ചൈനീസ് കമ്പനികളെ നേരിടാൻ ''ഇൻ'' എന്ന പുതിയ ബ്രാൻഡുമായി മൈക്രോമാക്സ്

|

ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മൈക്രോമാക്സ് തങ്ങളുടെ പുതിയ ബ്രാന്റ് പുറത്തിറക്കി. ഇൻ എന്ന പേരിലാണ് പുതിയ സ്മാർട്ട്ഫോൺ ബ്രാന്റ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യ-ചൈന സംഘർഷം നടക്കുന്ന സന്ദർഭത്തിൽ രാജ്യത്തുണ്ടായ ചൈനീസ് വിരുദ്ധ വികാരം സ്മാർട്ട്ഫോൺ വിപണിയിലും പ്രതിഫലിച്ചിരുന്നു. ഈ അവസരത്തിലാണ് ഇൻ എന്ന പേരിൽ പുതിയ ബ്രാന്റുകമായി മൈക്രോമാക്സ് രംഗത്തെത്തിയിരിക്കുന്നത്. ഈ ബ്രാന്റിലൂചെ ഗെയിമർമാർ, കണ്ടന്റ് ക്രിയേറ്റേഴ്സ് എന്നിവയെ ലക്ഷ്യം വച്ചുള്ള ഡിവൈസുകളായിരിക്കു പുറത്തിറക്കുന്നത്.

മൈക്രോമാക്സ്

ഇന്ത്യൻ കമ്പനിയായ മൈക്രോമാക്സ് ഇൻഫോർമാറ്റിക്സ് ലിമിറ്റഡിന്റെ കീഴിലള്ള പുതിയ ബ്രാന്റായ ഇൻ ആത്മനിർഭർഭാരത് എന്ന ആശയത്തിലൂന്നിയാണ് പ്രവർത്തിക്കുന്നത്. ചൈനീസ് കമ്പനികൾക്ക് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലുള്ള ആധിപത്യം ഇല്ലാതാക്കി ഇന്ത്യൻ നിർമ്മിത ഡിവൈസുകൾ വിപണിയിൽ സജീവമാക്കുകയാണ് ഈ പുതിയ ബ്രാന്റിന്റെ ലക്ഷ്യം. കേന്ദ്ര സർക്കാരിന്റെ പിഎൽഐ പ്ലാനിന്റെ ചുവട് പിടിച്ചാണ് ഈ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.

കൂടുതൽ വായിക്കുക: വിവോ Y30 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു; പുതുക്കിയ വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: വിവോ Y30 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു; പുതുക്കിയ വിലയും സവിശേഷതകളും

ഇൻ

ഇൻ എന്ന ബ്രാൻഡിലൂടെ ഇന്ത്യൻ വിപണിയിൽ വീണ്ടും സജീവമാകുന്നതിൽ സന്തുഷ്ടരാണെന്നും ഇന്ത്യ എന്ന രാജ്യത്തിന്റെ പേരിനെ അടിസ്ഥാനമാക്കിയുള്ള ‘ഇൻ'എന്ന വാക്ക് കൂടുതൽ ഉത്തരവാദിത്വബോധം നൽകന്നതാണെന്നും ഈ ബ്രാന്റ് അഭിമാനമാണെന്നും മൈക്രോമാക്‌സ് സഹസ്ഥാപകൻ രാഹുൽശർമ പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് മൊബൈൽ ഗെയിമിങ് വിപണികളിലൊന്നാണ് ഇന്ത്യ ‘ഇൻ' ബ്രാൻഡിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് തന്നെ പ്രൊഡക്ചകൾ ഉപയോഗിക്കാ സാധിക്കുമെന്നും മൈക്രോമാക്സ് അധികൃതർ അവകാശപ്പെട്ടു.

ഡിജിറ്റൽ മുന്നേറ്റം

ഡിജിറ്റൽ മുന്നേറ്റത്തിനും അതുവഴി രാജ്യത്തിന് മികച്ച പെർഫോമൻസുള്ള പ്രൊഡക്ടുകൾ എത്തിക്കാനും വിനോദ തൽപരരായ യുവതലമുറയിൽ നിന്ന് പ്രചോദനമുൾക്കൊള്ളാനുമാണ് പുതിയ ബ്രാൻഡ് അവതരിപ്പിക്കുന്നതെന്നും കമ്പനി അധികൃതർ അറിയിച്ചു. ഇന്ത്യയുടെ നിറമായി ഉപയോഗിക്കുന്ന നീലനിറമാണ് ബ്രാൻഡിന്റെ നിറവും മൊത്തത്തിലുള്ള വിഷ്വൽ ഐഡന്റിറ്റിയുമെന്നും മൈക്രോമാക്സ് വെളിപ്പെടുത്തി. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് പൂർണ്ണമായും വിശ്വസിക്കാവുന്ന ഒരു സ്മാർട്ട്ഫോൺ പരിതസ്ഥിതി വളർത്തിയെടുക്കുകയാണ് പുതിയ ബ്രാന്റിലൂടെ ലക്ഷ്യമിടുന്നതെന്നും കമ്പനി അറിയിച്ചു.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം21 സ്മാർട്ട്ഫോണിന്റെ വില സ്ഥിരമായി കുറച്ചു; പുതിയ വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം21 സ്മാർട്ട്ഫോണിന്റെ വില സ്ഥിരമായി കുറച്ചു; പുതിയ വിലയും സവിശേഷതകളും

സ്മാർട്ട്ഫോൺ വിപണി

സ്മാർട്ട്ഫോൺ വിപണിയിലേക്കുള്ള തിരിച്ചുവരവ് തുടങ്ങുന്നതിന് 500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നത്താനുള്ള പദ്ധതിയിലാണ് മൈക്രോമാക്സ്. പുതിയ ബ്രാന്റിലൂടെ പുതതലമുറയിലെ ഉപഭോക്താക്കൾക്കായി ഉൽപ്പന്നങ്ങൾ നിർമ്മിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഭിവാടി, ഹൈദരാബാദ് എന്നീ സ്ഥലങ്ങളിൽ അത്യാധുനിക ഉൽ‌പാദന സൗകര്യങ്ങൾ മൈക്രോമാക്‌സിന് ഉണ്ട്. പ്രതിമാസം 2 ദശലക്ഷത്തിലധികം ഫോണുകൾ നിർമ്മിക്കാനുള്ള ശേഷി ബ്രാൻഡിന് ഇപ്പോൾ തന്നെയുണ്ട്.

റീട്ടെയിൽ വിതരണ ശൃംഖല

റീട്ടെയിൽ വിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള നടപടികളും മൈക്രോമാക്സ് എടുക്കുന്നുണ്ട്. നിലവിൽ ഇന്ത്യയിലുടനീളം പതിനായിരത്തിലധികം ഔട്ട്‌ലെറ്റുകളും ആയിരത്തിലധികം സേവനകേന്ദ്രങ്ങളും കമ്പനിക്കുണ്ട്. വലിയ ബാറ്ററി, ഡ്യുവൽസിം, ക്വാർട്ടി ഡിവൈസ്, ഗെയിമിങ് ഡിവൈസ്, വിമൻസ്ലൈൻ ഓഫ്ഡിവൈസുകൾ, യൂണിവേഴ്സൽ റിമോട്ട്കൺട്രോൾഫോൺ, എംടിവിഫോൺ, ഡോക്കബിൾ, ബ്ലൂടൂത്ത്, എഡ്യൂടൈൻമെന്റ് ടാബ്‌ലെറ്റ് എന്നിവ ഉൾപ്പെടെ നിരവധി സവിശേഷതകൾ മൈക്രോമാക്‌സിനുണ്ട്.

കൂടുതൽ വായിക്കുക: ഇൻഫിനിക്സ് നോട്ട് 8, നോട്ട് 8ഐ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ഇൻഫിനിക്സ് നോട്ട് 8, നോട്ട് 8ഐ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി; വിലയും സവിശേഷതകളും

Best Mobiles in India

English summary
Indian smartphone maker Micromax has launched its new brand IN.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X