Home
News

1000 രൂപയിൽ താഴെ വിലയുള്ള മികച്ച 10 ആക്സസറികൾ

നമ്മുടെ നിത്യ ജീവിതത്തെ കൂടുതൽ ആയാസരഹിതമാക്കുന്ന പല ഉത്പന്നങ്ങളും ഇന്ന് ലഭ്യമാണ്. മൊബൈൽ ഫോണുകൾ കൊണ്ടുനടക്കുന്ന ആളുകൾക്ക് ഉപയോഗിക്കാനായി തന്നെ പല ഉത്പന്നങ്ങളും ഇന്ന് പുറത്തിറങ്ങുന്നുണ്ട്. വളരെ രസകരവും ഉപയോഗപ്രദവുമായ ചില ആക്സസറികളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ ചിലതെങ്കിലും നിങ്ങൾക്ക് പ്രയോജനപ്പെടുന്നവയായിരിക്കാം. 1,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച 10 ആക്സസറികൾ ചുവടെ കൊടുക്കുന്നു.

വയർലസ് ഫാസ്റ്റ് ചാർജർ

വയർലസ് ഫാസ്റ്റ് ചാർജർ

വയർലസ് ചാർജിങ് സപ്പോർട്ടുള്ള ഡിവൈസുകൾ ഉപയോഗിക്കാവുന്ന ആളുകൾക്ക് വെറും 999 രൂപയ്ക്ക് വയർലസ് ചാർജർ സ്വന്തമാക്കാം. ടൈപ്പ് സീ പോർട്ടിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഐഫോൺ 11, 11 പ്രോ, 11 പ്രോ മാക്സ്, എക്സ്എസ്, എക്സ്എസ് മാക്സ്, എക്സ്ആർ, എക്സ്, 8, 8പ്ലസ് എന്നിവയ്ക്കും ഗാലക്സി എസ്20 പ്ലസ്, നോട്ട്10, 10പ്ലസ്, എസ്10, എസ്10പ്ലസ് തുടങ്ങിയ ഡിവൈസുകൾക്കും ഈ ഫാസ്റ്റ് ചാർജർ സപ്പോർട്ട് ചെയ്യുന്നു.

യുണിവേഴ്സൽ ട്രൈപ്പോഡ് സ്റ്റാൻഡ്

യുണിവേഴ്സൽ ട്രൈപ്പോഡ് സ്റ്റാൻഡ്

360 ഡിഗ്രി റൊട്ടേറ്റ് ചെയ്യാൻ സാധിക്കുന്ന അഡോഫിസിന്റെ ഗോറില്ലാപാഡ് ട്രൈപ്പോഡ് 1.5 കിലോ ഭാരം വരെയുള്ള ഡിഎസ്എൽഅർ ക്യാമറകൾക്കും മൊബൈൽ ഫോണുകൾക്കും ഉപയോഗിക്കാവുന്നതാണ്. 739 രൂപയാണ് ഈ ട്രൈപ്പോഡിന്റെ വില.

ഡ്യൂവൽ പോർട്ട് ഫാസ്റ്റ് ചാർജർ

ഡ്യൂവൽ പോർട്ട് ഫാസ്റ്റ് ചാർജർ

399 രൂപ വിലയുള്ള ഡ്യൂവൽ പോർട്ട് ഫാസ്റ്റ് ചാർജിങ് അഡാപ്റ്റർ ഒരേ സമയം രണ്ട് ഡിവൈസുകൾ ചാർജ് ചെയ്യാനുള്ള യുഎസ്ബി പോർട്ടുമായിട്ടാണ് വരുന്നത്. ഇതിനൊപ്പം ടൈപ്പ്-സി കേബിളും സൌജന്യമായി ലഭിക്കും. 5വോൾട്ട് 3.1 എഎംപി ഔട്ട്പുട്ടുള്ള ചാർജറാണ് ഇത്.

ലെൻസ് വൈപ്പ്സ്

ലെൻസ് വൈപ്പ്സ്

ക്യാമറയുടെ ലെൻസ്, കണ്ണടകൾ എന്നിവയിലെ പൊടിയും മറ്റും തുടച്ച് മാറ്റുന്നതിന് ഉപയോഗിക്കാവുന്ന ലെൻസ് വൈപ്പുകളുടെ പായ്ക്കിന് ആമസോണിൽ വെറും 249 രൂപയാണ് ഉള്ളത്. ഇതിൽ 30 എണ്ണമാണ് വരുന്നത്. എണ്ണമയം, കൈവിരലുകളുടെ പാടുകൾ, പൊടി, എന്നിവയെല്ലാം വൃത്തിയാക്കാൻ സാധിക്കും.

അദേസിവ് കേബിൾ ക്ലിപ്പ്സ്

അദേസിവ് കേബിൾ ക്ലിപ്പ്സ്

വെറും 249 രൂപ മുതലുള്ള വിലയ്ക്ക് നിങ്ങൾക്ക് അദേസിവ് കേബിൾ ക്ലിപ്പ്സ് സ്വന്തമാക്കാം. ഇതിൽ 20 ഹുക് പീസസും 24 സ്ട്രിപ്പ് പീസസുമാണ് ഉണ്ടായിരിക്കുക. ഏത് തരം ചുമരിലോ പ്രതലങ്ങളിലോ ഒട്ടിപ്പിടിച്ച് നിൽക്കുകയും അടർത്തി എടുക്കാൽ പെയിന്റ് പോകുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്യുന്നില്ല.

സ്പ്രെ എൻ ക്ലീൻ ഡിവൈസ്

സ്പ്രെ എൻ ക്ലീൻ ഡിവൈസ്

ലാപ്ടോപ്പ്, സ്മാർട്ട്ഫോൺ, ടാബ്ലറ്റ്, കമ്പ്യൂട്ടർ മോണിറ്റർ എന്നിവ ക്ലീൻ ചെയ്യാനായി ഉപയോഗിക്കാവുന്ന മികച്ചൊരു ഉത്പന്നമാണ് ഇത്. 400 രൂപയ്ക്ക് ആമസോണിൽ നിന്നും ഇത് വാങ്ങാം. ടച്ച് സ്ക്രീൻ ഡിവൈസുകളിലും അല്ലാത്തവയിലും ഒരു പോലെ ഉപയോഗിക്കാൻ സാധിക്കുന്ന ക്ലീനിങ് ഉപകരണമാണ് ഇത്.

ഒടിജി കാർഡ് റീഡർ

ഒടിജി കാർഡ് റീഡർ

മൂന്ന് വശങ്ങളിലായി മൂന്ന് വിധത്തിലുള്ള യുഎസ്ബി സ്ലോട്ടുകളും മറ്റൊരു വശത്ത് കാർഡ് റീഡറുമുള്ള 4 ഇൻ 1 ഒടിജി കാർഡ് റീഡറിന് 999 രൂപയാണ് നൽകേണ്ടത്. ഐഫോണുകളിലെ ലൈറ്റ്നിങും അവയ്ക്കെപ്പം ടൈപ്പ് സി, മൈക്രോ യുഎസ്ബി എന്നിവാണ് മറ്റ് വശങ്ങളിലുള്ള പോർട്ടുകൾ.

ടച്ച് ഫ്രണ്ട്ലി വാട്ടർപ്രൂഫ് ബാഗുകൾ

ടച്ച് ഫ്രണ്ട്ലി വാട്ടർപ്രൂഫ് ബാഗുകൾ

വെറും 499 രൂപയ്ക്ക് സ്മാർട്ട്ഫോണുകൾക്കായുള്ള ടച്ച് ഫ്രണ്ട്ലി വാട്ടർപ്രൂഫ് ബാഗുകൾ സ്വന്തമാക്കാം. ഫോൺ ഇതിനകത്ത് ഇട്ട് വച്ചാൽ വെള്ളം കയറില്ല എന്ന് മാത്രമല്ല ഇതിനകത്ത് വച്ച് തന്നെ ഉപയോഗിക്കാനും സാധിക്കും. 6.5 സ്ക്രീൻ സൈസുള്ള ഡിവൈസുകളാണ് ഈ ബാഗിൽ വെക്കാവുന്നത്. പണം, പാസ്പോർട്ട് അടക്കമുള്ള കാര്യങ്ങളും സൂക്ഷിക്കാനായി ഇത് ഉപയോഗിക്കാം.

പോപ്പ് സോക്കറ്റ്

പോപ്പ് സോക്കറ്റ്

ഫോണിന്റെ പിന്നിൽ ഘടിപ്പിക്കാവുന്നവയാണ് പോപ്പ് സോക്കറ്റുകൾ. ചുരുക്കി വയ്ക്കാവുന്നതും നിവർത്തി നമ്മുടെ രണ്ട് വിരലുകൾക്കിടയിൽ കൊള്ളുന്ന വിധത്തിൽ ഉപയോഗിക്കാവുന്നതുമായ ഈ ഉത്പന്നം ഫോണിന്റെയും ടാബ്ലെറ്റുകളുടെയും സുരക്ഷയ്ക്കായാണ് ഉണ്ടാക്കിയിരിക്കുന്നത്. 695 രൂപയാണ് ഇതന്റെ വില.

വാട്ടർ പ്രൂഫ് ആം ബാൻഡ് പൌച്ച്

വാട്ടർ പ്രൂഫ് ആം ബാൻഡ് പൌച്ച്

285 രൂപ വിലയുള്ള വാട്ടർ പ്രൂഫ് ആം ബാൻഡ് പൌച്ച് സൈക്ലിങ്, ഓട്ടം, നടത്തം എന്നിവയ്ക്ക് പോകുന്ന ആളുകൾക്ക് ഏറെ ഉപകാരപ്പെടുന്ന ഉത്പന്നമാണ്. ഈ ഉത്പന്നം കൈയ്യിൽ മുട്ടിന് മുകളിലായി കെട്ടി വയ്ക്കാവുന്നതാണ്. ഇതിനകത്ത് ഫോൺ സൂക്ഷിച്ചാൽ ഫോൺ നനയുകയില്ല എന്നത് കൂടാതെ ഇയർഫോണുകൾ ഇതിൽ നിന്നും പുറത്തെടുത്ത് ഉപയോഗിക്കാനും സാധിക്കും.

Best Mobiles in India

English summary
There are many products available today that make our daily lives more effortless. Many products are there for the use of people who carry mobile phones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X