ഇന്ത്യക്കാരുടെ ഇടപാടെല്ലാം ഫോണിൽ തന്നെ; യുപിഐ വഴിയുള്ള പണമിടപാടിൽ സർവകാല റെക്കോർഡ്

|

രാജ്യത്തെ യുപിഐ പേയ്മെന്റുകളുടെ എണ്ണത്തിൽ വൻ വർധനവ്. 2022ന്റെ ഒന്നാം പാദത്തിലെ കണക്കുകളിലാണ് യുപിഐ പേയ്മെന്റുകളുടെ എണ്ണത്തിൽ വലിയ വർധനവ് കാണുന്നത്. ഗൂഗിൾ പേ, ഫോൺപേ, വാട്സ്ആപ്പ് പേ തുടങ്ങി നിരവധി പ്ലാറ്റ്ഫോമുകളിലൂടെ നടന്ന ആകെ ഇടപാടുകളുടെ കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഒന്നാം പാദത്തിൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് വഴി ഇന്ത്യ 9.36 ബില്യൺ ഇടപാടുകൾ നടത്തിയതായി പുതിയ റിപ്പോർട്ട് വെളിപ്പെടുത്തി.

 

UPI

ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ ആകെ മൊത്തം 10.25 ട്രില്യൺ രൂപയുടെ ഇടപാടുകളാണ് യുപിഐ വഴി നടന്നിട്ടുള്ളത്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ ഉപഭോക്താക്കൾക്കിടയിൽ ഏറ്റവും ഇഷ്ടപ്പെട്ട പേയ്‌മെന്റ് രീതിയായി മാറിയിരിക്കുകയാണ് എന്ന് വേൾഡ് ലൈനിൽ നിന്നുള്ള റിപ്പോർട്ടിലൂടെ വ്യക്തമാകുന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലുള്ള വർഷത്തിലെ ആദ്യ പാദത്തിലെ കണക്കുകളാണ് ഈ റിപ്പോർട്ടിൽ ഉള്ളത്.

സാംസങ് ഗാലക്സി എം32 സ്മാർട്ട്ഫോണിന് വില കുറച്ചു; ഈ അവസരം നഷ്ടപ്പെടുത്തരുത്സാംസങ് ഗാലക്സി എം32 സ്മാർട്ട്ഫോണിന് വില കുറച്ചു; ഈ അവസരം നഷ്ടപ്പെടുത്തരുത്

യുപിഐ ആപ്പുകൾ

ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസങ്ങളിലായി ഇന്ത്യയിൽ യുപിഐ ആപ്പുകൾ വഴി 9.36 ബില്യൺ ഇടപാടുകൾ നടന്നിട്ടുണ്ട്. ഈ ഇടപാടുകളിലൂടെ 10.24 ട്രില്യൺ രൂപയാണ് ആളുകൾ കൈമാറ്റം ചെയ്തിട്ടുള്ളത്. ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്നത് പി2എം എന്ന് വിളിക്കുന്ന യുപിഐ പേയ്‌മെന്റ് മോഡാണ്. അതായത് വ്യക്തികൾ വ്യാപാരികൾക്ക് പണം നൽകുന്ന രീതിയാണ് ഇത്. മൊത്തം ഇടപാടുകളിൽ 64 ശതമാനവും ഇത്തരം ഇടപാടുകളാണ്. മൊത്തം ഇടപാട് തുകയുടെ 50 ശതമാനവും പി2എം രീതിയിലുള്ളതാണ്.

14.55 ബില്യൺ ഇടപാടുകൾ
 

വോളിയത്തിന്റെ അടിസ്ഥാനത്തിൽ യുപിഐ 14.55 ബില്യൺ ഇടപാടുകൾ നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. 2022 ലെ ഒന്നാം പാദത്തിലെ കണക്കുകൾ കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്ത് നോക്കിയാൽ ഇരട്ടിയായതായി കാണാം. ഇടപാടുകളുടെ എണ്ണത്തെ കൂടാതെ തുകയും ഇത്തവണ കൂടിയിട്ടുണ്ട്. 26.19 ട്രില്യൺ രൂപയാണ് ഇത്തവണ അധികമായി വന്നിരിക്കുന്നത്. 2021 ലെ ഒന്നാം പാദത്തിൽ നിന്ന് ഇടപാടുകളുടെ എണ്ണത്തിൽ 99 ശതമാനം വർധനവും മൂല്യത്തിൽ 90 ശതമാനത്തിലധികം വർധനവും ഉണ്ടായിട്ടുണ്ട്.

ഒളിഞ്ഞ് നോട്ടം ഉടനില്ല; വിപിഎൻ ചട്ടം നടപ്പിലാക്കാനുള്ള കാലാവധി നീട്ടി കേന്ദ്രംഒളിഞ്ഞ് നോട്ടം ഉടനില്ല; വിപിഎൻ ചട്ടം നടപ്പിലാക്കാനുള്ള കാലാവധി നീട്ടി കേന്ദ്രം

യുപിഐ

യുപിഐ അധിഷ്‌ഠിത പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളാണ് ഇന്ത്യക്കാർ പണം ഇടപാടിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് എന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഫോൺപേ, ഗൂഗിൾപേ, പേടിഎം, പേയ്മെന്റ്സ് ബാങ്ക് ആപ്പ്, ആമസോൺ പേ, ആക്സിസ് ബാങ്ക് ആപ്പ് എന്നിവയെല്ലാം ഈ യുപിഐ ആപ്പുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, പേടിഎം പേയ്‌മെന്റ് ബാങ്ക് എന്നിവ ഉൾപ്പെടുന്നതാണ് മുൻനിര പിഎസ്‌പി യുപിഐ പ്ലാറ്റ്ഫോമുകൾ.

മുൻനിര യുപിഐ ആപ്പുകൾ

മുൻനിര യുപിഐ ആപ്പുകളിൽ ഫോൺപേ, ഗൂഗിൾ പേ, പേടിഎം എന്നിവയുടെ ജനപ്രിതി ഏറെ ശ്രദ്ധേയമാണ്. യുപിഐ അടിസ്ഥാനമാക്കിയുള്ള മൊത്തം ഇടപാടുകളിൽ 94.8 ശതമാനവും ഈ പ്ലാറ്റ്ഫോമുകൾ വഴിയാണ് നടക്കുന്നത്. മൊത്തം തുകയുടെ 93 ശതമാനവും ഫോൺപേ, ഗൂഗിൾ പേ, പേടിഎം എന്നിവ വഴി നടക്കുന്നു. യുപിഐ അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾ ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വരും മാസങ്ങളിൽ ഇത്തരം ഇടപാടുകൾ ഇനിയും വർധിക്കും.

ടെലിക്കോം വിപണി പിടിച്ചടക്കാൻ വോഡാഫോൺ ഐഡിയയുടെ 151 രൂപ മാത്രം വിലയുള്ള കിടിലൻ പ്ലാൻടെലിക്കോം വിപണി പിടിച്ചടക്കാൻ വോഡാഫോൺ ഐഡിയയുടെ 151 രൂപ മാത്രം വിലയുള്ള കിടിലൻ പ്ലാൻ

ആമസോൺ പേ

ആമസോൺ പേ, വാട്സ്ആപ്പ് പേ എന്നിവ പോലുള്ള പുതിയ യുപിഐ പ്ലാറ്റ്ഫോമുകൾ ക്യാഷ്ബാക്ക് ഓഫറുകൾ അടക്കമുള്ള മികച്ച ഡീലുകൾ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനിയും ഇത്തരം പ്ലാറ്റ്ഫോമുകളിൽ ഉപയോക്താക്കൾ വർധിക്കും. ഇടപാടുകൾ നടത്താൻ വളരെ എളുപ്പമാണ് എന്നതും യുപിഐ പേയ്‌മെന്റുകളുടെ വ്യാപകമായ സ്വീകാര്യതയും ഈ ഇടപാടുകൾ വർധിക്കാൻ കാരണമായി. ഷോപ്പിങ് രീതികളിൽ ഉണ്ടായ മാറ്റവും യുപിഐ ആപ്പുകളുടെ സ്വീകാര്യത വർധിപ്പിക്കുന്നു.

Best Mobiles in India

English summary
Huge increase in the number of UPI payments in the country. The figures for the first quarter of 2022 show a sharp increase in the number of UPI payments.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X