കൊറോണ ഭീതിയിൽ മൊബൈൽ വേൾഡ് കോൺഗ്രസ് റദ്ദാക്കി

|

കൊറോണ വൈറസ് പകർച്ചവ്യാധിയെ സംബന്ധിച്ച ആശങ്കകളെത്തുടർന്ന് ലോകത്തിലെ ഏറ്റവു വലിയ ടെക് ഇവന്റായ മൊബൈൽ വേൾഡ് കോൺഗ്രസ് റദ്ദാക്കി. എംഡ്ല്യുസിയുടെ സംഘാടകരായ ജി‌എസ്‌എം‌എ (ഗ്ലോബൽ സിസ്റ്റം ഫോർ മൊബൈൽ കമ്മ്യൂണിക്കേഷൻസ്) ടെക് എക്സിബിറ്റ് നടക്കില്ലെന്ന് ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചു. പ്രമുഖ ടെക് കമ്പനികൾ എം‌ഡബ്ല്യുസി 2020 ൽ നിന്ന് പിന്മാറുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചിരുന്നു.

പ്രമുഖ കമ്പനികളെല്ലാം
 

പ്രമുഖ കമ്പനികളെല്ലാം പിന്മാറിയ അവസരത്തിൽ ഈ വർഷം എം‌ഡബ്ല്യുസി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഫെബ്രുവരി 14ന് യോഗം ചേരാൻ ജിഎസ്എംഎ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഇവന്റ് നടത്തേണ്ടെന്ന് സംഘാടകർ തീരുമാനിച്ചത്. ഫെബ്രുവരി 24നും 27നും ഇടയിലായിരുന്നു എം‌ഡബ്ല്യുസി നടക്കേണ്ടിയിരുന്നത്.

ബാഴ്‌സലോണ

ബാഴ്‌സലോണയിലെയും ആതിഥേയ രാജ്യത്തിലെയും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം നിലനിർത്തേണ്ടതിനാൽ ജി‌എസ്‌എം‌എ എം‌ഡബ്ല്യുസി ബാഴ്‌സലോണ 2020 റദ്ദാക്കിയെന്ന് ജി‌എസ്‌എം‌എ സി‌ഇ‌ഒ ജോൺ ഹോഫ്മാൻ അറിയിച്ചു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതും യാത്രാ ആശങ്കകളും മറ്റ് സാഹചര്യങ്ങളും സംബന്ധിച്ച ആഗോള ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജി‌എസ്‌എം‌എ ഇവന്റ് നടത്തേണ്ട എന്ന തീരുമാനത്തിലെത്തിയത്.

കൂടുതൽ വായിക്കുക: റിയൽമിയുടെ പേരിൽ വ്യാജൻ; കരുതൽ വേണമെന്ന് കമ്പനി

ഇരുന്നൂറോളം രാജ്യങ്ങൾ

ഇരുന്നൂറോളം രാജ്യങ്ങളിൽ നിന്ന് ഒരു ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടിയാണ് മൊബൈൽ വേൾഡ് കോൺഗ്രസ്. ഈ പരിപാടി സ്പെയിനിലെ ബാഴ്‌സലോണയിൽ വച്ച് തന്നെയാണ് എല്ലാ വർഷവും നടത്താറുള്ളത്. സ്പെയിനിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വളരെയധികം ഉത്തേജനം നൽകുന്ന ഇവന്റ് കൂടിയാണ് ഇത്.

എം‌ഡബ്ല്യുസി
 

എം‌ഡബ്ല്യുസി റദ്ദാക്കുന്നതോടെ ഈ വർഷം നിരവധി ഫോണുകൾ പുറത്തിറക്കിയ റിയൽ‌മി പോലുള്ള കമ്പനികൾക്ക് വൻ തിരിച്ചടിയാണ് നൽകുന്നത്. എന്തായാലും കുറച്ച് കമ്പനികൾ മാത്രമേ എം‌ഡബ്ല്യുസിയിൽ പങ്കെടുക്കാൻ മുന്നോട്ട് വന്നിട്ടുള്ളു. അതേസമയം അവരിൽ വലിയൊരു വിഭാഗം കമ്പനികളും ഇതിനകം തന്നെ ഇവന്റ് ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു.

കൊറോണ ആശങ്ക

പ്രധാന ടെക് കമ്പനികളെല്ലാം എം‌ഡബ്ല്യുസിയിൽ നിന്ന് പിൻ‌വാങ്ങിയതാണ് ജി‌എസ്‌എം‌എയെ ഇവന്റ് നടത്തേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. കൊറോണ വൈറസ് ആശങ്കകങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ടെക് കോൺഫറൻസ് ഒഴിവാക്കുമെന്ന് നേരത്തെ തന്നെ പ്രമുഖ കമ്പനികളെല്ലാം പ്രഖ്യാപിച്ച അവസരത്തിൽ തന്നെ കോൺഫറൻസ് നടക്കുമോ എന്ന കാര്യത്തിൽ സംശയം ഉയർന്നിരുന്നു.

കൂടുതൽ വായിക്കുക: ഇൻഫിനിക്സ് എസ് 5 പ്രോ ഫെബ്രുവരി 18 ന് അവതരിപ്പിക്കും: വിശദാംശങ്ങൾ

ആമസോൺ

കൊറോണ ആശങ്ക ഉണ്ടായ അവസരത്തിൽ തന്നെ ഈ വർഷത്തെ ടെക് കോൺഫറൻസിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച മുൻനിര ടെക് കമ്പനികളിൽ ആമസോൺ, സോണി, എൽജി, എറിക്സൺ, നോക്കിയ, വിവോ, ഇന്റൽ, ഫേസ്ബുക്ക്, എൻവിഡിയ എന്നിവ ഉൾപ്പെടുന്നു. ആരോഗ്യപരമായ അപകടസാധ്യതയാണ് ഈ കമ്പനികൾ ഇവന്റിൽ പങ്കെടുക്കാത്തതിന് കാരണായി ചൂണ്ടിക്കാട്ടിയത്.

കൊറോണ വൈറസ്

കൊറോണ വൈറസ് ലോകമെമ്പാടുമുള്ള ബിസിനസുകളുടെയും ഇവന്റുകളുടെയും പ്രവർത്തനത്തെ സാരമായി ബാധിച്ചു. ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തും പുറത്തും 1,100 ൽ അധികം ആളുകൾ ഇതിനോടകം തന്നെ മരിച്ചു. പല ടെക് കമ്പനികളും‌ തങ്ങളുടെ ജീവനക്കാർക്ക് അന്തർ‌ദ്ദേശീയ യാത്രകളെക്കുറിച്ച് കർശന നിർദ്ദേശങ്ങൾ‌ നൽ‌കിയിരുന്നു.

എം‌ഡബ്ല്യുസി

ആദ്യഘട്ടത്തിൽ എം‌ഡബ്ല്യുസിയിൽ പങ്കെടുക്കുന്ന കമ്പനികളുടെ ആശങ്കകളോട് ജി‌എസ്‌എം‌എ പ്രതികരിച്ചത് യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടാകില്ല എല്ലായിരുന്നു. ഹാൻഡ്‌ഷേക്ക് പോളിസി, എല്ലാ സ്പീക്കറുകൾക്കും പുതിയ മൈക്രോഫോണുകൾ പോലുള്ള ചില കർശന നടപടികൾ നടപ്പാക്കണമെന്ന് ജിഎസ്എംഎ പറഞ്ഞിരുന്നു. ഈ നടപടികളിൽ പല കമ്പനികളും തൃപ്തരല്ലാതതിനാലാണ് ഇവന്റ് ഒഴിവാക്കിയത്.

കൂടുതൽ വായിക്കുക: 3,100 രൂപ കിഴിവിൽ ആമസോൺ സെയിലിലൂടെ നോക്കിയ 6.2 സ്വന്തമാക്കാം

Most Read Articles
Best Mobiles in India

Read more about:
English summary
Mobile World Congress, the world's biggest congregation for the tech industry, has been cancelled over the concerns centring Coronavrius epidemic. The Global System for Mobile Communications, popularly known as GSMA, announced on Wednesday that the tech exhibit had to be called off, mainly because major tech companies pulled out of MWC 2020 as a preventive measure amid the outbreak.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X