ബിൽ ഗേറ്റ്സ് മൈക്രോസോഫ്റ്റിൽ നിന്നും പടിയിറങ്ങുന്നു

|

1975 ൽ ബിൽ ഗേറ്റ്സ് സ്ഥാപിച്ച മൈക്രോസോഫ്റ്റ് കമ്പനിയിൽ നിന്നും അദ്ദേഹം പടിയിറങ്ങുകയാണ്. ഏതാണ്ട് 20 വർഷം മുമ്പ് കമ്പനിയുടെ സിഇഒ സ്ഥാനം രാജിവച്ച അദ്ദേഹം 12 വർഷം മുമ്പ് മൈക്രോസോഫ്റ്റിലുള്ള മുഴുവൻ സമയ പ്രവർത്തനവും അവസാനിപ്പിച്ചിരുന്നു. ഇപ്പോഴിതാ കമ്പനി ബോർഡിൽ നിന്നും സ്ഥാനമൊഴിയുകയാണ് അദ്ദേഹം.

ബിൽ ഗേറ്റ്സ്
 

ബിൽ ഗേറ്റ്സിനെ കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ലോകത്തിലെ ഏറ്റവും വലിയ ധനികനായി നിലനിർത്തിയ സ്ഥാപനത്തിൽ നിന്നാണ് അദ്ദേഹം ഇപ്പോൾ പടിയിറങ്ങുന്നത്. ആമസോണിന്റെ ജെഫ് ബെസോസ് കുറച്ച് കാലം മുമ്പാണ് ബിൽ ഗേറ്റ്സിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിയത്. നിലവിൽ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ധനികനായ വ്യക്തിയാണ് ബിൽ ഗേറ്റ്സ്.

മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ് കമ്പനി ബോർഡിലെ മാറ്റങ്ങൾ പ്രഖ്യാപിക്കുമ്പോൾ, ഗേറ്റ്സ് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാഡെല്ലയുടെ ഉപദേശകനായി തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. സിഇഒ സത്യ നാഡെല്ലയുടെയും കമ്പനിയിലെ മറ്റ് അധികാരികളുടെയും സാങ്കേതിക ഉപദേഷ്ടാവായി ബിൽ ഗേറ്റ്സ് തുടരുമെന്ന് കമ്പനിയും ഔദ്യോഗികമായി തന്നെ അറിയിച്ചു.

കൂടുതൽ വായിക്കുക: പഞ്ച്-ഹോൾ ഡിസ്പ്ലേയുമായി സാംസങ് ഗാലക്സി എ 11: വില, സവിശേഷതകൾ

സത്യ നാഡെല്

ഗേറ്റ്സ് ഇനിയുള്ള സമയങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലും കാലാവസ്ഥാ വ്യതിയാനം, ആഗോള ആരോഗ്യം തുടങ്ങിയ വലിയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. ബിൽ ഗേറ്റ്സിനൊപ്പം ജോലി ചെയ്യാൻ സാധിച്ചതും അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ ഒരാളാവാൻ സാധിച്ചതും വലിയ അംഗീകാരമാണെന്ന് സത്യ നാഡെല്ല പറഞ്ഞു.

2008 മുതൽ
 

മൈക്രോസോഫ്റ്റ് ബോർഡിൽ നിന്ന് ഗേറ്റ്സ് പുറത്തുപോകുന്നത് കമ്പനിയെ കാര്യമായ രീതിയിൽ സ്വാധീനിക്കാൻ സാധ്യതയില്ല. 2008 മുതൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്സ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി തന്റെ മുഴുവൻ ടൈം ഷെയർ ഉപേക്ഷിച്ചപ്പോൾ, കമ്പനിയുടെ നടത്തിപ്പിലോ പ്രൊഡക്ട് ഡെവലപ്പ്മെന്റിലോ ഗേറ്റ്സ് കാര്യായി ഇടപെട്ടിട്ടില്ല.

സ്റ്റീവ് ബാൽമർ

സ്റ്റീവ് ബാൽമർ പോയി 2014 ൽ സത്യ നാഡെല്ല സിഇഒ ആയതിനുശേഷം സർവ്വീസസ്, ക്ലൗഡ്, എന്റർപ്രൈസ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നാഡെല്ല കമ്പനിയെ ഒരു പുതിയ ദിശയിലേക്ക് നയിച്ചു. മൈക്രോസോഫ്റ്റ് നാഡെല്ലയുടെ കീഴിൽ മികച്ച പ്രകടനം കാഴ്ചവച്ചു, സ്റ്റോക്ക് മാർക്കറ്റ് പ്രകടനം മാതൃകാപരവും സാമ്പത്തികവും ശക്തവുമായി മാറുകയും ചെയ്തു.

ബെർക്ക്‌ഷെയർ

മൈക്രോസോഫ്റ്റ് ബോർഡ് വിടുന്നതിനുപുറമെ ഗേറ്റ്സ് ബെർക്ക്‌ഷെയറിന്റെ ബോർഡിൽ നിന്നും സ്ഥാനമൊഴിയുകയാണ്. മൈക്രോസോഫ്റ്റിനെ സംബന്ധിച്ചിടത്തോളം, ബോർഡിൽ നിന്ന് പടിയിറങ്ങുന്നത് ഒരു തരത്തിലും കമ്പനിയിൽ നിന്ന് പിന്മാറുകയല്ല അർത്ഥമാക്കുന്നത്. മൈക്രോസോഫ്റ്റ് എല്ലായ്പ്പോഴും എന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായിരിക്കുമെന്ന് ബിൽ ഗേറ്റ്സ് അറിയിച്ചു.

കൂടുതൽ വായിക്കുക: ഷവോമിയുടെ വയർലസ് ചാർജ്ജിങ് പവർബാങ്ക് അടുത്തയാഴ്ച്ച പുറത്തിറങ്ങും

Most Read Articles
Best Mobiles in India

Read more about:
English summary
Bill Gates is finally exiting the company he co-founded in 1975. Nearly 20 years after he relinquished his post of CEO and nearly 12 years after he gave up his full-time role at Microsoft, Bill Gates is now stepping down from the company Board.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X