ഡിസംബര്‍ ഒന്നിന് മൈക്രോമക്‌സിന്റെ ഭാരത് 5 സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു!

Written By:

ഡിസംബര്‍ ഒന്നിന് മൈക്രോമാക്‌സ്, ഭാരത് സീരീസിലെ മറ്റൊരു പുതിയ ബജറ്റ് ഫോണുമായി എത്തുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ഗുരുഗ്രാമില്‍ നടക്കുന്ന ഇവന്റിലാണ് മൈക്രോമാക്‌സ് ഭാരത് 5 എന്ന് സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കുന്നത്.

ഡിസംബര്‍ ഒന്നിന് മൈക്രോമക്‌സിന്റെ ഭാരത് 5 സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു

200 രൂപയില്‍ താഴെ ഏറ്റവും മികച്ച താരിഫ് പ്ലാനുകള്‍!

ഈ സ്മാര്‍ട്ട്‌ഫോണിന്റെ അവതരണത്തെ അറിയിക്കാനായി മീഡിയകള്‍ക്ക് ക്ഷണങ്ങള്‍ അയക്കാന്‍ തുടങ്ങി. 'Witness the power of 5' എന്നാണ് മീഡിയ ഇന്‍വൈറ്റുകളില്‍ ടാഗ്‌ലൈന്‍ ആയി കൊടുത്തിരിക്കുന്നത്. വലിയ ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നും ക്ഷണത്തില്‍ ചേര്‍ത്തിട്ടുണ്ട്. േൈക്രാമാക്‌സ് ഫോണിന്റെ മുന്‍വശത്ത് താഴ്ഭാഗത്തായി നാവിഗേഷന്‍ കീകള്‍ കാണിക്കുന്നുണ്ട്. കൂടാതെ ടോപ്പ് ബെസിലില്‍ സെല്‍ഫി ക്യാമറയും ഇയര്‍ ഫോണും കാണുന്നു.

സ്മാര്‍ട്ട്‌ഫോണിന്റെ പുറകില്‍ എല്‍ഇഡി ഫ്‌ളാഷ് ഉള്‍പ്പെടുത്തിയ ഡ്യുവല്‍ ക്യാമറ സെറ്റപ്പും കാണാം. കൂടാതെ ഫോണിന്റെ മധ്യത്തായി കമ്പനിയുടെ ബ്രാന്‍ിങ്ങും ദൃശ്യമാണ്.

വീട്ടിലിരുന്നു തന്നെ എങ്ങനെ മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാം?

വരാനിരിക്കുന്ന മൈക്രോമാസ് ഭാരത് ഭാരത് 5 സ്മാര്‍ട്ട്‌ഫോണിന്റെ നമുക്കറിയാവുന്ന സവിശേഷതകള്‍ ഇത്രയാണ്. വരും ദിവസങ്ങളില്‍ ഈ ഫോണിന്റെ മറ്റു വിവരങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വെളിപ്പെടുത്തും എന്നും നമുക്ക് പ്രതീക്ഷിക്കാം. സ്മാര്‍ട്ട്‌ഫോണ്‍ വിലയെ കുറിച്ചു പറയുകയാണെങ്കില്‍ 7000 രൂപയ്ക്കും 8,000 രൂപയ്ക്കും ഉളളിലായിരിക്കണം. പുതുതായി അവതരിപ്പിച്ച ഷവോമി റെഡ്മി 4, റെഡ്മി Y1 എന്ന ഫോണുമായി മത്സരിക്കാന്‍ സാധ്യതയുണ്ട് മൈക്രോമാക്‌സ് ഭാരത് 5.

അടുത്തിടെയാണ് ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ വോഡാഫോണും ബിഎസ്എന്‍എല്ലുമായി ചേര്‍ന്ന് ഭാരത് 2 അള്‍ട്രയും ഭാരത് 1, 4ജി ഫീച്ചര്‍ ഫോണും അവതരിപ്പിച്ചത്.

English summary
The front side of the Micromax phone shows physical navigation keys at the bottom bezel, while the top bezel holds the selfie camera and the earpiece.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot