മോട്ടറോള വൺ ഫ്യൂഷൻ സ്മാർട്ട്ഫോൺ പുറത്തിറങ്ങി: വിലയും സവിശേഷതകളും

|

ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ മോട്ടറോള വൺ ഫ്യൂഷൻ പുറത്തിറങ്ങി. സൈലന്റ് ലോഞ്ചിലൂടയാണ് ഡിവൈസ് പുറത്തിറക്കിയത്. ലാറ്റിൻ അമേരിക്കൻ വിപണിയിൽ അവതരിപ്പിച്ച ഈ ഡിവൈസ് കഴിഞ്ഞ മാസം ലോഞ്ച് ചെയ്ത വൺ ഫ്യൂഷന്റെ+ നറെ തന്നെ സവിശേഷതകൾ കുറഞ്ഞ വേരിയന്റാണ്.

 മിഡ് റേഞ്ച്

മോട്ടറോള വൺ ഫ്യൂഷൻ സ്മാർട്ട്ഫോണിലൂടെ മിഡ് റേഞ്ച് വില വിഭാഗത്തിലുള്ള തങ്ങളുടെ സ്മാർട്ട്ഫോൺ നിര ശക്തിപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൊറോണ വൈറസ് കാരണം ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ പ്രതിസന്ധി നേരിടുമ്പോൾ മോട്ടറോള തങ്ങളുടെ വിപണി വിഹിതം കഴിവതും വർധിപ്പിക്കാനുള്ള പരിശ്രമത്തിലാണ്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി A31 സ്മാർട്ട്ഫോണിന് വില കുറച്ചു, ഒപ്പം 1,000 രൂപ ക്യാഷ്ബാക്ക് ഓഫറുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി A31 സ്മാർട്ട്ഫോണിന് വില കുറച്ചു, ഒപ്പം 1,000 രൂപ ക്യാഷ്ബാക്ക് ഓഫറും

മോട്ടറോള വൺ ഫ്യൂഷൻ: വില, സവിശേഷതകൾ

മോട്ടറോള വൺ ഫ്യൂഷൻ: വില, സവിശേഷതകൾ

മോട്ടറോള വൺ ഫ്യൂഷന് ചിലിയിൽ CLP199,990 (ഏകദേശം 18,650 രൂപ) ആണ് വില. ലാറ്റിനമേരിക്കയിൽ ഇതിനകം സ്മാർട്ട്‌ഫോൺ വിൽപ്പനയ്‌ക്കെത്തിച്ചിട്ടുണ്ട്. എമറാൾഡ് ഗ്രീൻ, സാപ്പയർ ബ്ലൂ നിറങ്ങളിലാണ് ഈ ഡിവൈസ് ലഭ്യമാവുക. അടുത്ത മാസം മുതൽ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലും ഈ ഡിവൈസ് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

മോട്ടറോള വൺ ഫ്യൂഷൻ ഇന്ത്യയിൽ
 

മോട്ടറോള വൺ ഫ്യൂഷൻ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കമ്പനി പദ്ധതിയിടുന്നുണ്ടോ എന്ന് വ്യക്തമല്ല. വൺ ഫ്യൂഷന്+ സ്മാർട്ട്ഫോണിന് ഇന്ത്യയിൽ ഇതുവരെ നല്ല പ്രതികരണമാണ് ലഭിച്ചത്. മോട്ടറോള വൺ ഫ്യൂഷനിൽ 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയും അതിലൊരു വാട്ടർ ഡ്രോപ്പ് നോച്ചും നൽകിയിട്ടുണ്ട്. ഈ നോച്ചിൽ 8 മെഗാപിക്സൽ സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: വിവോ S1 പ്രോ സ്മാർട്ട്ഫോണിന് വില കുറച്ചു; പുതുക്കിയ വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: വിവോ S1 പ്രോ സ്മാർട്ട്ഫോണിന് വില കുറച്ചു; പുതുക്കിയ വിലയും സവിശേഷതകളും

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 710 SoC

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 710 SoCയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഡിവൈസിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. പിന്നിൽ, 48 മെഗാപിക്സലിന്റെ പ്രധാന ക്യാമറ ഉൾപ്പെടെ ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പും നൽകിയിട്ടുണ്ട്. 8 മെഗാപിക്സൽ അൾട്രാവൈഡ്, 5 മെഗാപിക്സൽ മാക്രോ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന ക്യാമറകൾ.

ഫിംഗർപ്രിന്റ്

മോട്ടറോള വൺ ഫ്യൂഷൻ സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത അതിനറെ പിന്നിൽ നൽകിയിട്ടുള്ള ഫിംഗർപ്രിന്റ് സെൻസറാണ്. ഒരു വശത്ത് ഒരു ഡെഡിക്കേറ്റഡ് ഗൂഗിൾ അസിസ്റ്റന്റ് ബട്ടണും ഉണ്ട്. ഡിവൈസിൽ 5,000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്. പ്രൊഡക്ട് ലിസ്റ്റിംഗിൽ ഫാസ്റ്റ് ചാർജിനുള്ള സപ്പോർട്ടിനെ പറ്റി പരാമർശമില്ല. ആൻഡ്രോയിഡ് 10 ഔട്ട് ഓഫ് ദി ബോക്‌സിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: ഷവോമി റെഡ്മി നോട്ട് 9 പ്രോയുടെ അടുത്ത വിൽപ്പന ജൂലൈ 7 ന്: വില, ഓഫറുകൾകൂടുതൽ വായിക്കുക: ഷവോമി റെഡ്മി നോട്ട് 9 പ്രോയുടെ അടുത്ത വിൽപ്പന ജൂലൈ 7 ന്: വില, ഓഫറുകൾ

Best Mobiles in India

English summary
Motorola One Fusion is now official. The Lenovo-owned smartphone maker has quietly introduced the new device in the Latin American market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X