AIയിൽ പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക്ക് ഡ്രൈവിങ് ടെസ്റ്റ് സംവിധാനം വികസിപ്പിച്ച് മൈക്രോസോഫ്റ്റ്

|

സ്മാർട്ട്ഫോൺ അധിഷ്ഠിത ഡ്രൈവിംഗ് ടെസ്റ്റ് സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുകയാണ് മൈക്രോസോഫ്റ്റ് റിസർച്ച്. ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിനിടെ ഡ്രൈവറുടെ കഴിവിനെക്കുറിച്ച് കൃത്യമായ വിശകലനം നടത്തുന്നതിന് ഈ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സംവിധാനം സഹായിക്കുന്നു. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ (ആർടിഒ) ഈ സംവിധാനം ഇതിനകം വിന്യസിച്ചിട്ടുണ്ടെന്നും രാജ്യത്തിനകത്തിം പുറത്തും വ്യാപകമായി വിന്യസിക്കാൻ തയ്യാറാണെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.

ഡ്രൈവർ ലൈസൻസ് ടെസ്റ്റുകൾ
 

ഡ്രൈവർ ലൈസൻസ് ടെസ്റ്റുകൾ ഓട്ടോമാറ്റിക്ക് ആയി നിരീക്ഷിക്കുന്നതിന് മൈക്രോസോഫ്റ്റ് വികസിപ്പിച്ച ഈ സാങ്കേതികവിദ്യയെ HAMS എന്നാണ് വിളിക്കുന്നത്. ഹാർനെസിങ് ഓട്ടോമൊബൈൽ ഫോർ സേഫ്റ്റി എന്നതിൻറെ ചുരുക്കപേരാണ് ഇത്. ഹാംസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഓട്ടോമേഷൻ സംവിധാനം ടെസ്റ്റ് വിലയിരുത്തുന്നവരെ സഹായിക്കുക മാത്രമല്ല, ടെസ്റ്റ് സുതാര്യവും വസ്കു നിഷ്ഠവുമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

സേവ് ലൈഫ് ഫൌണ്ടേഷൻ

ഡ്രൈവർ ലൈസൻസ് പരിശോധന ഒരു പ്രധാന പ്രശ്നമാണ്. ഇന്ത്യയിലെ സേവ് ലൈഫ് ഫൌണ്ടേഷൻ നടത്തിയ ഒരു സർവേയിൽ 59 ശതമാനം ആളുകളും ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനായി ഒരു പരിശോധനയും നേരിട്ടിട്ടില്ല എന്നാണ് വ്യക്തമായത്. ഹാംസ് സംവിധാനം ഡ്രൈവർ (അവരുടെ നോട്ടം), മുന്നിലെ റോഡ് (മുന്നിലുള്ള വാഹനത്തിലേക്കുള്ള ദൂരം) എന്നിവ നിരീക്ഷിക്കുന്നതിന് സ്മാർട്ട്‌ഫോണിന്റെ മുൻ, പിൻ ക്യാമറകളും മറ്റ് സെൻസറുകളും ഉപയോഗിക്കുന്നു. കാര്യക്ഷമവും കരുത്തുറ്റതുമായ പ്രവർത്തനത്തിനായി ടീം വികസിപ്പിച്ച നൂതന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മോഡലുകളാണ് ഹാംസ് ഉപയോഗിക്കുന്നത്.

കൂടുതൽ വായിക്കുക : പരുന്തിന് ട്രാക്കർ ഘടിപ്പിച്ചവർ പെട്ടു, റോമിങ് ബില്ലിന് കാശില്ലാതെ ഗവേഷകർ

HAMS

ഡ്രൈവിംഗ് ടെസ്റ്റുകൾക്കായി ടെസ്റ്റ് പ്രവർത്തനങ്ങൾക്കിടെ വാഹനത്തിന്റെ പാത കൃത്യമായി ട്രാക്കുചെയ്യുന്നത് പോലുള്ള സംവിധാനങ്ങൾ HAMSൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാരലൽ പാർക്കിങ്, റൌണ്ട്എബോട്ട് എന്നിവയെക്കെ ഈ സംവിധാനം കൃത്യമായി ട്രാക്ക് ചെയ്യുന്നു. അനുവദനീയമായതിലും കൂടുതൽ നേരം ഡ്രൈവർ ഒരു ടെസ്റ്റ് പ്രവർത്തനത്തിൻറെ ഇടയിൽ നിർത്തിയോ, അനുവദനീയമായതിലും കൂടുതൽ തവണ മുന്നോട്ടും പിന്നോട്ടും മാറിമാറി വണ്ടിയെടുത്തോ എന്നിങ്ങനെയുള്ള കാര്യങ്ങൾ ഈ സംവിധാനം കണ്ടുപിടിക്കുന്നു.

ഡെറാഡൂൺ ആർ‌ടി‌ഒ
 

നിങ്ങൾ ഇപ്പോൾ ഡെറാഡൂൺ ആർ‌ടി‌ ഓഫീസിന് കീഴിൽ ഡ്രൈവിംഗ് ലൈസൻസ് പരിശോധന നടത്തുകയാണെങ്കിൽ, നിങ്ങളുടെ കാറിന്റെ വിൻഡ്ഷീൽഡിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു സ്മാർട്ട്‌ഫോണായിരിക്കും നിങ്ങലെ നിരീക്ഷിക്കാൻ ഉണ്ടാവുക. ഇത് കൃത്യമായി കാര്യങ്ങൾ റെക്കോർഡ് ചെയ്യും. ടെസ്റ്റിംഗ് ട്രാക്കിലെ സ്മാർട്ട്‌ഫോണിലും എഡ്‌ജ് സെർവറിലുാണ് ഹാംസ് പ്രവർത്തിക്കുന്നത്. നിങ്ങൾ ടെസ്റ്റ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ഉടൻ തന്നെ ഈ സംവിധാനം നിങ്ങളുടെ ഡ്രൈവിങ് ക്ഷമതയെ കുറിച്ചുള്ള റിപ്പോർട്ട് ലഭ്യമാക്കും.

മൈക്രോസോഫ്റ്റ് റിസർച്ച്

ഡെറാഡൂൺ ആർ‌ടി‌ഒയിൽ ശരാശരി 50 ൽ അധികം ആളുകൾ ഹാംസ് ഉപയോഗിച്ചുള്ള ഓട്ടോമേറ്റഡ് ലൈസൻസ് ടെസ്റ്റ് നടത്തി. പരിശോധനയുടെ സമഗ്ര സ്വഭാവം കാരണം, യോഗ്യതയുള്ള ഡ്രൈവർമാർക്ക് മാത്രമേ ഡ്രൈവിംഗ് ലൈസൻസ് നൽകുന്നുള്ളു. ഇതുവരെ ടെസ്റ്റിന് എത്തിയതിൽ വെറും 50 ശതമാനം ആളുകൾക്ക് മാത്രമേ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചിട്ടുള്ളു എന്ന് മൈക്രോസോഫ്റ്റ് റിസർച്ച് ഇന്ത്യയിലെ മുതിർന്ന ഗവേഷകനായ അക്ഷയ് നമ്പി പറഞ്ഞു.

കൂടുതൽ വായിക്കുക : പ്ലാസ്റ്റിക്ക് തിന്ന് തീർക്കുന്ന ബാക്ടീരിയ; കണ്ടുപിടുത്തവുമായി ഇന്ത്യൻ ശാത്രജ്ഞർ

ടെസ്റ്റ് റിസൾട്ട്

എന്തായാലും ഈ സാങ്കേതിക വിദ്യ ഇന്ത്യയിലെ വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങളിലെ മുഖ്യ കാരണങ്ങളിലൊന്നായ ആവശ്യത്തിന് ഡ്രൈവിങ് സ്കിൽ ഇല്ലായ്മക്ക് പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആളുകൾ ഡ്രൈവിങ് ടെസ്റ്റ് നടത്തുമ്പോൾ പലയിടത്തും പല ആളുകളും പല തരത്തിലാണ് ടെസ്റ്റ് റിസൾട്ട് നൽകുന്നത്. ചില ആളുകൾ അധികം ശ്രദ്ധ കൊടുക്കാതെ തന്നെ ടെസ്റ്റ് വിജയിപ്പിച്ച് വിടുന്നു. ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ മികച്ച മാർഗം തന്നെയാണ് മൈക്രോസോഫ്റ്റ് റിസെർച്ച് വികസിപ്പിച്ചെടുത്ത ഈ സംവിധാനം.

Most Read Articles
Best Mobiles in India

Read more about:
English summary
Microsoft Research has developed a smartphone-based driving test system that leverages the power of Artificial Intelligence to make a fair analysis of a driver’s ability before issuing him or her a license.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X