ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ ഓർമ്മയാകുന്നു; അവസാനിക്കുന്നത് 25 വർഷത്തെ ഇന്റർനെറ്റ് ചരിത്രം

|

മൈക്രോസോഫ്റ്റിന്റെ ഇന്റ്ർനെറ്റ് എക്സ്പ്ലോറർ സേവനം അവസാനിപ്പിക്കുന്നു. കഴിഞ്ഞ 25 വർഷത്തെ പ്രവർത്തനം അവസാനിപ്പിച്ച് എക്സ്പ്ലോറർ അടുത്ത വർഷത്തോടെ പൂർണമായും ഇല്ലാതെയാകും. എൺപതുകളിലും തൊണ്ണൂറുകളിലും ജനിച്ച തലമുറയുടെ ഇന്റർനെറ്റ് സാധ്യതയുടെ ആദ്യപേരാണ് എക്പ്ലോറർ. വേഗത കുറഞ്ഞ ഇന്റർനെറ്റ് കണക്ഷനിൽ ഐഇ തുറന്ന് കറങ്ങി തിരിഞ്ഞ് ലോഡ് ആവുന്ന വെബ്സൈറ്റുകളിലൂയാണ് വലിയൊരു വിഭാഗം ആളുകൾ ഇന്റർനെറ്റിന്റെ സാധ്യതകളെ തിരിച്ചറിഞ്ഞത്.

ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ തുടക്കം

ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ തുടക്കം

ഇൻറർനെറ്റ് എക്സ്പ്ലോററിന്റെ (ഐഇ) കഥയുടെ തുടക്കം തന്നെ ടെക്നോളജി രംഗത്തെ ആദ്യ ആന്റിട്രസ്റ്റ് വിവാദത്തോടെ ചേർന്ന് നിൽകുന്നതാണ്. 1995 ൽ ഐ‌ഇ ആരംഭിച്ചപ്പോൾ അന്നത്തെ പ്രബലമായ ബ്രൌസറായിരുന്ന നെറ്റ്സ്കേപ്പ് നാവിഗേറ്റർ നിർമ്മിക്കാൻ ഉപയോഗിച്ച കോഡിന് കമ്പനി ലൈസൻസ് നേടി. ഐ‌ഇ നിർമ്മിക്കാൻ ഈ കോഡ് ഉപയോഗിക്കുകയും വിൻഡോസുമായി ബണ്ടിൽ ചെയ്യുകയും ചെയ്തു. അന്ന് നെറ്റ്സ്കേപ്പ് നാവിഗേറ്ററിന് 49 ഡോളർ വിലയുണ്ടായിരുന്നു. ഐഇ വിൻഡോസിനൊപ്പം സൌജന്യമായി നൽകാൻ ആരംഭിച്ചതോടെ പ്രശ്നങ്ങലും ആരംഭിച്ചു. ഈ പ്രശ്നങ്ങൾ ആന്റിട്രസ്റ്റ് കേസിലേക്ക് എത്തി. ഈ കേസിനെ തുടർന്ന് മൈക്രോസോഫ്റ്റിന് പല നിയന്ത്രണങ്ങളും നേരിടേണ്ടി വന്നു.

മൈക്രോസോഫ്റ്റ്

കോടതി നിയന്ത്രണങ്ങളുടെ ഭാഗമായി കമ്പ്യൂട്ടർ നിർമ്മാതാക്കളുമായും സോഫ്റ്റ്വെയർ ഡെവലപ്പർമാരുമായും എക്സ്ക്ലൂസീവ് ഇടപാടുകൾ നടത്തുന്നതിന് മൈക്രോസോഫ്റ്റിന് വിലക്കും ഉണ്ടായി. മറ്റ് ഡവലപ്പർമാർക്ക് ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസുകളിലൂടെ (എപിഐ) വിൻഡോസ് സോഴ്‌സ് കോഡ് ഓപ്പൺ ചെയ്ത് നൽകുന്നതിലേക്ക് ഇത് കമ്പനിയെ എത്തിച്ചു. അതുകൊണ്ട് തന്നെ വിൻഡോസിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ നിർമ്മിക്കാൻ മറ്റുള്ള കമ്പനികൾക്കും കഴിഞ്ഞു. മൈക്രോസോഫ്റ്റിന് തങ്ങളുടെ പിസിയിൽ ഉണ്ടായിരുന്ന ആധിപത്യം വലിയ തോതിൽ നഷ്ടപ്പെട്ടു. അക്കാലത്തെ ഒരേയൊരു "സ്മാർട്ട്" എക്കോ സിസ്റ്റം ആയിരുന്ന മൈക്രോസോഫ്റ്റിന്റെ സ്വാധീനം വിൻഡോസിൽ കുറഞ്ഞതോടെ ഇന്റർനെറ്റ് എക്സ്പ്ലോളറിന്റെയും കഷ്ടകാലം ആരംഭിച്ചു.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം51 പുറത്തിറങ്ങുക 7,000 എംഎഎച്ച് ബാറ്ററിയുമായികൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം51 പുറത്തിറങ്ങുക 7,000 എംഎഎച്ച് ബാറ്ററിയുമായി

ഐഇയുടെ ആധിപത്യം നഷ്ടപ്പെട്ടതെങ്ങനെ?

ഐഇയുടെ ആധിപത്യം നഷ്ടപ്പെട്ടതെങ്ങനെ?

ആന്റിട്രസ്റ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും 2004ൽ ഇന്റർനെറ്റ് എക്സ്പ്ലോറർ പി‌സികളിലെ ബ്രൌസർ മാർക്കറ്റിന്റെ 90% കൈയ്യടക്കി വച്ചിരുന്നു. ഈ സമയത്താണ് മോസില ഫയർഫോക്സ് സജീവമാകുന്നത്. 2008 ൽ ഗൂഗിൾ ക്രോം പുറത്തിറക്കിയതോടെ മത്സരം ശക്തമായി. വെറും 5 വർഷത്തിനുള്ളിൽ, ഗൂഗിൾ ബ്രൌസർ മാർക്കറ്റ് പിടിച്ചെടുത്തു. 2013 ഓടെ ഐ‌ഇയുടെ ഷെയർ 30% ൽ താഴെ മാത്രമായി. ഇന്ന് ഐഇയുടെ വിപണി വിഹിതം 1% ആണ്. ജൂലൈയിലെ കണക്കനുസരിച്ച്, ഐ‌ഇ, എഡ്ജ് എന്നിവയുടെ മൊത്തം വിഹിതം 9% ആണ്.

വെബ് ചരിത്രത്തിൽ ഐഇയുടെ സ്വാധീനം

വെബ് ചരിത്രത്തിൽ ഐഇയുടെ സ്വാധീനം

ഇൻറർനെറ്റിലേക്കുള്ള ഒരു കാലത്തെ ആളുകളുടെ കവാടമായിരുന്നു ഇന്റർനെറ്റ് എക്സ്പ്ലോറർ. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ, ആദ്യമായി ഇന്ന് വെബിന്റെ പര്യായമായി പലരും ഗൂഗിളിനെ കാണുന്നത് പോലെ 90 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും ഇന്റനെറ്റ് എക്സ്പ്ലോററായിരുന്നു ഇന്റർനെറ്റിന്റെ മുഖം. ‘അപ്ലിക്കേഷനുകൾ' എന്ന ആശയം എത്തിയിട്ടില്ലാത്ത കാലത്ത് ഇന്റർനെറ്റിൽ നിന്ന് ആവശ്യമുള്ളതെല്ലാം ബ്രൗസറിലൂടെ മാത്രമേ ലഭ്യമായിരുന്നുള്ളു. സ്മാർട്ട്‌ഫോണുകളുടെ വ്യാപനത്തോടെയാണ് ഇതെല്ലാം മാറിയത്.

ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ അവസാനം

ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ അവസാനം

ഒരുകാലത്ത് പ്രബലമായ വെബ് ബ്രൌസറായിരുന്ന ഇന്റർനറ്റ് എക്സ്പ്ലോറർ ചരിത്രത്തിന്റെ ഭാഗമാവുകയാണ്. നവംബർ 30 മുതൽ മൈക്രോസോഫ്റ്റ് ടീമുകളുടെ വെബ് അപ്ലിക്കേഷൻ ബ്രൌസറിന്റെ ഏറ്റവും പുതിയ പതിപ്പായ IE11- ൽ പ്രവർത്തിക്കുന്നത് അവസാനിപ്പിക്കു. 2021 ഓഗസ്റ്റ് 17 ന് കമ്പനിയുടെ മൈക്രോസോഫ്റ്റ് 365 സേവനങ്ങൾ, ഔട്ട്‌ലുക്ക്, വൺ‌ഡ്രൈവ് എന്നിവയടക്കമുള്ളവ IE11 ലേക്ക് കണക്റ്റുചെയ്യുന്നത് അവസാനിപ്പിക്കും.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം51 പുറത്തിറങ്ങുക 7,000 എംഎഎച്ച് ബാറ്ററിയുമായികൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം51 പുറത്തിറങ്ങുക 7,000 എംഎഎച്ച് ബാറ്ററിയുമായി

Best Mobiles in India

Read more about:
English summary
Microsoft is going to shut down its web browser, Internet Explorer. Explorer will be completely obsolete by next year, ending 25 years of operation.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X