ഇന്ത്യയിൽ ഗെയിം സ്ട്രീമിങ് സേവനം ആരംഭിക്കാൻ ജിയോയും മൈക്രോസോഫ്റ്റും ഒരുമിക്കുന്നു

|

ഗെയിം സ്ട്രീമിങ് സേവനമായ പ്രൊജക്ട് എക്സ്ക്ലൌഡ് സ്ട്രീമിംഗ് സേവനത്തിനായി മൈക്രോസ്ഫ്റ്റും ജിയോയും ഒന്നിക്കുന്നു. അടുത്തിടെ നടന്ന മൈക്രോസോഫ്റ്റ് ഫ്യൂച്ചർ ഡീകോഡ് ഇവന്റിൽ വച്ച് ഇരു കമ്പനികളുടെയും സിഇഒമാർ എക്സ്ക്ലൌഡ് സേവനം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. കൂടുതൽ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും മൈക്രോസോഫ്റ്റ് പ്രോജക്ട് എക്സ്ക്ലൌഡ് ഗെയിമിംഗ് സേവനം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഇരുകമ്പനികളും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് ജിയോ സിഇഒ മുകേഷ് അംബാനി സൂചന നൽകി.

ജിയോ, മൈക്രോസോഫ്റ്റ് പങ്കാളിത്തം
 

ജിയോ, മൈക്രോസോഫ്റ്റ് പങ്കാളിത്തം

ഇന്ത്യയിൽ ഗെയിമിംഗിന് വളരെയധികം സാധ്യതകളുണ്ടെന്ന് റിലയൻസ് ജിയോ വിശ്വസിക്കുന്നു. ഗെയിം സ്ട്രീമിംഗ് യഥാർത്ഥത്തിൽ ഇന്ത്യയിൽ നിലവിലില്ലാത്ത കാര്യമാണെന്നും എക്സ്ക്ലൌഡും ജിയോയുടെ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റിയും ഉപയോഗിച്ച് ഇന്ത്യയിലെ ഉപയോക്താക്കൾക്ക് മികച്ച ഗെയിമിംഗ് അനുഭവം നൽകുകയാണ് ലക്ഷ്യമെന്നും മുകേഷ് അംബാനി പറഞ്ഞു.

പ്രോജക്റ്റ് എക്സ്ക്ലൌഡ്

എക്സ്ക്ലൌഡ് ഇന്ത്യയിലെത്തിക്കുമെന്ന സൂചനകൾ നൽകിയെങ്കിലും ജിയോ മൈക്രോസോഫ്റ്റ് ഇടപാടിന്റെ കൂടുതൽ കാര്യങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രോജക്റ്റ് എക്സ്ക്ലൌഡ് ഗെയിം സ്ട്രീമിംഗ് സേവനം എപ്പോൾ എത്തരത്തിൽ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന കാര്യം വ്യക്തമല്ല. ഇന്ത്യയിലെ ഗെയിം സ്ട്രീമിംഗ് സേവനത്തിൽ ജിയോ എന്ത് തരം സേവനമാണ് നൽകുകയെന്നും വ്യക്തമല്ല. ചിലപ്പോൾ ഈ ഗെയിമിംഗ് സേവനം ജിയോ വരിക്കാർക്ക് മാത്രമായി അവതരിപ്പിക്കുന്നതാകാം. അതല്ലെങ്കിൽ ജിയോ വരിക്കാർക്ക് സേവനം ഉപയോഗിക്കുന്നതിൽ കിഴിവുകൾ നൽകിയേക്കും.

കൂടുതൽ വായിക്കുക: താരിഫ് വർദ്ധന തുണയായത് ബിഎസ്എൻഎല്ലിന്, ജിയോയ്ക്ക് തിരിച്ചടി

പ്രോജക്റ്റ് എക്സ്ക്ലൌഡ് ഗെയിം സ്ട്രീമിംഗ് ഇന്ത്യയിൽ

പ്രോജക്റ്റ് എക്സ്ക്ലൌഡ് ഗെയിം സ്ട്രീമിംഗ് ഇന്ത്യയിൽ

മൈക്രോസോഫ്റ്റ് സിഇഒ സത്യ നാഡെല്ലയും റിലയൻസ് ജിയോ സിഇഒ മുകേഷ് അംബാനിയും തമ്മിലുള്ള ചർച്ച റിപ്പോർട്ട് ചെയ്തത് ദി മക്കോ റിയാക്ടർ എന്ന മാധ്യമമാണ്. പുതിയ പങ്കാളിത്തത്തെക്കുറിച്ച് പ്രതികരിക്കാൻ മൈക്രോസോഫ്റ്റോ ജിയോയോ തയ്യാറായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ ഗെയിമർമാർക്ക് പ്രതീക്ഷ നൽകുന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ഗെയിം സ്ട്രീമിങ് സേവനമായ പ്രൊജക്ട് എക്സ്ക്ലൌഡ് ഇന്ത്യയിൽ തരംഗമാകുമെന്ന് ഉറപ്പാണ്.

സ്മാർട്ട്‌ഫോണുകളും ടാബ്‌ലെറ്റുകളും
 

സ്മാർട്ട്‌ഫോണുകളും ടാബ്‌ലെറ്റുകളും ഉൾപ്പെടെ നിരവധി ഉപകരണങ്ങളിൽ വിവിധ ഗെയിമുകൾ സ്ട്രീം ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഒരു ഗെയിം സ്ട്രീമിംഗ് സേവനമാണ് പ്രൊജക്ട് എക്സ്ക്ലൌഡ്. ഗൂഗിൾ സ്റ്റേഡിയയ്ക്ക് സമാനമായ മൈക്രോസോഫ്റ്റിന്റെ പ്രോജക്റ്റാണ് ഇത്. വലിയ ഗെയിം ഫയലുകൾ ഡൌൺലോഡ് ചെയ്യാൻ ഗെയിമർമാർ ആവശ്യമില്ല എന്നതാണ് ഇതിലുള്ള നേട്ടം. ഇതിന്റെ ബീറ്റ പതിപ്പ് നിലവിൽ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകുകയുള്ളു.

ഗെയിം സ്ട്രീമിംഗ്

മൈക്രോസോഫ്റ്റിന്റെ ഗെയിം സ്ട്രീമിംഗ് സേവനം നിലവിൽ എല്ലായിടത്തും ലഭ്യമല്ല. ഇതിപ്പോൾ യുഎസ്, യുകെ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. പ്രോജക്റ്റ് എക്സ്ക്ലൌഡ് ഈ വർഷം തന്നെ ഇന്ത്യയിലേക്കും മറ്റ് വിപണികളിലേക്കും കൊണ്ടുവരുമെന്ന് മൈക്രോസോഫ്റ്റ് നേരത്തെ അറിയിച്ചിരുന്നു. ജിയോയുമായുള്ള പങ്കാളിത്തം രാജ്യത്ത് എക്സ്ക്ലൌഡിന്റെ ജനപ്രീതി വർദ്ധിപ്പിക്കുന്നതിന് സഹായിച്ചേക്കും.

കൂടുതൽ വായിക്കുക: ജിയോ പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി വെട്ടികുറച്ചു, മറ്റ് കമ്പനികളും വാലിഡിറ്റി കുറച്ചേക്കും

Most Read Articles
Best Mobiles in India

Read more about:
English summary
Microsft and Jio are teaming up for the ProjectxCloud streaming service. At the recent Microsoft Future Decoded Event, the CEOs of both the companies discussed various topics, including bringing the xCloud service to India. Although no concrete details have come out, Jio CEO Ambani hints that the partnership will bring the Microsoft Project xCloud gaming service to India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X