കാമുകനുമൊത്തുള്ള സ്വകാര്യ വീഡിയോ സുഹൃത്തുക്കൾക്കയച്ച 16 വയസ്സുകാരിക്കെതിരെ നടപടിയെടുക്കാൻ കോടതി

|

അമേരിക്കയിലെ മേരിലാൻറിൽ കാമുകനുമൊത്തുള്ള ലൈംഗിക വീഡിയോ സുഹൃത്തുക്കൾക്ക് അയച്ചുനൽകിയ 16 വയസ്സുകാരിക്കെതിരെ നടപടിയെടുക്കാൻ കോടതി ഉത്തരവ്. ചൈൽഡ് പോണോഗ്രഫിക്കെതിരായ നിയമം അനുസരിച്ചുള്ള നടപടികളായിരിക്കും കുട്ടിക്കെതിരെ എടുക്കുക. ഒരുമിനുറ്റ് ദൈർഘ്യമുള്ള ഗ്രാഫിക്ക് വീഡിയോയാണ് പെൺകുട്ടി തൻറെ സുഹൃത്തുക്കൾക്ക് അയച്ച് നൽകിയത്.

വീഡിയോ അയച്ചത് ചാറ്റ് ഗ്രൂപ്പിലേക്ക്
 

വീഡിയോ അയച്ചത് ചാറ്റ് ഗ്രൂപ്പിലേക്ക്

2016 ൽ പെൺകുട്ടി തൻറെ ഉറ്റ സുഹൃത്തുക്കളായ മറ്റൊരു 16 വയസ്സുകാരിയെയും 17 വയസ്സുകാരനെയും ചേർത്ത് ചാറ്റ് ചെയ്യാനായി ഒരു ഗ്രൂപ്പ് ആരംഭിച്ചിരുന്നു. ഈ ഗ്രൂപ്പിലാണ് പെൺകുട്ടി തൻറെയും കാമുകൻറെയും സ്വകാര്യ ലൈംഗിക വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്പോൾ മൌറിസ് ജെ മക്ഡോണോ സ്ക്കൂളിലെ വിദ്യാർത്ഥികളായിരുന്നു മൂവരും. 2016 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

നടപടിക്ക് മേരിലാൻറ് കോടതി ഉത്തരവിട്ടു

നടപടിക്ക് മേരിലാൻറ് കോടതി ഉത്തരവിട്ടു

സ്പെഷ്യൽ അപ്പീലുകൾക്കായുള്ള കോടതിയുടെ ഉത്തരവ് ശരിവച്ചുകൊണ്ട് സ്വകാര്യ വീഡിയോ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്ത 16 വയസ്സുകാരികൾക്കെതിരെ നടപടിയെടുക്കാൻ മേരിലാൻറ് കോടതി ഉത്തരവിട്ടു. അതിനൊപ്പം തന്നെ സ്വന്തം സമ്മതപ്രകാരം ലൈംഗികബന്ധത്തിലേർപ്പെടുകയും അത് ചിത്രീകരിക്കുകയും ചെയ്ത പ്രായപൂർത്തിയാകാത്തവർക്കെതിരായ നടപടികളെ പറ്റി നിയമനിർമ്മാണം ഉണ്ടായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

നിയമത്തിൽ വ്യക്തതകുറവ്

നിയമത്തിൽ വ്യക്തതകുറവ്

ഈ കേസിൽ വലീയ വെല്ലുവിളിയായിട്ടുള്ളത് രണ്ടുപക്ഷത്തും കുട്ടികളാണ് എന്നതാണ്, കോടതി നിരീക്ഷിച്ചു. ചൈൽഡ് പോണോഗ്രഫിയും ചൂഷണങ്ങളും തടയാൻ നിയമം ബാധ്യസ്ഥമാണ്. അതിനൊപ്പം തന്നെ പ്രായപൂർത്തിയാവാത്ത കുട്ടികൾ സ്വന്തം വീഡിയോ സ്വയം ഷെയർ ചെയ്യുകയും ചൂഷണത്തിൻറെതായ സ്വഭാവങ്ങളൊന്നും സംഭവത്തിൽ നടന്നിട്ടില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നടപടി എടുക്കാനാവുമോ എന്നതും പ്രശ്നമാണ്. ഇവിടെ ഇരയും പ്രതിയും ഒരാൾ തന്നെയാണ്. പക്ഷേ നിയമപ്രകാരം ചൈൽഡ് പോണോഗ്രഫി കുറ്റകരം തന്നെയാണെന്നും കോടതി നിരീക്ഷിച്ചു.

സെക്സ്റ്റിങ്ങും ചൈൽഡ് പോണോഗ്രഫിയും
 

സെക്സ്റ്റിങ്ങും ചൈൽഡ് പോണോഗ്രഫിയും

കൌമാരക്കാരുടെ സെക്സ്റ്റിങ്ങും ചൈൽഡ് പോണോഗ്രഫിയും തമ്മിൽ വ്യത്യാസങ്ങളുണ്ട്. ഈ കേസിൽ കുട്ടികൾ മറ്റൊരു വ്യക്തിയാൽ ചൂഷണം ചെയ്യപ്പെട്ടിട്ടില്ല. ചൂഷണം ചെയ്യാപ്പെടാത്ത സാഹചര്യത്തിൽ തങ്ങളുടെ തന്നെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ച പ്രായപൂർത്തിയാകാത്തവർക്കെതിരെ നടപടിയെടുക്കാനുള്ള നിയമനിർമ്മാണം ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും വാദങ്ങളുണ്ടായി.

മെസേജുകളുടെ സ്വകാര്യ സ്വഭാവം നഷ്ടമായി

മെസേജുകളുടെ സ്വകാര്യ സ്വഭാവം നഷ്ടമായി

സ്വകാര്യ വീഡിയോ ഷെയർ ചെയ്ത ഗ്രൂപ്പിലെ മൂന്നുപേരും സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇവരുടെ സൌഹൃദം ഇല്ലാതായതോടെ ആ മെസേജുകളുടെ സ്വകാര്യ സ്വഭാവം നഷ്ടപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ വീഡിയോ പരസ്യപ്പെടുത്തിയ ഒന്നായി മാറിയെന്നും ചൈൽഡ് പോൺ പരസ്യപ്പെടുത്തുന്നത് ആരായാലും കുറ്റകരമാണെന്നും കോടതി നിരീക്ഷിച്ചു.

കേസ് ജുവനൈൽ കോടതിയിൽ

കേസ് ജുവനൈൽ കോടതിയിൽ

സ്വന്തം കാമുകൻറെയും തൻറെയു ലൈംഗിക വീഡിയോ പ്രചരിപ്പിച്ച പെൺകുട്ടിക്ക് എതിരെ മാത്രമാണ് കേസ് ഉള്ളത്. കേസ് ജുവനൈൽ കോടതിയിലാണെന്നും അതിനാൽ സാധാരണ കേസിലേതുപോലുള്ള ജയിൽ ശിക്ഷ ലഭിക്കില്ലെന്നും അഭിഭാഷകർ വ്യക്തമാക്കി.

Most Read Articles
Best Mobiles in India

English summary
Maryland highest court decided on Wednesday to uphold its decision to charge a teen with child pornography after she shared a video with friends of her performing a sex act.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X