വിഐ, ജിയോ, എടർടെൽ എന്നിവയുടെ മിനിമം റീചാർജ് പ്ലാനുകൾ

|

റിലയൻസ് ജിയോ, എയർടെൽ, വിഐ (വോഡഫോൺ-ഐഡിയ) എന്നിവ മിനിമം റീചാർജ് സ്കീമിന് കീഴിൽ നിരവധി പ്ലാനുകൾ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് സിം കാർഡ് ആക്ടിവായി നിലനിർത്താൻ സഹായിക്കുന്നവയാണ് ഈ റീചാർജ് പ്ലാനുകൾ. ഇൻകമിംങിന് മാത്രമായി പ്രധാനമായും സിം കാർഡ് ഉപയോഗിക്കുന്നർക്കും കോംബോ പ്ലാനുകൾ തിരഞ്ഞെടുക്കാൻ താല്പര്യമില്ലാത്തവർക്കും ഏറെ സഹായകരവും ലാഭകരവുമാണ് മിനിമം റീചാർജ് പ്ലാനുകൾ.

ജിയോ, വിഐ, എയർടെൽ

ജിയോ, വിഐ, എയർടെൽ എന്നിവയുടെ മിനിമം റീചാർജ് പ്ലാനുകൾ 100 രൂപയിൽ താഴെയുള്ള വിലകളിൽ ലഭ്യമാണ്. ഈ പ്ലാനുകളിലൂടെ കോംബോ പ്ലാനുകളിൽ ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. വിഐയുടെ പ്ലാനുകൾ 39 രൂപ മുതലുള്ള വിലയിലാണ് ആരംഭിക്കുന്നത്. ജിയോയുടെ പ്ലാനുകൾ 10 രൂപയിൽ ആരംഭിക്കുന്നു. എർടെല്ലിന്റെ പ്ലാനുകൾ 45 രൂപ മുതലുള്ള വിലയിൽ ലഭ്യമാണ്. ഈ മിനിമം റീചാർജ് പ്ലാനുകൾ വിശദമായി പരിശോധിക്കാം.

കൂടുതൽ വായിക്കുക: കുറഞ്ഞ നിരക്കിൽ ദിവസവും 2ജിബി ഡാറ്റ നൽകുന്ന എയർടെൽ, ജിയോ, വിഐ പ്ലാനുകൾകൂടുതൽ വായിക്കുക: കുറഞ്ഞ നിരക്കിൽ ദിവസവും 2ജിബി ഡാറ്റ നൽകുന്ന എയർടെൽ, ജിയോ, വിഐ പ്ലാനുകൾ

വിഐ മിനിമം റീചാർജ് പായ്ക്കുകൾ
 

വിഐ മിനിമം റീചാർജ് പായ്ക്കുകൾ

ആറ് പ്ലാനുകളാണ് വിഐ മിനിമം റീചാർജ് വിഭാഗത്തിൽ നൽകുന്നത്. ഈ പ്ലാനുകളുടെ വില 39 രൂപ, 49 രൂപ, 59 രൂപ, 65 രൂപ, 79 രൂപ, 95 രൂപ എന്നിങ്ങനെയാണ്. ആദ്യ പായ്ക്ക് 39 രൂപയ്ക്ക് 100 എംബി ഡാറ്റയും 14 ദിവസത്തേക്ക് 30 രൂപ ടോക്ക്ടൈമും നൽകുന്നു. 49 രൂപ പായ്ക്ക് 38 രൂപ ടോക്ക് ടൈമിനൊപ്പം 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. 100 എംബി ഡാറ്റയും ഈ പ്ലാൻ നൽകുന്നു. 59 രൂപ പ്ലാൻ 30 രൂപ ടോക്ക്ടൈമും 65 രൂപ പ്ലാൻ 58 രൂപ ടോക്ക്ലൈമും നൽകുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഇഥിലൂടെ ലഭിക്കുന്നത്. 79 രൂപ, 95 രൂപ മിനിമം റീചാർജ് പായ്ക്കുകൾ യഥാക്രമം 64 രൂപ, 74 രൂപ ടോക്ക്ടൈമാണ് നൽകുന്നത്. ഈ പ്ലാനുകൾ 28 ദിവസം, 56 ദിവസം എന്നിങ്ങനെ വാലിഡിറ്റിയും 200എംബി ഡാറ്റയും നൽകുന്നു.

എയർടെൽ മിനിമം റീചാർജ് പായ്ക്കുകൾ

എയർടെൽ മിനിമം റീചാർജ് പായ്ക്കുകൾ

സ്മാർട്ട് റീചാർജ് വിഭാഗത്തിൽ നാല് പ്ലാനുകളാണ് എയർടെൽ നൽകുന്നത്. 45 രൂപ, 48 രൂപ, 49 രൂപ, 79 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ നിരക്കുകൾ. 45 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് ടോക്ക് ടൈമോ ഡാറ്റാ ബെനിഫിറ്റോ നൽകുന്നില്ല. ഈ പ്ലാൻ ഉപയോക്താക്കളുടെ സിം കാർഡ് ആക്ടീവായി നിലനിർത്താൻ വേണ്ടി മാത്രമുള്ള പ്ലാനാണ്. 48 രൂപ, 49 രൂപ, 79 രൂപ പ്ലാനുകൾ 3 ജിബി ഡാറ്റ, 100 എംബി ഡാറ്റ, 200 എംബി ഡാറ്റ എന്നിവ 28 ദിവസത്തേക്ക് നൽകുന്ന പ്ലാനുകളാണ്.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വിഐ 199 രൂപ പ്ലാനുകളെ പിന്നിലാക്കാൻ ബിഎസ്എൻഎൽ 199 രൂപ പ്ലാൻകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വിഐ 199 രൂപ പ്ലാനുകളെ പിന്നിലാക്കാൻ ബിഎസ്എൻഎൽ 199 രൂപ പ്ലാൻ

റിലയൻസ് ജിയോ മിനിമം റീചാർജ് പായ്ക്കുകൾ

റിലയൻസ് ജിയോ മിനിമം റീചാർജ് പായ്ക്കുകൾ

ടോപ്പ്-അപ്പ് വിഭാഗത്തിന് കീഴിൽ റിലയൻസ് ജിയോ മൂന്ന് പ്ലാനുകൾ നൽകുന്നു. ഈ പ്ലാനുകളുടെ വില 10 രൂപ, 20 രൂപ, 50 രൂപ എന്നിങ്ങനെയാണ്. 4ജി വൗച്ചർ വിഭാഗത്തിൽ മൂന്ന് പ്ലാനുകളും കമ്പനി നൽകുന്നുണ്ട്. ഈ പ്ലാനുകൾക്ക് 11 രൂപ, 21രൂപ, 51 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ടോപ്പ്-അപ്പ് വിഭാഗത്തിൽ എല്ലാ പ്ലാനുകളും അൺലിമിറ്റഡ് വാലിഡിറ്റിയും 7.47 രൂപ, 14.95 രൂപ, 39.37 രൂപ ടോക്ക് ടൈമും നൽകുന്നു. അതേസമയം, നിലവിലുള്ള പ്ലാൻ നിലനിൽക്കുന്നതുവരെ ആനുകൂല്യങ്ങളും ഉപയോഗിക്കാൻ 4ജി വൗച്ചർ വിഭാഗത്തിലെ പ്ലാനുകൾ ഉപയോക്താക്കളെ അനുവദിക്കുന്നു. കോളിംഗ് ആനുകൂല്യമില്ലാതെ യഥാക്രമം 1 ജിബി, 2 ജിബി, 6 ജിബി ഡാറ്റയാണ് ഈ പ്ലാനുകൾ നൽകുന്നത്.

Best Mobiles in India

English summary
Reliance Jio, Airtel and Vi (Vodafone-Idea) are offering a number of plans under the minimum recharge scheme.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X