടെ നിശ്ചിത സമയത്തേക്ക് നിങ്ങൾക്ക് നോട്ടിഫിക്കേഷനുകൾ സ്‌നൂസ് ചെയ്യാൻ കഴിയും.

ബ്രോഡ്ബാന്റിൽ മികച്ച വൈഫൈ കണക്റ്റിവിറ്റി ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾബ്രോഡ്ബാന്റിൽ മികച്ച വൈഫൈ കണക്റ്റിവിറ്റി ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്വിക്ക് സെറ്റിങ്സ് ഷേഡ്

ക്വിക്ക് സെറ്റിങ്സ് ഷേഡ്

സ്‌ക്രീനിന്റെ മുകളിൽ നിന്ന് ക്വിക്ക് സെറ്റിങ്സ്, നോട്ടിഫിക്കേഷൻസ് എന്നവ എടുക്കുമ്പോൾ ആ ചെറിയ ടോഗിളുകൾ ഇനി കാണില്ല. ഇതിന് പകരം സ്മാർട്ട്‌ഹോം ഉപകരണങ്ങൾ നിയന്ത്രിക്കുന്നതിനായി ആൻഡ്രോയിഡ് 11ന്റെ പവർ മെനുവിൽ കണ്ടതിന് സമാനമായ വലിയ ചതുരാകൃതിയിലുള്ള കൺട്രോൾസ് ആണ് ഉണ്ടായിരിക്കുക.

സെറ്റിങ്സ് മെനു മാറ്റങ്ങൾ

സെറ്റിങ്സ് മെനു മാറ്റങ്ങൾ

പ്രധാന സെറ്റിങ്സ് മെനു ലിസ്റ്റ് മുഴുവനും വളരെ ലളിതമാക്കി എന്നതാണ് ആൻഡ്രോയിഡ് 12ന്റെ മറ്റൊരു സവിശേഷത. ലേബലുകളും ഐക്കണുകളും വലുതാക്കിയിട്ടുണ്ട്. അതേസമയം ആ മെനുവിലെ ഫീച്ചറുകൾ ലിസ്റ്റുചെയ്യുന്ന അധിക ഉപശീർഷകം ഇപ്പോൾ ഇല്ല. ആൻഡ്രോയിഡ് 11ൽ കാണാത്ത രീതിയിൽ ലിസ്റ്റിന്റെ മുകളിലോ താഴെയോ എത്തുമ്പോൾ ആനിമേഷന് ഒരു സ്പ്രിംഗ്-നെസ് നൽകിയിട്ടുണ്ട്.

വാട്സ്ആപ്പ് വഴി നിങ്ങളുടെ അടുത്തുള്ള കോവിഡ് -19 വാക്സിനേഷൻ സെന്ററുകൾ കണ്ടെത്താംവാട്സ്ആപ്പ് വഴി നിങ്ങളുടെ അടുത്തുള്ള കോവിഡ് -19 വാക്സിനേഷൻ സെന്ററുകൾ കണ്ടെത്താം

മെച്ചപ്പെടുത്തിയ സ്ക്രീൻഷോട്ടുകൾ

മെച്ചപ്പെടുത്തിയ സ്ക്രീൻഷോട്ടുകൾ

ഒരു സ്ക്രീൻഷോട്ട് എടുത്ത് എഡിറ്റ് / മാർക്ക്അപ്പ് ഫംഗ്ഷനിലേക്ക് പോകാനും നിങ്ങൾക്ക് വിവിധ ഫോണ്ട് കളറുകൾ ഉപയോഗിച്ച് സ്ക്രീൻഷോട്ടുകളിൽ ടെക്സ്റ്റ് ടൈപ്പുചെയ്യാനും സാധിക്കും. ചെറിയ സ്റ്റിക്കർ ഐക്കൺ അമർത്തിക്കൊണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ഇമോജികളും ഇതിൽ പേസ്റ്റ് ചെയ്യാം. ഒരു സൈഡ് നോട്ട് എന്ന നിലയിൽ, സ്ക്രീൻഷോട്ട് തമ്പ്നെയിലുകൾ സ്ക്രീനിൽ നിന്ന് സ്വൈപ്പുചെയ്ത് മാറ്റാനും സാധിക്കും.

കസ്റ്റമൈസേഷൻ

കസ്റ്റമൈസേഷൻ

ഗൂഗിൾ അതിന്റെ തീമിംഗ്, കസ്റ്റമൈസേഷൻ ഓപ്ഷനുകൾ പതിയെ മെച്ചപ്പെടുത്തുകയാണ്. ആൻഡ്രോയിഡ് 12ന്റെ ആദ്യ ഡവലപ്പർ പ്രിവ്യൂ ഉപയോഗിച്ച് നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ ഹോം സ്ക്രീൻ ഗ്രിഡ് കൂടുതൽ കസ്റ്റമൈസ് ചെയ്യാൻ സാധിക്കും. ഗൂഗിൾ ഒരു ഗ്രിഡ് ഓപ്ഷൻ കൂടി ചേർത്തിട്ടുണ്ട്. ഇതിലൂടെ ഇപ്പോൾ നിങ്ങൾക്ക് 4x5, 4x4, 3x3, 2x2, ഡിഫോൾട്ട് ഓപ്ഷൻ എന്നിവയും നൽകുന്നു.

കോവിഡ് രോഗബാധിതനായ ഒരാൾക്ക് ആവശ്യമുള്ള സംവിധാനങ്ങൾ എവിടെ ലഭ്യമാകുമെന്ന് എങ്ങനെ തിരയാം ?കോവിഡ് രോഗബാധിതനായ ഒരാൾക്ക് ആവശ്യമുള്ള സംവിധാനങ്ങൾ എവിടെ ലഭ്യമാകുമെന്ന് എങ്ങനെ തിരയാം ?

മീഡിയ പ്ലെയർ ഇന്റർഫേസ്

മീഡിയ പ്ലെയർ ഇന്റർഫേസ്

നിങ്ങൾ‌ക്ക് മ്യൂസിക്ക് പ്ലേ ചെയ്യുമ്പോൾ‌ ഡ്രോപ്പ്-ഡൌൺ‌ മെനുവിൽ‌ ദൃശ്യമാകുന്ന അപ്‌ഡേറ്റുചെയ്‌ത മീഡിയ കൺ‌ട്രോൾ‌ വിജറ്റ് ആണ്‌ ആൻഡ്രോയിഡ് 12ലെ ഏറ്റവും പ്രധാനപ്പെട്ട യു‌ഐ മാറ്റങ്ങളിലൊന്ന്. ഗൂഗിൾ ഇത് വലുതാക്കിയിട്ടുണ്ട്. ഇത് സ്‌ക്രീനിന്റെ മുഴുവൻ വീതിയിലും വ്യാപിക്കുകയും ലേഔട്ട് ക്രമീകരിക്കുകയും ചെയ്യുന്നതിനാൽ കൺട്രോൾസ് സ്‌ക്രീനിന്റെ നടുഭാഗത്തോട് അടുക്കുന്നു. ആക്ടീവ് ആകുമ്പോൾ ഇത് ലോക്ക് സ്ക്രീനിൽ കൂടുതൽ സ്പൈസ് എടുക്കും.

Best Mobiles in India

English summary
The latest update of Android, the popular smartphone OS, has arrived. Google has introduced major changes to the new OS called Android 12 from Android 11 which was released last year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X