മൈക്രോസോഫ്റ്റ് ട്രാൻസലേറ്ററിൽ ഇനി മലയാളം ഉൾപ്പെടെ 5 ഇന്ത്യൻ ഭാഷകളും

|

മൈക്രോസോഫ്റ്റ് ഇന്ത്യ തങ്ങളുടെ മൈക്രോസോഫ്റ്റ് ട്രാൻസലേറ്ററിൽ മലയാളം ഉൾപ്പെടെ അഞ്ച് ഇന്ത്യൻ ഭാഷകളെ കൂടി ഉൾപ്പെടുത്തി. ഗുജറാത്തി, മറാത്തി, കന്നഡ, പഞ്ചാബി എന്നിവയാണ് മലയാളത്തിനൊപ്പം മൈക്രോസോഫ്റ്റ് ഉൾപ്പെടുത്തിയിരിക്കുന്ന ഭാഷകൾ. മൈക്രോസോഫ്റ്റ് ട്രാൻസലേറ്ററിലൂടെ ഈ ഭാഷകളിലേക്കും തിരിച്ചും അതിവേഗം ടെക്സ്റ്റുകൾ ട്രാൻസലേറ്റ് ചെയ്യാൻ സാധിക്കുമെന്ന് കമ്പനി അറിയിച്ചു.

 

അഞ്ച് ഭാഷ

പുതുതായി അഞ്ച് ഭാഷകളെ ഉൾപ്പെടുത്തിയതോടെ മൈക്രോസോഫ്റ്റ് ട്രാൻസലേറ്ററിൽ സപ്പോർട്ട് ചെയ്യുന്ന മൊത്തം ഇന്ത്യൻ ഭാഷകളുടെ എണ്ണം 10 ആയി ഉയരുന്നു. മുമ്പ് നിലവിലുണ്ടായിരുന്ന അഞ്ച് ഭാഷകൾ ബംഗാളി, ഹിന്ദി, തമിഴ്, തെലുങ്ക്, ഉറുദു എന്നിവയായിരുന്നു. ഇതോടെ ഈ സേവനം 90 ശതമാനം ഇന്ത്യക്കാർക്കും അവരുടെ സ്വദേശ / മാതൃ ഭാഷകളിൽ വിവരങ്ങൾ ആക്സസ് ചെയ്യാനും എളുപ്പത്തിൽ മറ്റ് ഭാഷകളിലെ ടെക്സ്റ്റ് മനസിലാക്കുന്നതിനും സഹായിക്കും.

കൂടുതൽ വായിക്കുക: ആരോഗ്യ സേതു ആപ്ലിക്കേഷൻ 13 ദിവസത്തിനിടെ നേടിയത് 50 ദശലക്ഷം ഉപയോക്താക്കളെകൂടുതൽ വായിക്കുക: ആരോഗ്യ സേതു ആപ്ലിക്കേഷൻ 13 ദിവസത്തിനിടെ നേടിയത് 50 ദശലക്ഷം ഉപയോക്താക്കളെ

ഇന്റർനെറ്റ്

ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ഉണ്ടാകുന്ന ഭാഷാപരമായ പ്രശ്നങ്ങളെ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൈക്രോസോഫ്റ്റ് ട്രാൻസലേറ്റർ സംവിധാനം വികസിപ്പിച്ചിരിക്കുന്നത് എന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെട്ടു. ഇത് രാജ്യത്തെ ആളുകൾക്ക് കണ്ടന്റുകൾ പരസ്പരം മനസിലാക്കാൻ സഹായിക്കും. ഭാഷയുടെ അതിർത്തികൾ മറികടന്നുള്ള വിഞ്ജാനത്തിന്റെ കൈമാറ്റമാണ് കമ്പനി ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ലാഗ്വേജ്
 

ലാഗ്വേജ് ട്രാൻസലേഷൻ മൈക്രോസോഫ്റ്റ് പ്രൊഡക്ടുകളുടെയും സർവ്വിസുകളുടെയും ഒരു പ്രധാന ഭാഗമാണ്. ഉപയോക്താക്കൾക്ക് ബിംഗ്, മൈക്രോസോഫ്റ്റ് ട്രാൻസ്ലേറ്റർ വെബ്സൈറ്റ് എന്നിവ ഉപയോഗിക്കുമ്പോൾ ഈ ഭാഷകളിലെല്ലാം തത്സമയ വിവർത്തനം ഉപയോഗിക്കാം. മൈക്രോസോഫ്റ്റ് ട്രാൻസ്ലേറ്റർ ആപ്പ് ആൻഡ്രോയിഡ്, ഐ‌ഒ‌എസ്, വിൻഡോസ് എന്നി ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ പ്രവർത്തിക്കുന്ന ഡിവൈസുകൾക്കായും ലഭ്യമാക്കിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: മികച്ച ആനുകൂല്യങ്ങളുമായി എയർടെൽ പുതിയ പ്ലാൻ ആരംഭിച്ചുകൂടുതൽ വായിക്കുക: മികച്ച ആനുകൂല്യങ്ങളുമായി എയർടെൽ പുതിയ പ്ലാൻ ആരംഭിച്ചു

മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ് ട്രാൻസ്ലേറ്റർ അപ്ലിക്കേഷന് ടെക്സ്റ്റ്, സംഭാഷണം, ഫോട്ടോകൾ എന്നിവയിൽ നിന്ന് ഭാഷകൾ തിരിച്ചറിയാനും വിവർത്തനം ചെയ്യാനും കഴിയും. മൈക്രോസോഫ്റ്റ് ഓഫീസ് 365, സ്വിഫ്റ്റ്കീ കീബോർഡ് എന്നിവയിൽ ഈ ഭാഷകൾക്കുള്ള സപ്പോർട്ട് മൈക്രോസോഫ്റ്റ് ലഭ്യമാക്കുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ഭാഷ മനസിലാക്കാ സാധിക്കാത്തതിനാൽ സാങ്കേതികവിദ്യ പ്രാപ്യമാകാത്ത അവസ്ഥ ഇല്ലാതാക്കാനായി എല്ലാ ടെക് കമ്പനികളും ശ്രദ്ധിക്കുന്നുണ്ട്.

വിവിധ ഭാഷകളിൽ‌

ഓർ‌ഗനൈസേഷനുകൾ‌ക്ക് രാജ്യത്തിനകത്തും ആഗോളതലത്തിലും‌ വിവിധ ഭാഷകളിൽ‌ അവരുടെ ബിസിനസ്സ് നടത്തുന്നതിന് അവരുടെ പ്രൊഡക്ടുകൾക്ക് ഉപയോഗിക്കാൻ‌ കഴിയുന്ന API കൾ‌ മൈക്രോസോഫ്റ്റ് നൽ‌കുന്നു. ബിസിനസുകൾക്ക് അവരുടെ ആപ്ലിക്കേഷൻ, വെബ്‌സൈറ്റുകൾ, ഡിവൈസുകൾ, ഇ-കണ്ടന്റ് ട്രാൻസലേഷൻ, ഇ-കൊമേഴ്‌സ് പ്രൊഡക്ട് കാറ്റലോഗുകൾ, പ്രൊഡക്ട് ഡോക്യുമെന്റേഷൻ, ഇന്റേർണൽ ആശയവിനിമയം എന്നിവ ഉൾപ്പെടെയുള്ളയുള്ള മൾട്ടി-ലാംഗ്വേജ് പിന്തുണ ആവശ്യമുള്ള എന്തിലേക്കും മൈക്രോസോഫ്റ്റ് ട്രാൻസ്ലേറ്റർ ടെക്സ്റ്റ് ട്രാൻസ്ലേഷൻ എപിഐ ഉപയോഗിക്കാൻ കഴിയും.

കൂടുതൽ വായിക്കുക: ആപ്പിളിന്റെ വിലകുറഞ്ഞ സ്മാർട്ട്ഫോണായ ഐഫോൺ എസ്ഇ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ആപ്പിളിന്റെ വിലകുറഞ്ഞ സ്മാർട്ട്ഫോണായ ഐഫോൺ എസ്ഇ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

അസുർ

മെഷീൻ ലേണിംഗിന്റെയും AI അൽഗോരിതങ്ങളുടെയും ശേഖരമായ അസുർ കോഗ്നിറ്റീവ് സർവീസസ് എപിഐ യുടെ ഭാഗമാണ് മൈക്രോസോഫ്റ്റ് ട്രാൻസ്ലേറ്റർ സേവനം. 1998 ൽ പ്രോജക്ട് ആരംഭിച്ചതിനുശേഷം രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ പ്രാദേശിക ഭാഷകൾക്ക് കൂടി സപ്പോർട്ട് നൽകാനായി മൈക്രോസോഫ്റ്റ് പ്രയത്നിക്കുന്നുണ്ട്. മലയാളം അടക്കമുള്ള ഭാഷകൾക്ക് സപ്പോർട്ട് ലഭിക്കുന്നതോടെ ഉപയോക്താക്കൾക്ക് ഏറെ സഹായകരമാവുന്ന ഓൺലൈൻ ട്രാൻസലേറ്റിങ് ടൂളായി ഇത് മാറും.

Best Mobiles in India

Read more about:
English summary
Microsoft India has announced that its Microsoft Translator will now offer real time translation in five additional languages including Gujarati, Marathi, Kannada, Malayalam and Punjabi.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X