Home
News

പോൺഹബ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, പുതിയൊരു പണികൂടി വരുന്നു

ഏറ്റവും വലിയ ഓൺലൈൻ അഡൾട്ട് വീഡിയോ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് പോൺഹബ്. പ്രൊഫഷണൽ, യൂസർ ജനറേറ്റഡ് കണ്ടന്റിന്റെ വലിയ ലൈബ്രറിയാണ് ഈ പോൺവെബ്സൈറ്റിന്റെ ഏറ്റവും വലിയ കൈമുതൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടുന്ന വീഡിയോകൾ ഹോസ്റ്റുചെയ്തതിന് പിന്നാലെ പോൺഹബ് വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു.

പോൺഹബ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, പുതിയൊരു പണികൂടി വരുന്നു

ഈ അഡൾട്ട് വീഡിയോ പ്ലാറ്റ്ഫോം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അശ്ലീല വീഡിയോകളിൽ അവതരിപ്പിക്കുക മാത്രമല്ല ചെയ്തത് എന്നും പ്രായപൂർത്തിയാവാത്തവരുടെ കണ്ടന്റുകൾ തടയാൻ കാര്യമായ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല എന്നും വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ പോൺഹബ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. മാസ്റ്റർകാർഡ്, വിസ എന്നിവയുൾപ്പെടെയുള്ള ജനപ്രിയ പേയ്‌മെന്റ് മർച്ചന്റുകൾ പോൺഹബുമായുള്ള ബന്ധം അവസാനിപ്പിച്ചു.

പോൺ‌ഹബിനായുള്ള പേയ്‌മെന്റ് ഇടപാടുകൾ ഇനിമുതൽ തങ്ങളുടെ കാർഡുകളിലൂടെ സാധ്യമാകില്ലെന്ന് മാസ്റ്റർ‌കാർ‌ഡും വിസയും അറിയിച്ചതായി ബ്ലൂം‌ബെർ‌ഗ് ഒരു റിപ്പോർ‌ട്ടിൽ പറയുന്നു. പോൺ‌ഹബിലെ പേയ്‌മെന്റുകൾ‌ക്ക് മാസ്റ്റർ‌കാർ‌ഡും വിസയും ഇനി ഉപയോഗിക്കാൻ സാധിക്കില്ല. ഇനി മുതൽ പോൺഹബ് പ്രീമിയം മെമ്പർമാരാകാൻ മാസ്റ്റർകാർഡും വിസയും ഉപയോഗിക്കാൻ സാധിക്കില്ല.

ഇത്തരത്തിലൊരു നടപടിയിലേക്ക് ഇരു കമ്പനികളും നീങ്ങാൻ കാരണം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീല വീഡിയോകൾ ഹോസ്റ്റുചെയ്യുന്ന വെബ്‌സൈറ്റാണ് പോൺഹബ് എന്നതുകൊണ്ടാണ്. പോൺ‌ഹബിലെ എല്ലാ പേയ്‌മെന്റ് ഇടപാടുകളും മാസ്റ്റർ‌കാർഡ് പൂർണ്ണമായും നിർ‌ത്തും. അതേസമയം, വിസ ഇക്കാര്യത്തിൽ അന്വേഷണം നടത്തുകയാണ്. താല്കാലികമായാണ് ഇപ്പോൾ വിസ പേയ്മെന്റ് സേവനങ്ങൾ നിർത്തി വച്ചിരിക്കുന്നത്.

വിസ കാർഡ് ഉപയോഗിച്ച് പോൺഹബ് പ്രീമിയം അംഗത്വം എടുക്കാൻ ഇനി സാധിക്കുമോ എന്ന് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാക്കുകയുള്ളു. പോൺഹബിലേക്കുള്ള പേയ്‌മെന്റ് ആക്‌സസ്സ് മർച്ചന്റ്സ് നിർത്തിവെക്കുന്നത് ഇതാദ്യമല്ല. നേരത്തെ, പേപാൽ അതിന്റെ സേവനങ്ങൾ ഉപയോഗിച്ച് പോൺഹബ് പേയ്മെന്റ് നടത്തുന്നത് താൽക്കാലികമായി നിർത്തിവച്ചിരുന്നു. ബിസിനസ്സിലെ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നടപടിയെടുത്തത്.

ഉപയോക്താക്കൾക്ക് നിയമവിരുദ്ധമായ കണ്ടന്റ് നൽകുന്നതിനായാണ് പോൺഹബ് പ്രവർത്തിക്കുന്നത് എന്ന വിമർശനവും ഉയരുന്നുണ്ട്. മാസ്റ്റർകാർഡ്, വിസ തുടങ്ങിയ വലിയ ബ്രാൻഡുകൾ ഇത്തരം നടപടികളിലേക്ക് കടക്കുന്നത് പോൺഹബിന് വലിയ തിരിച്ചടിയാണ്.

More from GizBot

Best Mobiles in India

English summary
MasterCard and Visa have announced that payment transactions for PonHub will no longer be possible with their cards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X