മോട്ടറോള 75 ഇഞ്ച് സ്മാർട്ട് ടിവി ഇന്ത്യയിലേക്ക്, അറിയേണ്ടതെല്ലാം

|

മോട്ടോറള കഴിഞ്ഞ മാസം മോട്ടോ ഇഎസ് ബജറ്റ് സ്മാർട്ട്‌ഫോണിനൊപ്പം തങ്ങളുടെ പുതിയ സ്മാർട്ട് ടിവി ലൈനപ്പും അവതരിപ്പിച്ചിരുന്നു. 32 ഇഞ്ച് മുതൽ 65 ഇഞ്ച് വരെ നീളുന്ന സ്മാർട്ട് ടിവികളാണ് ലെനോവോയുടെ ഉടമസ്ഥതയിലുള്ള ബ്രാൻഡ് പുറത്തിറക്കിയത്. ഈ ലൈനപ്പിൽ ഏറ്റവും ശ്രദ്ധേയമായത് ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ടുള്ള 75 ഇഞ്ച് 4 കെ ആൻഡ്രോയിഡ് ടിവിയാണ്. ഈ സ്മാർട്ട്ഫോൺ പുറത്തിറക്കുന്നതിലൂടെ കമ്പനി സ്മാർട്ട് ടിവി രംഗത്ത് തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

മോട്ടറോള സ്മാർട്ട് ടിവി

പുതിയ മോട്ടറോള സ്മാർട്ട് ടിവിക്ക് 75 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. യുഎച്ച്ഡി റെസലൂഷൻ 2160 x 3840 പിക്‌സൽ. 450 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുള്ള ഡിസ്പ്ലെ, 16: 9 ആസ്പാക്ട് റേഷിയോ, 178 ഡിഗ്രി വ്യൂവിംഗ് ആംഗിൾ എന്നിവ ഈ ടിവിയുടെ സവിശേഷതകളാണ്. 4 കെ ആൻഡ്രോയിഡ് ടിവിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന എച്ച്ഡിആർ 10, ഡോൾബി വിഷൻ സപ്പോർട്ട് എന്നിവ മികച്ച കാഴ്ചാനുഭവം നൽകും.

ഓട്ടോ ട്യൂൺഎക്സ് ഡിസ്പ്ലേ

ഓട്ടോ ട്യൂൺഎക്സ് ഡിസ്പ്ലേ സാങ്കേതികവിദ്യയുടെ പിന്തുണയുള്ള ഒരു ലോക്കൽ ഡിമ്മിങ് ഫീച്ചറും ഡിസ്പ്ലേയുടെ സവിശേഷതയാണ്. ഈ ഫീച്ചർ ഓരോ ഫ്രെയിമിലും കോൺട്രാസ്റ്റും ട്യൂണിംഗ് കണ്ടൻറും ക്രമീകരിച്ചുകൊണ്ട് കാഴ്ചാനുഭവം ഓപ്റ്റിമൈസ് ചെയ്യുന്നു. ഇത്തരം സവിശേഷതകൾ ഉള്ള ഡിസ്പ്ലേ ഉൾപ്പെടുത്തി സ്മാർട്ട് ടിവി രംഗത്ത് നിലവിലുള്ള മറ്റ് കമ്പനികൾക്ക് കടുത്ത മത്സരമാണ് മോട്ടറോള ഒരുക്കുന്നത്.

സിഎ 3 പ്രോസസർ

1 ജിഗാഹെർട്‌സ് ക്ലോക്ക് സ്പീഡുള്ള ക്വാഡ് കോർ സിഎ 3 പ്രോസസറാണ് മോട്ടറോള 75 ഇഞ്ച് സ്മാർട്ട് ടിവി ഉപയോഗിക്കുന്നത്. പ്രോസസറിനൊപ്പം മാലി 450 ജിപിയു, 2.2 ജി 5 ജിബി റാം, 1 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഈ സ്മാർട്ട് ടിവിയുടെ കരുത്ത് വർദ്ധിപ്പിക്കുന്നു.

സ്ട്രീമിംഗ് ആപ്ലിക്കേഷനുകളും

മറ്റൊരു പ്രധാന സവിശേഷത ഗെയിമുകൾക്കും വയർലെസ് ഗെയിം കൺട്രോളറുകൾക്കുമായുള്ള സപ്പോർട്ടാണ്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോകൾ പോലുള്ള തേർഡ് പാർട്ടി സ്ട്രീമിംഗ് ആപ്ലിക്കേഷനുകളും ടിവിയിൽ സപ്പോർട്ട് ചെയ്യുന്നു. വൺപ്ലസ് ടിവികൾക്ക് ഇതുവരെ നെറ്റ്ഫ്ലിക്സ് ലഭിച്ചിട്ടില്ലെന്നത് പരിഗണിക്കുമ്പോൾ മോട്ടറോള ടിവിയിൽ ഈ ഒടിടി ആപ്ലിക്കേഷനുകൾ സപ്പോർട്ട് ചെയ്യുന്നുവെന്നത് ശ്രദ്ധേയമാണ്.

ഇന്ത്യൻ വിപണിയിലെ വില

മോട്ടറോള 75 ഇഞ്ച് സ്മാർട്ട് ടിവി 1,19,999 രൂപയ്ക്കാണ് ഇന്ത്യൻ വിപണിയിൽ ലഭ്യമാവുക. ഇതിനകം തന്നെ (ഒക്ടോബർ 25) ഫ്ലിപ്കാർട്ടിൽ ഒരുപാട് ഓഫറുകൾക്കൊപ്പം വിൽപ്പനയ്‌ക്കെത്തി. വിൽപ്പന ഓഫറുകളിൽ ആക്സിസ് ബാങ്ക് ബസ് കാർഡുകൾക്ക് 5 ശതമാനം കിഴിവ്, എസ്‌ബി‌ഐ ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡിൽ 10 ശതമാനം കിഴിവ്, നോ കോസ്റ്റ് ഇഎംഐ എന്നിങ്ങനെയുള്ള നിരവധി ഓഫറുകൾ ലഭ്യമാണ്.

Best Mobiles in India

Read more about:
English summary
Motorola introduced its smart TV lineup last month alongside the Moto Es budget smartphone. The Lenovo-owned brand unveiled smart TVs starting from 32-inch going up to 65-inches. Now, the company has extended its smart TV series with the launch of a new 75-inch 4K Android TV backed by Google Assistant support.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X