വ്യാജ കസ്റ്റമർ കെയർ മെസേജിലൂടെ നവിമുംബൈ സ്വദേശിക്ക് നഷ്ടമായത് 3 ലക്ഷം രൂപ

|

സാങ്കേതികവിദ്യയുടെ വികാസത്തിനൊപ്പം തന്നെ ഇ-തട്ടിപ്പുകൾ വ്യാപകമാവുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് നവി മുംബൈയിലെ കമോതെ സ്വദേശിയായ 41 കാരൻ കൂടി ഇ-തട്ടിപ്പിന് ഇരയായിരിക്കുന്നു. തട്ടിപ്പിലൂടെ ഇദ്ദേഹത്തിന്റെ ക്രെഡിറ്റ് കാർഡിൽ നിന്ന് 3.31 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. വോഡഫോൺ കസ്റ്റമർ കെയറിൽ നിന്നാണെന്ന് അവകാശപ്പെട്ട് ഒരു തട്ടിപ്പുകാരൻ അയച്ച ലിങ്ക് തുറന്നതിന് ശേഷമാണ് ഇദ്ദേഹത്തിന് പണം നഷ്ടമായത് എന്ന് ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

 

കസ്റ്റമർ കെയർ

തട്ടിപ്പുകാരൻ ഇരയായ 41കാരന്റെ ഫോണിലേക്ക് വിളിച്ച് വോഡഫോൺ കസ്റ്റമർ കെയറിൽ നിന്ന് വിളിക്കുകയാണെന്ന് അവകാശപ്പെട്ടു. ഒരു പുതിയ പ്ലാൻ വാഗ്ദാനം ചെയ്ത് തട്ടിപ്പുകാരൻ ഇരയെ വിശ്വസിപ്പിക്കുകയും ഹാക്കുചെയ്‌ത് ഇരയുടെ മൊബൈൽ ഡാറ്റ പാക്കിലേക്ക് ആക്‌സസ് നേടുകയും ചെയ്തു തുടർന്നാണ് ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ പിടിച്ചെടുത്ത് തട്ടിപ്പ് നടത്തിയത്. സൈബർ ക്രൈം സെല്ലിലാണ് ആദ്യം പരാതി പരാതി നൽകിയത്. തുടർന്ന് അവർ പ്രാഥമിക അന്വേഷണം നടത്തി ഞായറാഴ്ച വൈകുന്നേരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കമോതെ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ വ്യക്തമാക്കി.

എഫ്‌ഐആർ
 

എഫ്‌ഐആർ പ്രകാരം ഇരയ്ക്ക് പുതിയ പ്ലാൻ വാഗ്ദാനം ചെയ്തുകൊണ്ടാണ് തട്ടിപ്പുകാരൻ വിശ്വസ്തത നേടിയത്. പ്ലാൻ ആക്ടീവ് ചെയ്ത ശേഷം, തട്ടിപ്പ് കസ്റ്റമർ കെയർ പ്രതിനിധി നവിമുംബൈ സ്വദേശിക്ക് വാട്ട്‌സ്ആപ്പിൽ ഒരു ലിങ്ക് അയച്ചു. ലിങ്കിൽ ക്ലിക്കുചെയ്‌ത് ‘സിഗ്നൽ നെറ്റ്‌വർക്ക് അപ്ലിക്കേഷൻ' അപ്‌ലോഡുചെയ്യാനും അറിയിച്ചു. പിന്നീട്, തട്ടിപ്പുകാരൻ മറ്റൊരു നമ്പറിൽ നിന്ന് രണ്ട് സന്ദേശങ്ങൾ കൂടി ഇരയ്ക്ക് അയച്ചു. അദ്ദേഹത്തിന്റെ മൊഴി പ്രകാരം ഇവ സെറ്റിങ്സ് ‘ടെസ്റ്റ്' എന്നെഴുതിയതായിരുന്നു. ഇതിന് ശേഷം അദ്ദേഹത്തിന്റെ ക്രെഡിറ്റ് കാർഡിൽ നിന്ന് രണ്ട് അനധികൃത ഇടപാടുകൾ നടന്നു. തനിക്ക് ഒരു വലിയ തുക നഷ്ടപ്പെട്ടുവെന്ന് മനസ്സിലാക്കിയ അദ്ദേഹം പൊലീസിനെ സമീപിക്കുകയായിരുന്നു.

കൂടുതൽ വായിക്കുക: സൊമാറ്റോയിൽ പിസ്സ ഓർഡർ ചെയ്തയാൾക്ക് നഷ്ടമായിത് 95,000 രൂപകൂടുതൽ വായിക്കുക: സൊമാറ്റോയിൽ പിസ്സ ഓർഡർ ചെയ്തയാൾക്ക് നഷ്ടമായിത് 95,000 രൂപ

ഇന്ത്യയിലെ ഇ-തട്ടിപ്പ് കേസുകൾ

ഇന്ത്യയിലെ ഇ-തട്ടിപ്പ് കേസുകൾ

കസ്റ്റമർ കെയർ പ്രതിനിധികളെന്ന് അവകാശപ്പെടുന്ന തട്ടിപ്പുകാർ ആളുകളെ കബളിപ്പിക്കുന്ന രാജ്യത്തെ ആദ്യ കേസല്ല ഇത്. ഇത്തരം നിരവധി കേസുകൾ മുമ്പും ഉണ്ടായിട്ടുണ്ട്. തട്ടിപ്പുകാർ പലപ്പോഴും ഇരകളെ സഹായിക്കുകയും നിർണായക വിവരങ്ങൾ വെളിപ്പെടുത്താനായി പ്രേരിപ്പിക്കുകയും ചെയ്യും. അതിന് ശേഷമാണ് തട്ടിപ്പ്. ആരുമായും പങ്കിടാൻ പാടില്ലാത്ത നിർണായക വിവരങ്ങളെ കുറിച്ച് ഉപയോക്താക്കൾക്ക് കരുതൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അപരിചിതരുടെ ഫോണിലൂടെയുള്ള നിർദ്ദേശങ്ങൾ അനുസരിക്കുകയോ ആരെങ്കിലും അയച്ച അജ്ഞാത ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നതുമെല്ലാം അപകടത്തിലെത്തിക്കും.

ഉപയോക്താക്കൾ

ഉപയോക്താക്കൾ ആക്ടിവേറ്റ് ചെയ്ത പ്ലാനിനേക്കാൾ മികച്ച പ്ലാൻ ഉണ്ടെന്നും അത് ആക്ടിവേറ്റ് ചെയ്യണമെന്നും പറഞ്ഞ് യഥാർത്ഥ കസ്റ്റമർ കെയർ പ്രതിനിധികൾ ഒരിക്കലും ഉപയോക്താക്കളെ വിളിക്കില്ലെന്ന് ഓർക്കുക. മാത്രമല്ല, ഉപയോക്താക്കൾക്ക് കസ്റ്റമർ കെയറിൽ നിന്ന് കോളുകൾ ലഭിക്കുകയാണെങ്കിൽ പോലും ലിങ്കുകൾ ഫോളോ ചെയ്യാൻ അവർ ഒരിക്കലും ആവശ്യപ്പെടുകയില്ല. തന്ത്രപ്രധാനമായ വിവരങ്ങൾ വെളിപ്പെടുത്താൻ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ഒരിക്കലും ആവശ്യപ്പെടുകയുമില്ല.

കൂടുതൽ വായിക്കുക: ഡ്രൈവിങ് ലൈസന്‍സ് ഓൺലൈനായി പുതുക്കാൻ ശ്രമിച്ചപ്പോൾ നഷ്ടമായത് ഒരു ലക്ഷത്തോളം രൂപകൂടുതൽ വായിക്കുക: ഡ്രൈവിങ് ലൈസന്‍സ് ഓൺലൈനായി പുതുക്കാൻ ശ്രമിച്ചപ്പോൾ നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ

Best Mobiles in India

Read more about:
English summary
A 41-year old man from Kamothe, Navi Mumbai, recently became the latest victim of an e-fraud scam. The victim lost a total of Rs 3.31 lakh from his credit card in the fraud. He faced the attack over a month after opening a link texted to him by a fraudster claiming to be from Vodafone customer care, ToI reports.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X