ഭിന്നശേഷിക്കാരായ ഗെയിമർമാർക്കായി മൈക്രോസോഫ്റ്റ് അഡാപ്റ്റീവ് എക്സ്ബോക്സ് അവതരിപ്പിച്ചു

|

ഭിന്നശേഷിക്കാരായ ആളുകൾക്കായി രൂപകൽപ്പന ചെയ്ത വീഡിയോ ഗെയിം കൺട്രോളർ ടെക് ഭീമൻ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. ഈ വർഷാവസാനം വിൽപ്പനയ്‌ക്കെത്തുന്ന എക്‌സ്‌ബോക്‌സ് അഡാപ്റ്റീവ് കൺട്രോളർ ആവശ്യാനുസരണം ഭേദഗതി വരുത്തി ഉപയോഗിക്കാനോ തേർഡ് പാർട്ടി ആഡ്-ഓണുകൾ ഉപയോഗിച്ച് ആവശ്യത്തിനനുസരിച്ച് മാറ്റിയെടുക്കനോ സാധിക്കും. വൈകല്യമുള്ളവർക്കായി പ്രധാന വീഡിയോ ഗെയിം കമ്പനികളിലെന്ന് പ്രത്യേകം രൂപകൽപ്പന ചെയ്ത് പുറത്തിറക്കുന്ന ആദ്യത്തെ ഗെയിം കൺട്രോളറാണ് ഇത്.

സ്റ്റാൻഡേർഡ് കൺട്രോളറുകൾ
 

മുമ്പ്, ഗെയിം കൺസോളുകളുകൾക്കൊപ്പം വരുന്ന സ്റ്റാൻഡേർഡ് കൺട്രോളറുകൾ ഉപയോഗിക്കാൻ സാധിക്കാത്ത ഭിന്നശേഷിക്കാരായ ആളുകൾ തങ്ങൾക്ക് ആവശ്യമുള്ളതിനനുസരിച്ച് ഗെയിം കൺട്രോളുകൾ ഉണ്ടാക്കിപ്പിച്ചിരുന്നു. ഓരോ ആളുടെയും വൈകല്യങ്ങൾ വ്യത്യസ്തമായിതിനാൽ വ്യക്തിപരമായാണ് ഇത്തരം ഉത്പന്നങ്ങൾ ഉണ്ടാക്കിയിരുന്നത്. വളരെ ചെലവേറിയതും ഉൽപ്പാദിപ്പിക്കുന്നതിന് വളരെയേറെ സമയമെടുക്കുന്നതുമാണ്.

ലാറ്റ് ട്രേയിൽ നിർമ്മിച്ചിരിക്കുന്നു

ചെറുതും ഡെൻസ്ലി പായ്ക്ക്ഡുമായ എക്സ്ബോക്സ് സ്റ്റാൻഡേർഡ് കണ്ട്രോളറിന് വിപരീതമായി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന കൺട്രോളറിന് രണ്ട് വലിയ ബട്ടണുകളും ഒരു ചെറിയ ഡി-പാഡും ഒരു ഫ്ലാറ്റ് ട്രേയിൽ നിർമ്മിച്ചിരിക്കുന്നു. അധിക സ്വിച്ചുകൾ, ബട്ടണുകൾ, മൌണ്ടുകൾ, ജോയ്സ്റ്റിക്കുകൾ എന്നിവ ഇവയിൽ ഘടിപ്പിച്ച് ആളുകളുടെ ആവശ്യത്തിനനുസരിച്ച് ഈ കൺട്രോൾ പാഡിനെ മാറ്റിയെടക്കാൻ സാധിക്കും. ഇവയ്ക്കാവശ്യമായ ജോയ്സ്റ്റിക്ക്, ബട്ടനുകൾ, മൌണ്ടുകൾ എന്നിവയെല്ലാം തേർഡ് പാർട്ടിയിലൂടെ ലഭ്യമാകും.

കൂടുതൽ വായിക്കുക : പബ്ജിയിൽ കള്ളക്കളി കളിച്ചാൽ പത്ത് വർഷം വിലക്ക്, കോമ്പാറ്റ് ചീറ്റേഴ്സ് സൂക്ഷിക്കുക

19 പോർട്ടുകൾ

തേർഡ് പാർട്ടികളിൽ നിന്നും ആവശ്യമായ ആക്സസറീസ് വാങ്ങി കൺട്രോളറിൽ നൽകിയിരിക്കുന്ന 19 പോർട്ടുകളിൽ ഏതിലേക്കെങ്കിലും കണക്റ്റു ചെയ്ത് ഉപയോഗിക്കാം. ഇവ ഓരോന്നും ഒരു സാധാരണ എക്സ്ബോക്‌സ് കൺട്രോളറിലെ ബട്ടണുകളിലെ ഓരോന്നിന് സമാനമായി പ്രവർത്തിക്കും. ഞങ്ങളുടെ ലക്ഷ്യം ഉപകരണം കഴിയുന്നത്ര അനുയോജ്യമാക്കുക എന്നതാണ്, അതിനാൽ ഗെയിമർമാർക്ക് ആവശ്യമുള്ള രീതിയിൽ സെറ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിലൊരു സംവിധാനമാണ് രൂപ കല്പന ചെയ്തിട്ടുള്ളത്. എല്ലാവർക്കും ഉപയോഗിക്കാൻ സാധിക്കുന്നതും താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാകുന്നതുമായൊരു പ്ലഗ് ആൻറ് പ്ലേ സിസ്റ്റമാണ് തങ്ങൾ ഉദ്ദേശിച്ചതെന്നും മൈക്രോസോഫ്റ്റിന്റെ ഗെയിമിംഗ് ഹെഡ് ഫിൽ സ്പെൻസർ പറഞ്ഞു.

അസൌകര്യം കൂടാതെ ഗെയിമിങ് ആസ്വദിക്കാൻ
 

എല്ലാം ഉൾക്കൊള്ളുന്ന വിധത്തിലുള്ള രൂപകൽപ്പനയിലൂടെ എല്ലാ ബമ്പറുകളിലേക്കും ട്രിഗറുകളിലേക്കും വിരലുകൾ എത്തിക്കാൻ കഴിയാത്ത ആളുകൾക്കും കൺട്രോളർ ദീർഘ നേരത്തേക്ക് കൈയിൽ പിടിക്കാൻ സാധിക്കാത്ത ആളുകയ്ക്കും അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഒരു കൺട്രോളറാണ് ഇപ്പോൾ രൂപ കല്പന ചെയ്തിരിക്കുന്നത്. എല്ലാവിധതത്തിലുള്ള ആളുകൾക്കും യാതൊരുവിധ അസൌകര്യവും കൂടാതെ ഗെയിമിങ് ആസ്വദിക്കാൻ സാധിക്കുന്നൊരു കൺട്രോളറാണ് ഇപ്പോൾ മൈക്രോസോഫ്റ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്.

കൂടുതൽ വായിക്കുക : മൈക്രോസോഫ്റ്റ് വിൻഡോസ് 10 ലഭ്യമായ സർഫേസ് പ്രോ 7, പ്രോ എക്സ്, ലാപ്ടോപ്പ് 3 എന്നിവ സമാരംഭിച്ചു

ഏറ്റവും മികച്ച ഉപകരണം

ഇടത് കൈയിൽ വിരലുകളില്ലാതെ ജനിച്ച മാസങ്ങളായി പുതിയ കൺട്രോളർ ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റ് ജീവനക്കാരൻ സോളമൻ റോംനി പുതിയ കൺട്രോളറിനെ മൈക്രോസോഫ്റ്റ് സ്റ്റോറി ലാബ്സ് ഫീച്ചറിൽ വിശേഷിപ്പിച്ചത് ഏറ്റവും മികച്ച ഉപകരണം എന്നാണ്.

Most Read Articles
Best Mobiles in India

English summary
Tech giant Microsoft has revealed a video game controller designed for people with limited mobility. The Xbox Adaptive Controller, which will go on sale later this year, can be used out of the box or customised with third-party add-ons.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X