മോട്ടോ ജി5 പ്ലസ് ആമസോണില്‍ വില്‍പന ആരംഭിച്ചു!

Written By:

മാര്‍ച്ച് പകുതിയോടെയാണ് മോട്ടോ ജി5 പ്ലസ് ഇന്ത്യയില്‍ ഇറങ്ങിയത്. എന്നാല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഈ ഫോണ്‍ 14,999 രൂപയ്ക്ക് ലഭിക്കുന്നു. റീട്ടെയില്‍ വഴി ഈ ഡിവൈസ് മികച്ച വില്‍പന നടത്തി നല്ല രീതിയില്‍ തുടരുകയാണ്.

മോട്ടോ ജി5 പ്ലസ് ആമസോണില്‍ വില്‍പന ആരംഭിച്ചു!

എന്നാല്‍ ഇപ്പോള്‍ മറ്റൊരു ഓണ്‍ലൈന്‍ റീട്ടെയിലറായ ആമസോണ്‍ ഇന്ത്യ വഴി മോട്ടോ ജി5 വാങ്ങാവുന്നതാണ്. ലെനോവോ 3ജിബി റാം (14,999 രൂപ), 4ജിബി റാം (16,999 രൂപ) എന്നിവയാണ് ഇറക്കിയിരിക്കുന്നത്.

എന്നാല്‍ ആമസോണ്‍ ഇന്ത്യവഴി 4ജിബി വേരിയന്റ് മാത്രമാണ് ലഭ്യമാകുന്നത്. രണ്ടു നിറങ്ങളിലായി ഫൈന്‍ ഗോള്‍ഡ്, ലൂണാര്‍ ഗ്രേ എന്നീ നിറങ്ങളിലാണ് അവതരിപ്പിച്ചത്.

മോട്ടോ ജി5 പ്ലസ്‌നെ കുറിച്ച് കൂടുതല്‍ അറിയാം......

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എക്‌സ്‌ച്ചേഞ്ച് ഓഫര്‍

നിങ്ങളുടെ പഴയ ഫോണ്‍ ആമസോണ്‍ വഴി എക്‌സ്‌ച്ചേഞ്ച് ചെയ്യാം. മോട്ടോ ജി5 പ്ലസ് ആമസോണ്‍ വഴി എക്‌സ്‌ച്ചേഞ്ച് ചെയ്താല്‍ 11,822 രൂപ വരെ ഓഫര്‍ ലഭിക്കുന്നതാണ്.

ഡിസ്‌പ്ലേ

5.20 ടച്ച് ഫുണ്‍ എച്ച്ഡി ഡിസ്‌പ്ലേ, 1080X1920 പിക്‌സല്‍ റെസല്യൂഷന്‍, 155.00 ഗ്രാം ഭാരം.

ഹാര്‍ഡ്‌വയര്‍

2GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, 4ജിബി റാം/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3ജിബി റാം/ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ് പിന്തുണയ്ക്കുന്നു.

ക്യാമറ/ ബാറ്ററി

. റിയര്‍ ക്യാമറ 12എംബി
. മുന്‍ ക്യാമറ 5എംബി
. ഫ്‌ളാഷ്

കണക്ടിവിറ്റികള്‍

വൈ-ഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, എന്‍എഫ്‌സി, ഹെഡ്‌ഫോണ്‍സ് 3.5എംഎം, ഡ്യുവല്‍ സിം.

സെന്‍സറുകള്‍

. പ്രോക്‌സിമിറ്റി സെന്‍സര്‍
. ആക്‌സിലറോമീറ്റര്‍
. ആംബിയന്റ് ലൈറ്റ് സെന്‍സര്‍
. ഗൈറോസ്‌കോപ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Moto G5 Plus was launched in India in mid-March as a Flipkart exclusive starting from Rs. 14,999. The device went on sale via the retailer and remains to be one of the best-sellers in the market

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot