ഗെയിമിങ് മേഖലയിലെ കരുത്തരായ ആക്ടിവിഷൻ ബ്ലിസാർഡിനെ സ്വന്തമാക്കി മൈക്രോസോഫ്റ്റ്

|

ടെക് ഭീമനായ മൈക്രോസോഫ്റ്റ് ആക്റ്റിവിഷൻ ബ്ലിസാർഡ് ഗെയിമിങ് സ്റ്റുഡിയോയെ ഏറ്റെടുത്തു. കോൾ ഓഫ് ഡ്യൂട്ടി, കാൻഡി ക്രഷ് തുടങ്ങിയ ഗെയിമുകൾ വികസിപ്പിച്ച് ജനപ്രിതി നേടിയ വീഡിയോ ഗെയിം സ്റ്റുഡിയോയാണ് ആക്റ്റിവിഷൻ ബ്ലിസാർഡ്. സ്റ്റുഡിയോ ഏറ്റെടുത്ത കാര്യം മൈക്രോസോഫ്റ്റ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. എക്സ്ബോക്സ് ഉപയോഗിക്കുന്നവർക്ക് ഇതൊരു നല്ല വാർത്തയാണ്, കാരണം എക്സ്ബോക്സിനുള്ള എക്സ്ക്ലൂസീവ് ലൈബ്രറി വിപുലീകരിക്കാൻ ഈ ഏറ്റെടുക്കൽ മൈക്രോസോഫ്റ്റിനെ സഹായിക്കും.

മൈക്രോസോഫ്റ്റ് ആക്റ്റിവിഷൻ ബ്ലിസാർഡ്

മൈക്രോസോഫ്റ്റ് ആക്റ്റിവിഷൻ ബ്ലിസാർഡ് ഗെയിമിങ് സ്റ്റുഡിയോയെ ഏറ്റെടുത്തത് അടുത്ത കാലത്തിനിടെ ടെക് മേഖളയിൽ നടന്ന ഏറ്റവും വലിയ ഏറ്റെടുക്കലുകളിലൊന്നാണ്. മൈക്രോസോഫ്റ്റ് ഇതിനായി ചിലവഴിച്ചത് 68.7 ബില്യൺ ഡോളർ ആണ്. കുറച്ച് വർഷങ്ങളായി നിരവധി കമ്പനികളെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നുണ്ട്. 2016-ൽ 26 ബില്യൺ ഡോളറിന് കമ്പനി ലിങ്ക്ഡിൻ ഏറ്റെടുത്തിരുന്നു. ആക്റ്റിവിഷൻ ബ്ലിസാർഡിനെ ഏറ്റെടുത്തിരിക്കുന് തുക അതിശയിപ്പിക്കുന്നതാണ്.

21,999 രൂപ വിലയുമായി മോട്ടോ ടാബ് ജി70 എൽടിഇ ടാബ്ലറ്റ് ഇന്ത്യൻ വിപണിയിലെത്തി21,999 രൂപ വിലയുമായി മോട്ടോ ടാബ് ജി70 എൽടിഇ ടാബ്ലറ്റ് ഇന്ത്യൻ വിപണിയിലെത്തി

ഗെയിമിങ് സ്റ്റുഡിയോ

മൈക്രോസോഫ്റ്റ് ഏറ്റെടുത്തുവെങ്കിലും ആക്റ്റിവിഷൻ ബ്ലിസാർഡ് ഗെയിമിങ് സ്റ്റുഡിയോയുടെ നിലവിലെ സിഇഒ ബോബി കോട്ടിക് രാജിവെക്കില്ല. ഇദ്ദേഹം മൈക്രോസോഫ്റ്റിന് വേണ്ടി പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾപ്പിക്കുന്നത് തുടരും. ഈ ഏറ്റെടുക്കൽ മൊബൈൽ ഗെയിമിങ് മേഖലയിൽ കരുത്ത് വളർത്താൻ കമ്പനിയെ സഹായിക്കുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഈ കരാർ മൈക്രോസോഫ്റ്റിനെ ലോകത്തിലെ മൂന്നാമത്തെ വലിയ ഗെയിമിങ് കമ്പനിയാക്കി മാറ്റുന്നു. ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉള്ളത് ടെൻസെന്റും സോണിയുമാണ്.

മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ് ആക്റ്റിവിഷൻ ബ്ലിസാർഡ് ഗെയിമിങ് സ്റ്റുഡിയോ ഏറ്റെടുത്തതോടെ എക്‌സ്‌ബോക്‌സ് ഗെയിംപാസ് ഉപയോക്താക്കൾക്ക് എക്‌സ്‌ബോക്‌സിലും പിസിയിലും ആക്‌റ്റിവിഷൻ ഗെയിമുകൾ സൗജന്യമായി ആക്‌സസ് ചെയ്യാൻ സാധിക്കുമെന്നാണ് സൂചനകൾ. വാർക്രാഫ്റ്റ്, ഡയബ്ലോ, ഓവർവാച്ച്, കോൾ ഓഫ് ഡ്യൂട്ടി, കാൻഡി ക്രഷ് തുടങ്ങിയ നിരവധി ഫ്രാഞ്ചൈസികളുടെ ഗെയിമുകൾ ഗെയിംപാസ് വരിക്കാർക്ക് ലഭ്യമാകും. പുതിയതും പഴയതുമായ ടൈറ്റിലുകളിൽ ഉൾപ്പെടുന്ന പരമാവധി ഗെയിമുകൾ ഇതിൽ ചേർക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം നേടാൻ 6000 എംഎഎച്ച് ബാറ്ററിയുമായി ടെക്നോ പോപ്പ് 5 പ്രോ വരുന്നുബജറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം നേടാൻ 6000 എംഎഎച്ച് ബാറ്ററിയുമായി ടെക്നോ പോപ്പ് 5 പ്രോ വരുന്നു

വീഡിയോ ഗെയിം സ്റ്റുഡിയോ

ഫാൾഔട്ട്, ഡെത്ത്ലൂപ്പ്, ഡും ഇറ്റേണൽസ് തുടങ്ങിയ ഗെയിമുകളിലൂടെ പേരുകേട്ട വലിയ വീഡിയോ ഗെയിം സ്റ്റുഡിയോ ആയിരുന്ന ബെഥെസ്ഡയെ കഴിഞ്ഞ വർഷം മൈക്രോസോഫ്റ്റ് സ്വന്തമാക്കിയിരുന്നു. ബെഥെസ്ഡയെ ഏറ്റെടുക്കാനായി മൈക്രോസോഫ്റ്റ് 7.5 ബില്യൺ ഡോളറാണ് നൽകിയത്. ഇത് ആക്ടിവിഷൻ ബ്ലിസാർഡിന് നൽകിയതിന്റെ 10 ശതമാനം മാത്രമേ ഉള്ളു എന്നതാണ് ശ്രദ്ധേയം. 68.7 ബില്യൺ ഡോളർ നൽകി സ്വന്തമാക്കിയ ആക്ടിവിഷൻ ബ്ലിസാർഡ് മൈക്രോസോഫ്റ്റിന് ഗെയിമിങ് മേഖലയിൽ ആധിപത്യം നേടാൻ സഹായിക്കുമെന്ന് ഉറപ്പാണ്.

കരാർ

വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി റെഗുലേറ്ററി അംഗീകാരങ്ങൾ നേടേണ്ടതുണ്ട് എന്നതിനാൽ മൈക്രോസോഫ്റ്റും ആക്ടിവിഷൻ ബ്ലിസാർഡും തമ്മിലുള്ള കരാർ 2023 സാമ്പത്തിക വർഷത്തിൽ പൂർത്തിയാകുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ഇതൊരു ക്യാഷ് ഔട്ട് ഡീൽ കൂടിയായതിനാൽ സ്റ്റുഡിയോയുടെ യഥാർത്ഥ സ്ഥാപകർക്കും നിക്ഷേപകർക്കും ഈ ഏറ്റെടുക്കലിലൂടെ ധാരാളം പണം സമ്പാദിക്കാൻ സാധിക്കും. ഗെയിമിങ് മേഖലയിൽ നടന്ന ഏറ്റവും വലിയ ഇടപാടുകളിൽ ഒന്നായി വേണം ഇത് കാണാൻ. നിരവധി മൊബൈൽ ഗെയിമുകളും ആക്റ്റിവിഷൻ ബ്ലിസാർഡ് ഗെയിമിങ് സ്റ്റുഡിയോ പുറത്തിറക്കിയിട്ടുണ്ട്. ഇവയും മൈക്രോസോഫ്റ്റിന് മുതൽക്കൂട്ടാകും.

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ റിയൽമി 9ഐ എത്തിക്കഴിഞ്ഞു, വില 13,999 രൂപ മുതൽഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ റിയൽമി 9ഐ എത്തിക്കഴിഞ്ഞു, വില 13,999 രൂപ മുതൽ

എക്‌സ്‌ക്ലൂസീവ് ഗെയിമുകൾ

വീഡിയോ ഗെയിമിംഗ് അതിവേഗം വളരുന്ന വിഭാഗങ്ങളിൽ ഒന്നാണ്. ഇതൊരു ബില്യൺ ഡോളർ വ്യവസായം കൂടിയാണ്. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി തങ്ങളുടെ കൺസോളുകളിൽ എക്‌സ്‌ക്ലൂസീവ് ഗെയിമുകൾ നിർമ്മിക്കാൻ ഇതുപോലുള്ള ഡീലുകൾ മൈക്രോസോഫ്റ്റ് അടക്കമുള്ള കമ്പനികളെ സഹായിക്കും. ഈ ഡീൽ വരും വർഷങ്ങളിൽ എക്സ്ബോകിസിലേക്ക് ലേക്ക് ധാരാളം എക്സ്ക്ലൂസീവ് ഗെയിമുകൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗെയിമിങ് പ്രേമികൾക്ക് ഇത് മികച്ചൊരു വാർത്ത തന്നെയാണ്. സോണി, ടെൻസെന്റ് അടക്കമുള്ള കമ്പനികൾക്ക് ഈ ഡീൽ ഒരു തിരിച്ചടിയാകും എന്ന കാര്യം ഉറപ്പാണ്.

Best Mobiles in India

English summary
Tech giant Microsoft has acquired Activision Blizzard Gaming Studio. Activision Blizzard is a popular video game studio that has developed games such as Call of Duty and Candy Crush.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X