വൈറലായ മമ്മുട്ടി ചിത്രത്തിലെ ആ സ്മാർട്ട്ഫോൺ ചില്ലറക്കാരനല്ല

|

കഴിഞ്ഞ ദിവസം മമ്മുട്ടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. വർക്ക്ഔട്ട് കഴിഞ്ഞ് എടുത്ത മിറർ സെൽഫി ചിത്രമാണ് കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ഫേസ്ബുക്കിലും വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും നിറയുന്നത്. പ്രായം തോന്നിക്കാത്ത മമ്മുട്ടിയുടെ ശരീരത്തെ കുറിച്ചും വർക്ക്ഔട്ട് ചെയ്യുന്നതിനെ കുറിച്ചുമെല്ലാം നിരവധി കമന്റുകളും വരുന്നുണ്ട്. ഇതിനൊപ്പം ശ്രദ്ധിക്കപ്പെട്ട ഒരു കാര്യം മമ്മുട്ടി ആ ഫോട്ടോ എടുക്കാൻ ഉപയോഗിച്ച ഫോണാണ്.

മമ്മുട്ടി

സാംസങ് ഗാലക്സി എസ്20 അൾട്ര എന്ന സ്മാർട്ട്ഫോണാണ് മമ്മുട്ടിയുടെ വൈറലായ മിറർ സെൽഫി ഫോട്ടോയിൽ ഉള്ളത്. ഗാഡ്ജറ്റുകളോട് ഏറെ പ്രിയമുള്ള താരമാണ് മമ്മുട്ടി. പുതിയ ഗാഡ്ജറ്റുകളെ പറ്റി കൃത്യമായി പഠിക്കുകയും അവ സ്വന്തമാക്കുകയും ചെയ്യുന്ന മമ്മുട്ടിയുടെ കൈയ്യിലെ ഈ സ്മാർട്ട്ഫോണും ചില്ലറക്കാരനല്ല. സാംസങിന്റെ പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ ഞെട്ടിക്കുന്നതാണ്. ഇതിനകം പ്രീമയം സ്മാർട്ട്ഫോൺ വിപണിയിൽ കരുത്ത് തെളിയിച്ച ഈ ഡിവൈസ് മാർച്ചിലാണ് പുറത്തിറങ്ങിയത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം01 ആമസോണിലൂടെ വൻ വിലക്കിഴിവിൽ സ്വന്തമാക്കാംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം01 ആമസോണിലൂടെ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം

സാംസങ് ഗാലക്‌സി എസ്20 അൾട്ര

സാംസങ് ഗാലക്‌സി എസ്20 അൾട്ര

സാംസങ്ങിന്റെ ഗാലക്‌സി എസ്20 സീരീസിലെ ഏറ്റവും വില കൂടിസ സ്മാർട്ട്‌ഫോണാണ് ഗാലക്‌സി എസ്20 അൾട്ര. പേര് സൂചിപ്പിക്കുന്നത് പോലെ വലിയൊരു സ്മാർട്ട്ഫോണാണ് ഇത്. 6.9 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ഡിവൈസിന് നൽകിയിട്ടുള്ളത്. ഒരു കൈകൊണ്ട് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് അത്ര എളുപ്പമല്ല. ഗാലക്‌സി എസ് 20 അൾട്രയിലെ ക്യുഎച്ച്ഡി+ പാനലിൽ മികച്ച ഔട്ട്‌പുട്ട് ലഭിക്കുന്നു. വെയിലിൽ നിൽക്കുമ്പോൾ പോലും വേണ്ടത്ര ബ്രൈറ്റ്നസ് ഈ ഡിസ്പ്ലെ നൽകുന്നു.

എക്‌സിനോസ് 990 SoC

എക്‌സിനോസ് 990 SoCയുടെ കരുത്തിലാണ് ഗാലക്‌സി എസ്20 അൾട്രാ പ്രവർത്തിക്കുന്നത്. 12 ജിബി റാമും 128 ജിബി സ്റ്റോറേജും ഡിവൈസിൽ ഉണ്ട്. ഇന്ത്യയിൽ പുറത്തിറക്കിയ ഗാലക്‌സി എസ് 20 അൾട്ര 4 ജി നെറ്റ്‌വർക്ക് മാത്രം സപ്പോർട്ട് ചെയ്യുന്ന ഡിവൈസാണ്. 5,000 എംഎഎച്ച് ബാറ്ററാണ് ഡിവൈസിൽ ഉള്ളത്. 45W ഫാസ്റ്റ് ചാർജിംങ് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്. ബോക്സിൽ 25W ചാർജറും സാംസങ് നൽകുന്നുണ്ട്. വളരെ വേഗത്തിൽ തന്നെ ഈ ഡിവൈസ് ചാർജ് ചെയ്യാൻ സാധിക്കും. ഗാലക്‌സി എസ്20 അൾട്രാ മികച്ച ബാറ്ററി ലൈഫ് നൽകുന്നുണ്ട്. ഒന്നര ദിവസം വരെ ഈ ബാറ്ററി ബാക്ക് അപ്പ് നൽകുന്നു.

കൂടുതൽ വായിക്കുക: 10,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: 10,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ

ഗാലക്‌സി എസ്20 അൾട്രയുടെ ക്യാമറകൾ

ഗാലക്‌സി എസ്20 അൾട്രയുടെ ക്യാമറകൾ

108 മെഗാപിക്സൽ പ്രൈമറി ക്യാമറ, 48 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 12 മെഗാപിക്സൽ അൾട്രാവൈഡ്-ആംഗിൾ ക്യാമറ, ഡെപ്ത് വിഷൻ ക്യാമറ എന്നിവയുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. ഗാലക്‌സി എസ്20 അൾട്രയുടെ ക്യാമറ സെറ്റപ്പിന്റെ ഏറ്റവും വലിയ സവിശേഷത 100x സൂമാണ്. ഏത് ലൈറ്റിംഗ് അവസ്ഥയിലും മികച്ച ഫോട്ടോസ് എടുക്കാൻ ഈ ക്യാമറ സെറ്റപ്പ് സഹായിക്കുന്നു.

ഗാലക്‌സി എസ്20 അൾട്രയുടെ വില

ഗാലക്‌സി എസ്20 അൾട്ര സ്മാർട്ട്ഫോണിന്റെ ഒറ്റ വേരിയന്റ് മാത്രമാണ് നിലവിൽ ഇന്ത്യയിൽ ലഭ്യമായിട്ടുള്ളത്. 12 റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസിന് 97,999 രൂപയാണ് വില. ബ്ലാക്ക്, ക്ലൌഡ് വൈറ്റ്, കോസ്മിക്ക് ഗ്രേ എന്നീ നിറങ്ങളിൽ ഡിവൈസ് ലഭ്യമാണ്. ഇതിനൊപ്പം പുറത്തിറങ്ങിയ സാംസങ് എസ്20 8ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന് 70,499 രൂപയും എസ്20+ 8ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 77,999 രൂപയുമാണ് വില.

കൂടുതൽ വായിക്കുക: വൺപ്ലസ് നോർഡ് സ്വന്തമാക്കാൻ ഓഗസ്റ്റ് 20ന് വീണ്ടും അവസരം, വിൽപ്പന ആമസോൺ വഴികൂടുതൽ വായിക്കുക: വൺപ്ലസ് നോർഡ് സ്വന്തമാക്കാൻ ഓഗസ്റ്റ് 20ന് വീണ്ടും അവസരം, വിൽപ്പന ആമസോൺ വഴി

Best Mobiles in India

English summary
A picture posted by Mammootty on Instagram is going viral on socialmedia. The mirror selfie taken after the workout has been flooding Facebook and WhatsApp statuses for the past few hours.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X