ഗൂഗിൾ മാപ്സ് പണി കൊടുത്ത പണി; മാപ്പ് നോക്കി യാത്ര ചെയ്തയാൾ ചെന്ന് വീണത് പുഴയിൽ

|

അറിയാത്ത സ്ഥലങ്ങളിൽ നമുക്ക് വഴികാട്ടുന്ന നാവിഗേഷൻ ആപ്പുകളിൽ ഏറ്റവും ജനപ്രീയവും വിശ്വസനീയവുമായ ആപ്പാണ് ഗൂഗിൾ മാപ്സ്. ഗൂഗിളിന്റെ ഈ നാവിഗേഷൻ സേവനം ഉപയോഗിക്കാത്ത ആളുകൾ ചുരുക്കമായിരിക്കും. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഗൂഗിൾ മാപ്സ് അതിന്റെ 15-ാം പിറന്നാൾ ആഘോഷിച്ചത്. ഇതിന്റെ ഭാഗമായി പുതിയ നിരവധി സവിശേഷതകൾ മാപ്സിൽ ചേർക്കുകയും ലോഗോ അടക്കം മാറ്റുകയു ചെയ്തിരുന്നു.

പുതിയ അപ്ഡേറ്റ്
 

പുതിയ അപ്ഡേറ്റിന് ശേഷം നിരവധി ഉപയോക്താക്കൾ അപ്ലിക്കേഷനിൽ ചില തകരാറുകൾ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തു. കാൽനടയായി യാത്ര ചെയ്യുന്ന ഒരാളെ ഗൂഗിൾ മാപ്സ് പുഴയിൽ കൊണ്ടിട്ട റിപ്പോർട്ടാണ് ഗൂഗിൾ മാപ്സിലുള്ള പിഴവുകളുടെ ഏറ്റവും പുതിയ ഉദാഹരണം. കാൽ നടയായി പോകുന്ന ആളോട് തണുപ്പ് കാരണം മുകൾ ഭാഗം ഐസ് ആയി ഉറച്ച മിസിസിപ്പി നദി മുറിച്ച് കടക്കാൻ മാപ്സ് ആവശ്യപ്പെട്ടുവെന്നാണ് ഒരു ഉപയോക്താവ് പറയുന്നത്.

മാപ്സിന്റെ നിർദ്ദേശം

മാപ്സിന്റെ നിർദ്ദേശം അനുസരിച്ച് തണുത്തുറഞ്ഞ മിസിസിപ്പി നദിയിലൂടെ നടന്ന ഉപയോക്താവ് നദിയുടെ മുകളിലെ ഐസ് പാളി തകർന്ന് തണുത്ത വെള്ളത്തിലേക്ക് വീണു. ഫയർഫോഴ്സ് എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ഗൂഗിൾ മാപ്സ് കാരണം ഇയാൾ വമരണം വരെ സംഭവിക്കാവിച്ചേക്കാവുന്ന വിധത്തിലുള്ള അപകടത്തിലാണ് പെട്ടത്. അമേരിക്കയിലെ മിനെയാപോളിസ് സിറ്റിയിലാണ് സംഭവം.

കൂടുതൽ വായിക്കുക: സ്ത്രികൾക്കായുള്ള അഞ്ച് സുരക്ഷാ ഗാഡ്‌ജറ്റുകളും അപ്ലിക്കേഷനുകളും

ഗൂഗിൾ മാപ്സ്

പുലർച്ചെ മൂന്ന് മണിയോടെ ഗൂഗിൾ മാപ്സ് പിന്തുടർന്ന് യാത്രചെയ്യുകയായിരുന്ന ആളാണ് അപകടത്തിൽപ്പെട്ടതെന്നും ഇയാൾ മാപ്സിൽ കാണുന്ന വഴിയെ നടന്നെത്തിയത് തണുത്തുറഞ്ഞ മിസിസിപ്പി നദിയുടെ മുകളിലാണ് എന്നും ഫയർഫോഴ്സ് അംഗങ്ങൾ പറഞ്ഞു. നദിയുടെ മുകളിലെ ഐസ് പാളി തകർന്നാണ് ഇയാൾ വെള്ളത്തിലേക്ക് വീണത്. ഫയർഫോഴ്സ് ഉടൻ എത്തിയതുകൊണ്ടാണ് ഇയാളുടെ ജീവൻ രക്ഷിക്കാനായത് എന്നും അവർ കൂട്ടിച്ചേർത്തു. ജീവന് അപകടമൊന്നും ഇല്ലെങ്കിലും ഇയാൾക്ക് അപകടം കാരണം ചെറിയ രീതിയിൽ ഹൈപ്പോതെർമ്മിയ പിടിപെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സ്റ്റോൺ ആർച്ച് ബ്രിഡ്ജ്
 

റിപ്പോർട്ടുകൾ പ്രകാരം അപകടത്തിൽപ്പെട്ട ആൾ നദി മുറിച്ചുകടന്ന സ്ഥലത്തിന് തൊട്ടടുത്ത് തന്നെ ഒരു സ്റ്റോൺ ആർച്ച് ബ്രിഡ്ജ് ഉണ്ടായിരുന്നു. ഇത് സ്ട്രീറ്റ് വ്യൂ ചിത്രത്തിൽ വ്യക്തമായി കാണാം. ഈ പാലത്തിലൂടെ പോകാനായിരിക്കണം ആപ്പ് നിർദ്ദേശം കൊടുത്തിരിക്കുക. എന്നാൽ ഇക്കാര്യം വ്യക്തമായി മനസിലാകാതെയാണ് ഉപയോക്താവ് പുഴ മുറിച്ച് കടന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

തണുത്തുറഞ്ഞ നദി

അറിയപ്പെടുന്ന, മാപ്പ്ചെയ്‌ത റോഡുകളിലൂടെ മാത്രമാണ് ഗൂഗിൾ മാപ്സ് വഴി കാണിക്കുകയുള്ളു. അതുകൊണ്ട് തന്നെ തണുത്തുറഞ്ഞ നദി മുറിച്ചുകടക്കുന്നതിനോ അതല്ലെങ്കിൽ‌ ഉപയോക്താക്കളുടെ ജീവന് അപകടമുണ്ടാക്കുന്ന മറ്റേതെങ്കിലും പാതയിലൂടെയോ പോകാനോ‌ ഗൂഗിൾ മാപ്സ് നിർദ്ദേശിക്കുകയില്ല. ഉപയോക്താവിന് ഉണ്ടായ തെറ്റിദ്ധാരണയാണ് പുഴയിൽ ചെന്ന് വീഴാൻ കാരണം എന്ന് തന്നെയാണ് കരുതുന്നത്.

കൂടുതൽ വായിക്കുക: ഗൂഗിൾ പ്ലേ സ്റ്റോറിലെ വ്യാജ ആപ്പുകളെ തിരിച്ചറിയാനുള്ള 6 വഴികൾ

 ഉപയോക്താവിന്റെ സുരക്ഷ

ഗൂഗിൾ മാപ്സ് ഉപയോക്താവിന്റെ സുരക്ഷ കൂടി കണക്കിലെടുത്തണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഏതെങ്കിലും റോഡിലോ റൂട്ടിലോ കൊടുങ്കാറ്റ്, തീ പോലുള്ള എന്ത് അപകടസാധ്യതയുണ്ടെങ്കിലും മിക്ക മാപ്പിംഗ് അപ്ലിക്കേഷനുകളെയും പോലെ ഗൂഗിൾ മാപ്സും ഉപയോക്താവിന് അലേർട്ടും അറിയിപ്പുകളും നൽകും.

കോൺട്രിബ്യൂട്ട്

പുതിയ അപ്ഡേറ്റിലൂടെ കൂടുതൽ മെച്ചപ്പെട്ട സേവനമാണ് ഗൂഗിൾ മാപ്സ് നൽകുന്നത്. ഇതിന്റെ ഭാഗമായി കോൺട്രിബ്യൂട്ട് എന്നൊരു പുതിയ ഓപ്ഷൻ മാപ്സ് നൽകുന്നുണ്ട്. ഇതുവഴി ഉപയോക്താക്കൾ സന്ദർശിച്ച സ്ഥലത്തിന്റെ ചിത്രങ്ങളും ആ സ്ഥലത്തെ കുറിച്ചുള്ള റിവ്യൂകളും ഉപയോക്താവിന് മാപ്സിലേക്ക് നൽകാം. സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഉപയോക്താവുമായുള്ള ഇടപെടൽ കാര്യക്ഷമമാക്കുന്നതിനും ഇത് സഹായിക്കും.

Most Read Articles
Best Mobiles in India

English summary
Google Maps is one of the most reliable apps to navigate and to reach a destination. Most of the users rely on this app for navigating their way. To make it more accurate the company keeps on adding new updates to the app and Google has recently changed the logo of its Google Maps along with new changes in the user interface on its 15th birthday.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X