ഈ ഫോട്ടോ ആപ്പുകൾ നിങ്ങളുടെ ഫോണിലൂണ്ടോ? എങ്കിൽ സൂക്ഷിക്കുക

|

പലരും ഫോട്ടോഎടുക്കാനും എഡിറ്റ് ചെയ്യാനുമായി അനവധി ഫോട്ടോ ആപ്പുകൾ ഫോണിൽ ഡൌൺലോഡ് ചെയ്ത് ഇടാറുണ്ട്. അത്തരത്തിൽ രണ്ട് ആപ്പുകൾ അപകടകാരികളാണെന്ന് കണ്ട് പ്ലേ സ്റ്റോർ അവയെ റിമൂവ് ചെയ്തു. സൺപ്രോ ബ്യൂട്ടി ക്യാമറ, ഫണ്ണി സ്വീറ്റ് സെൽഫി ക്യാമറ എന്നിവയെയാണ് അപകടകാരികളായ മാൽവെയർ ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് പ്ലേ സ്റ്റോർ നീക്കം ചെയ്തത്. 1.5 മില്ല്യൺ ആളുകളാണ് ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത്. ഇത്തരത്തിൽ മാൽവെയർ ആപ്പുകളെ പ്ലേ സ്റ്റോർ നേരത്തെയും നീക്കം ചെയ്തിട്ടുണ്ട്.

ശല്യപ്പെടുത്തുന്നവ
 

സാധാരണ ആപ്പുകളെക്കാൾ അഡ്വാൻസ് ആയ ഫീച്ചറുകളുള്ള ഫോട്ടോ ആപ്പുകളായിരുന്നു നീക്കം ചെയ്യപ്പെട്ട സൺപ്രോ ബ്യൂട്ടി ക്യാമറയും ഫണ്ണീ സ്വീറ്റ് സെൽഫി ക്യാമറയും. ഈ ആപ്ലിക്കേഷനിലെ പരസ്യങ്ങൾ ഗുരുതരമായ ഭീഷണിയെന്നതിനേക്കാൾ കൂടുതൽ ശല്യപ്പെടുത്തുന്നവയാണ്. പക്ഷേ സ്മാർട്ട്ഫോണുകളുടെ ബാറ്ററി കളയാനും മാൽവെയർ ഡിവൈസുകളെ ബാധിക്കാനും ഇത് കാരണമാകും.

സമ്മതമില്ലാതെ ഓഡിയോ റെക്കോർഡ്

സൺപ്രോ ബ്യൂട്ടി ക്യാമറ, ഫണ്ണി സ്വീറ്റ് സെൽഫി ക്യാമറ എന്നീ രണ്ട് അപ്ലിക്കേഷനുകളിലും പതിവിലും കൂടുതൽ അനുമതികൾക്കായുള്ള റിക്വസ്റ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കളുടെ സമ്മതമില്ലാതെ ഓഡിയോ റെക്കോർഡുചെയ്യാനും ആപ്പ് തുറക്കാതിരിക്കുമ്പോൾ തന്നെ തന്നെ ഫുൾ സ്‌ക്രീൻ പരസ്യങ്ങൾ നൽകാനും ഈ ആപ്പുകൾ അനുവദിക്കുന്നു. ഗുരുതരമായ പിഴവാണ് ഇത്.

ക്ലോസ് ചെയ്യാൻ പ്രയാസമുള്ള പരസ്യങ്ങൾ

ഓഗസ്റ്റിൽ ട്രെൻഡ് മൈക്രോ കണ്ടെത്തിയ അനേകം ഫോട്ടോഗ്രാഫി, ഗെയിമിംഗ് ആപ്ലിക്കേഷനുകളുമായി വളരെ സാമ്യമുള്ളതാണ് സൺപ്രോ ബ്യൂട്ടി ക്യാമറ, ഫണ്ണി സ്വീറ്റ് സെൽഫി ക്യാമറ എന്നീ ആപ്ലിക്കേഷനുകളുടെ പ്രവർത്തനം എന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ഈ ആപ്പുകൾ ക്ലോസ് ചെയ്യാൻ പ്രയാസമുള്ള പരസ്യങ്ങൾ പ്രദർശിപ്പിക്കുകയും ഉപയോക്തൃ പെരുമാറ്റം ടൈം ബേസ്ഡ് ട്രിഗർ എന്നിവ അടിസ്ഥാനമാക്കി ഇവ കണ്ടെത്താനുള്ള സാങ്കേതിക വിദ്യകൾ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.

വിമർശനങ്ങൾ
 

കഴിഞ്ഞയാഴ്ച സമാനമായ ഒരു ഗവേഷണം നടത്തിയതിൽ നിന്നും ലഭിച്ച റിപ്പോർട്ടിൽ നാല് വിപിഎൻ ആപ്ലിക്കേഷനുകൾ പശ്ചാത്തലത്തിൽ പ്രവർത്തിക്കുമ്പോൾ പോലും വ്യാജ പരസ്യങ്ങളടക്കമുള്ളവ ഉപയോഗിച്ച് ഡിവൈസുകളെ ബാധിക്കുന്നതായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. മൽവെയർ ബാധിച്ച അപ്ലിക്കേഷനുകൾ‌ നിയന്ത്രിക്കുന്നതിൽ‌ പരാജയപ്പെട്ടെന്ന് കാട്ടി അടുത്തിടെ ഗൂഗിളിൻറെ അപ്ലിക്കേഷൻ‌ സ്റ്റോർ‌ഫ്രണ്ടായ പ്ലേ സ്റ്റോറിന് നിരവധി വിമർശനങ്ങളാണ് ഏൽക്കേണ്ടി വന്നത്. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ‌ ചതി മനസ്സിലാക്കാതെ ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

ഗൂഗിൾ പ്ലേ പ്രൊട്ടക്റ്റ്

ഗൂഗിൾ പ്ലേ പ്രൊട്ടക്റ്റ് സംവിധാനം മലിഷ്യസ് ഡെവലപ്പർമാരെ വേഗത്തിൽ കണ്ടെത്തി നീക്കംചെയ്യുന്നുണ്ടെങ്കിലും പ്ലേ സ്റ്റോറിലേക്ക് സ്ഥാനം ലഭിക്കാനുള്ള പ്രക്രീയകളെല്ലാം കഴിഞ്ഞ് പ്ലേ സ്റ്റോറിലെത്തുന്ന ആപ്പുകളെ പ്ലേ സ്റ്റോറിലെത്താതെ തടയാനുള്ള സംവിധാനം പ്ലേ സ്റ്റോറിനില്ല എന്ന വിമർശനവും ഉയരുന്നുണ്ട്. സ്ഥിരവും സുരക്ഷിതവുമായ ഒരു പരിഹാരം ഇതിന് ഗൂഗിൾ പ്ലേ സ്റ്റോർ കണ്ടെത്തിയേ മതിയാകു.

മറ്റ് സോഴ്സുകളിൽ നിന്ന് സൈഡ്‌ലോഡിങ്  ഒഴിവാക്കുക

ഗൂഗിൾ പ്ലേ സ്റ്റോറിനൊപ്പം തന്നെ ഉപയോക്താക്കളും സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് ആവശ്യമാണ്. അപ്ലിക്കേഷനുകൾ ഡൗൺലോഡുചെയ്യുന്നതിന് പ്ലേ സ്റ്റോർ മാത്രം ഉപയോഗിക്കുക. മറ്റ് സോഴ്സുകളിൽ നിന്ന് സൈഡ്‌ലോഡ് ചെയ്യുന്നത് ഒഴിവാക്കുക. ഏറ്റവും പ്രധാനമായി ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് ആപ്പ് ആവശ്യപ്പെടുന്ന അനുമതികൾ ഏതൊക്കെയാണെന്ന് പരിശോധിക്കുക. ആ ആപ്ലിക്കേഷന് ആവശ്യമില്ലാത്ത അനുമതികൾ ചോദിക്കുന്നുണ്ടെങ്കിൽ അപകടം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക.

Most Read Articles
Best Mobiles in India

English summary
Google has removed two malicious apps with a combined total of over 1.5 million downloads after they were caught serving adware. The two apps included requests for more permissions than usual, allowing them to record audio without users’ consent and serve full-screen ads even without opening them.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X