പരുന്തിന് ട്രാക്കർ ഘടിപ്പിച്ചവർ പെട്ടു, റോമിങ് ബില്ലിന് കാശില്ലാതെ ഗവേഷകർ

|

പരുന്തിൽ ട്രാക്കർ ഘടിപ്പിച്ച് അവയെ കുറിച്ച് പഠിക്കാൻ ശ്രമിച്ച ഗവേഷകരിപ്പോൾ ആകെ പെട്ടിരിക്കുകയാണ്. റഷ്യയിലെ ഒരു കൂട്ടം ഗവേഷകരാണ് പരുന്ത് കാരണം ദാരിദ്രത്തിലായത്. സൈബിരിയയിലെ റഷ്യൻ റാപ്റ്റർ റിസെർച്ച് ആൻറ് കൺസർവേഷൻ നെറ്റ്വർക്കിലെ ഗവേഷകരുടെ ഒരു സംഘം 13 പരുന്തുകളിലാണ് തങ്ങളുടെ ട്രാക്കർ ഘടിപ്പിച്ചത്. ജിപിഎസ്, ജിഎസ്എം ട്രാക്കറോട് കൂടിയാണ് ഈ ട്രാക്കർ പ്രവർത്തിക്കുന്നത്. പരുന്തുകൾ പാലായനം ചെയ്യുന്നതിനെ കുറിച്ച് പഠിക്കലായിരുന്നു ഇവരുടെ ലക്ഷ്യം.

 

ജിപിഎസ്

പരുന്ത് പറക്കുന്ന ഇടങ്ങളിൽ നിന്നും ജിപിഎസ് സാറ്റലൈറ്റുമായി ബന്ധപ്പെട്ടാണ് പരുന്തുകളിലുള്ള ട്രാക്കിങ് ഡിവൈസ് പ്രവർത്തിക്കുക. സ്ഥലങ്ങൾ റെക്കോർഡ് ചെയ്യപ്പെടുകയും അവ ഇൻറേണൽ മെമ്മറിയിലേക്ക് എത്തുകയും ചെയ്യും.

പരുന്ത്

ഇനി പരുന്ത് മൊബൈൽ നെറ്റ് വർക്ക് പരിധിയിലേക്ക് എത്തുമ്പോൾ ഘടിപ്പിച്ചിരിക്കുന്ന ഉപകരണം അതിലെ ഡാറ്റകളെ എസ്എംഎസുകളായി അയക്കും. ദിവസം നാല് തവണയാണ് ഇത്തരത്തിൽ എസ്എംഎസ് അയക്കുന്നത്.

എസ്എംഎസ്

ഇത്തരത്തിൽ പല രാജ്യങ്ങളിൽ നിന്നായി പരുന്തുകൾ എസ്എംഎസ് അയക്കാൻ തുടങ്ങിയതോടെ ഡിവൈസിന് ഇൻറർനാഷണൽ റോമിങ് ചാർജ്ജോട് കൂടിയ ബില്ല് വന്ന് തുടങ്ങി.

കറങ്ങി നടക്കുന്നു
 

പരുന്തുകളാവട്ടെ രാജ്യങ്ങളിലൊക്കെ സുഖമായി കറങ്ങി നടക്കുകയുമാണ്. ഈ സംവിധാനം കൃത്യമായ ഡാറ്റ നൽകുന്നുണ്ടെങ്കിലും ഇൻറർനാഷണൽ റോമിങ് ബില്ലുകൾ അല്പം കടുപ്പം തന്നെയാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.

നെറ്റ്വർക്ക്

ഇനി പരുന്ത് കുറേ ദിവസങ്ങളോളം നെറ്റ്വർക്ക് ഇല്ലാത്ത പ്രദേശത്താണ് ഉള്ളതെങ്കിലും ഗവേഷകർക്ക് ഡാറ്റയും അതിനൊപ്പം ബില്ലും ലഭിച്ചുകൊണ്ടിരിക്കും. നെറ്റ്വർക്കില്ലാത്ത ദിവസങ്ങളിൽ അയക്കാൻ പറ്റാത്ത ഡാറ്റയും നെറ്റ്വർക്ക് വന്ന് കഴിഞ്ഞാൽ അയക്കുന്ന സംവിധാനമാണ് ഡിവൈസിൽ ചെയ്ത് വച്ചിരിക്കുന്നത്.

മിൻ

പരുന്തുകളുടെ കൂട്ടത്തിൽ ഗവേഷകർക്ക ഏറ്റവും തലവേദനയായത് മിൻ എന്ന് പേരിട്ടിരിക്കുന്ന ഒരു പരുന്ത് കാരണമാണ്. മറ്റൊരു പരുന്തിലും കാണാത്ത വിധത്തിലുള്ള യാത്രാ രീതിയാണ് മിനിലുള്ളത്.

മിൻ എന്ന പരുന്ത്

കസാഖിസ്ഥാനിലേക്ക് പ്രവേശിച്ച മിൻ എന്ന പരുന്തിൽ നിന്നും കുറേ ദിവസത്തോളം മെസേജുകളൊന്നും ലഭിച്ചില്ല. കസാകിസ്ഥാനിൽ നിന്നുള്ള മെസേജുകൾ പ്രതീക്ഷിച്ചിരുന്ന ഗവേഷകർക്ക് ലഭിച്ചത് ഇറാനിൽ നിന്നുള്ള മെസേജുകളാണ്.

കസാകിസ്ഥാനിൽ

അതായത് കസാകിസ്ഥാനിൽ നെറ്റ്വർക്ക് പരിധിക്ക് പുറത്തായിരുന്നു ഏറിയ സമയവും മിൻ. നെറ്റ്വർക്ക് പരിധിയിൽ വന്നതാവട്ടെ ഇറാനിലെത്തിയിട്ടാണ്. കസാകിസ്ഥാനിൽ നിന്നുള്ള എസ്എംഎസുകൾക്ക് 2 റൂബിൾസ് ചാർജ് പ്രതീക്ഷിച്ചിരുന്ന ഗവേഷകർക്ക് ഇറാനിൽ നിന്ന് എസ്എംഎസ് വന്നത് കൊണ്ട് നഷ്ടം 25 ഇരട്ടിയോളം തുകയാണ്.

ബഡ്ജറ്റ്

ഗവേഷകർ ബഡ്ജറ്റ് കണക്കാക്കിയതിനേക്കാൾ എത്രയോ അധികം തുകയാണ് പരുന്തുകളുടെ പറക്കലിൽ ഗവേഷകർക്ക് നഷ്ടമുണ്ടായത്. മിൻ എന്ന പരുന്തിൽ ഘടിപ്പിച്ച ഡിവൈസ് ഇറാനിൽ വച്ച് നൂറ് കണക്കിന് സ്റ്റോർ ചെയ്ത് വച്ച മെസേജുകളാണ് അയച്ചത്. മറ്റ് പല പരുന്തുകളും ഇത്തരത്തിൽ രാജ്യാതിർത്തികൾ കടന്ന് ഗവേഷകർക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

എസ്എംഎസ്

പല ദിവസങ്ങളിലും എസ്എംഎസ് ചാർജ്ജുകളായി 100 യുഎസ് ഡോളറിലധികം രൂപയാണ് ഗവേഷകർക്ക് ബില്ല് വന്നത്. തങ്ങളുടെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനായി ഡോണേഷനുകൾ ആവശ്യപ്പെടുന്ന ഗതികേടിലാണ് ഇപ്പോൾ ഗവേഷകർ.

മുമ്പും പരീക്ഷണങ്ങൾ

ഇതുപോലെ പരുന്തിൽ ട്രാക്കർ ഘടിപ്പിച്ചുള്ള പരീക്ഷണങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. ജീവൻ നഷ്ടപ്പെട്ട പരുന്തിൻറ കഴുത്തിൽ നിന്ന് ട്രാക്കിങ് ഉപകരണം കണ്ടെത്തിയതാണ് അന്ന് വഴിത്തിരിവായത്. അഫ്ഗാനിസ്ഥാനിലെ ജിസാൻ മേഖലയിൽ നിന്നുള്ള ഫഹദ് കാഷിൽ എന്ന് പേരുള്ള ഒരു യുവാവ് സൗദി അറേബ്യയിൽ നടക്കാൻ പോകുന്ന വഴിയിൽ അപ്രതീക്ഷിതമായാണ് ചത്ത പരുന്തിൻറെ കഴുത്തിൽ ട്രാക്കർ കണ്ടെത്തുന്നത്. തുടർന്ന് ഇയാൾ നടത്തിയ പരിശോധനയിൽ, ഉപകരണത്തിൽ ഉടമയുടെ ഇ-മെയിൽ ഉണ്ടെന്ന് കണ്ടെത്തി.

ട്രാക്കിംഗ് ഡിവൈസ്

ഈ ട്രാക്കിംഗ് ഡിവൈസ് പരുന്ത് സഞ്ചരിച്ച എല്ലാ സ്ഥലങ്ങളും റെക്കോർഡ് ചെയ്യ്തു. ഇതിന് മുമ്പും ഗവേഷകർ ഇത്തരം പരീക്ഷണങ്ങൾ നടത്തിയിരുന്നു. 20 പരുന്തുകളിൽ ജി.പി.എസ് ബന്ധിപ്പിക്കുകയും ഒരു വർഷം അവർ സന്ദർശിച്ച ഓരോ സ്ഥലവും അടയാളപ്പെടുത്തുകയും ചെയ്തു. ഈ പക്ഷികൾ പല രാജ്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്, പലപ്പോഴും പരുന്തുകൾ കടൽ പാതകളിൽ നിന്നും തീർത്തും വിട്ടുനിന്നു. ഇവ മധ്യപൂർവഭാഗത്തെ പല രാജ്യങ്ങളെയും അതിർത്തി കടന്നു, എന്നാൽ കാസ്പിയൻ, ചെങ്കടൽ എന്നിവ ഒഴിവാക്കിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

ബ്രിട്ടീഷ് ബേർഡ്‌സ്‌

"ബ്രിട്ടീഷ് ബേർഡ്‌സ്‌" എന്ന് അറിയപ്പെടുന്ന ഒരു ഗവേഷക സംഘം ഇതിനു മുൻപ് 16 പരുന്തുകളെ നിരീക്ഷിച്ചിരുന്നു, എല്ലാ ട്രാക്കിങ്ങ് ഉപകരണങ്ങളിലും ദൈർഘ്യമേറിയ ദൈനംദിന ഫ്ലൈറ്റ് ദൂരം ഏകദേശം 355 കിലോമീറ്ററാണെന്ന കാര്യം ഇവർ കണ്ടെത്തി. ഒരു വാർഷിക ചക്രത്തിൽ ഒരു പരുന്ത് 31.5% വിന്ററിങ് ഏരിയയിലും, ബ്രീഡിങ് ഏരിയയിൽ 41.9%, മൈഗ്രേഷൻ 26.6% എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭൂപടത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത് പരുന്ത് തുടർച്ചയായി സഞ്ചരിക്കുന്നു എന്നതാണ്.

പരുന്തുകൾ

നമുക്ക് ഒരിക്കലും സങ്കല്പിക്കാനാവാത്ത ദൂരം പരുന്തുകൾ അവരുടെ ജീവിതകാലത്ത് സഞ്ചരിക്കുന്നുണ്ട്. ദീർഘ ദൂരത്തുനിന്നും ഇരയെ കണ്ട് റാഞ്ചിയെടുക്കുന്നത് കൂടാതെ വളരെ മനോഹരമായ ശരീര ഭാഷയോടെ പറക്കാനും അനേകം ദൂരം സഞ്ചരിക്കാനും സാധിക്കുന്ന പരുന്തുകളുടെ കഴിവ് അപാരം തന്നെയാണ്. എന്തായാലും പരുന്തുകൾ കാരണം ബില്ലടയ്ക്കാൻ കാശില്ലാതെയായ ഗവേഷകരുടെ അവസ്ഥ തമാശയായി തോന്നുമെങ്കിലും ഇത്തരം ഗവേഷണങ്ങൾ അറിവിൻറെ വലീയ ലോകം തന്നെയാണ് തുറക്കുന്നത്.

Best Mobiles in India

English summary
A group of ornithologists and volunteers with the Russian Raptor Research and Conservation Network (RRRCN) equipped 13 steppe eagles (Aquila nipalensis) with GPS-GSM trackers designed to monitor the migration patterns of the birds.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X