Home
News

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഫോൺ; 15 പ്രോ മാക്സിനെയും എസ്23 അൾട്രയെയും മലർത്തിയടിച്ച് പിക്സൽ 8

നിരവധി മികച്ച ഫോണുകൾ പുറത്തിറങ്ങിയ വർഷം ആയിരുന്നു കഴിഞ്ഞുപോയ 2023. ആപ്പിളിന്റെ ഐഫോൺ 15 പ്രോ മാക്സ്, സാംസങ്ങിന്റെ ​ഗാലക്സി എസ് 23 അൾട്ര എന്നിവയെല്ലാം ഉപയോക്താക്കളിൽ ഏറെ ആകാംഷ നിറച്ച ഫോണുകളാണ്. എന്നാൽ കഴിഞ്ഞ വർഷത്തിലെ ഏറ്റവും മികച്ച ഫോൺ ഇവ രണ്ടും എല്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്പെയിനിലെ ബാർസലോണിയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ (എംഡബ്ല്യുസി) ആണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച ഫോണിനെ തിരിഞ്ഞെടുത്തത്. ​ഗൂ​ഗിളിന്റെ പിക്സൽ 8 ആണ് കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഫോൺ ആയി ഈ കോൺ​ഗ്രസിൽ തിരഞ്ഞെടുത്തിരിക്കുന്നത്. 9ടു5 ​ഗൂ​ഗിൾ എന്ന മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഈ സമ്മേളനത്തിൽ എല്ലാ വർഷവും ഇത്തരത്തിൽ മികച്ച ഫോണുകൾ തിരഞ്ഞെടുക്കാറുണ്ട്.

15 പ്രോ മാക്സിനെയും എസ്23 അൾട്രയെയും മലർത്തിയടിച്ച് പിക്സൽ 8

​MOST READ: 28,000mAh ബാറ്ററിയുടെ ഫോൺ പുറത്തിറക്കി; ഒരാഴ്ചയോളം നീളുന്ന ബാറ്ററിലൈഫ്, 94 ദിവസം സ്റ്റാന്റ്ബെ ടൈം

കഴിഞ്ഞ വർഷം ഒക്ടോബർ മാസം ആയിരിരുന്നു ​ഗൂ​ഗിൾ തങ്ങളുടെ പിക്സൽ 8 സീരീസ് ഫോണുകൾ അവതരിപ്പിച്ചത്. ​​ഗൂ​ഗിൾ പിക്സൽ 8, പിക്സൽ 8 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകൾ ആണ് ഈ സീരീസിൽ ​ഗൂ​ഗിൾ പുറത്തിറക്കിയിരുന്നത്. ഐഫോൺ 15 പ്രോ മാക്സ്, വൺപ്ലസ് ഓപ്പൺ, ​ഗാലക്സി എസ് 23 സീരീസ്, ​ഗാലക്സി ഇസെഡ് ഫ്ലിപ് 5 എന്നീ ഫോണുകളും മികച്ച ഫോണുകളുടെ മത്സരത്തിന് മുന്നിട്ട് നിന്നിരുന്നു.

എന്നാൽ അവസാന വിജയം സ്വന്തമാക്കിയത് ​ഗൂ​ഗിൾ പിക്സൽ 8 ആയിരുന്നു. 2022ൽ ഏറ്റവും മികച്ച ഫോണായി തിരഞ്ഞെടുത്തത് ആപ്പിളിന്റെ ഐഫോൺ 14 പ്രോ മാക്സ് ആയിരുന്നു. 2021ൽ ആകട്ടെ ആപ്പിളിന്റെ തന്നെ 13 പ്രോ ആയിരുന്നു മികച്ച ഫോൺ ആയി തിരഞ്ഞെടുത്തത്. എന്നാൽ 2020ൽ ഈ ബഹുമതി സ്വന്തമാക്കിയത് സാംസങ്ങിന്റെ ​ഗാലക്സി എസ് 21 അൾട്ര ആയിരുന്നു. ഇത് ആദ്യമായിട്ടാണ് ഈ ബഹുമതി ഒരു ​ഗൂ​ഗിൾ ഫോൺ നേടുന്നത്.

15 പ്രോ മാക്സിനെയും എസ്23 അൾട്രയെയും മലർത്തിയടിച്ച് പിക്സൽ 8

MOST READ: എയർടെലിന്റെ എല്ലാത്തരം നെറ്റ്‌വർക് പ്രശ്നങ്ങളും വളരെ എളുപ്പം പരിഹരിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

ആദ്യമായി എഐ ഫീച്ചറുകൾ വാ​ഗ്ദാനം ചെയ്ത ഫോൺ ആണ് ​ഗൂ​ഗിളിന്റെ പിക്സൽ 8 ഫോണുകൾ. ഫോണിന്റെ കൂടുതൽ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ 6.2 ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ലേയാണ് ഈ ഫോണിനായി ​ഗൂ​ഗിൾ ഒരുക്കിയിരിക്കുന്നത്. 120Hz പുതുക്കൽ നിരക്കും 2000 നിറ്റ് പീക്ക് ബ്രൈറ്റ്‌നെസും ഈ ഡിസ്പ്ലേയ്ക്ക് അവകാശപ്പെടാനുണ്ട്. ഫോണിന്റെ മുന്നിലും പിന്നിലുമായി അധിക സംരക്ഷണത്തിനായി കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസും ​ഗൂ​ഗിൾ ഈ ഫോണിന് നൽകിയിരിക്കുന്നു.

ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ 50എംപി വൈഡ് പ്രൈമറി സെൻസറും 12എംപി അൾട്രാവൈഡ് ക്യാമറയും നമ്മുക്ക് കാണാൻ സാധിക്കുന്നതാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ​ഗൂ​ഗിൾ ഈ ഫോണിൽ നൽകിയിരിക്കുന്ന ഫ്രണ്ട് ഫേസിങ് ക്യാമറ 10.5 എംപി ആണ്. 4,575mAh ബാറ്ററിയും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്. ഫോണിന്റെ വാട്ടർ, ഡെസ്റ്റ് പ്രതിരോധത്തിന്റെ റേറ്റിങ് IP68 ആണ്. ടെൻസർ G3 പ്രോസസർ ആണ് ഈ ഫോണിന് കരുത്ത് നൽകുന്നത്.

8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും പിക്സൽ 8 ഫോണുകൾ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഏഴ് വർഷത്തെ സുരക്ഷാ പാച്ചുകളും പ്രധാന ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും പിക്സൽ 8 ഫോണുകൾക്കായി ​ഗൂ​ഗിൾ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. 75,999 രൂപ മുതലാണ് ​ഗൂ​ഗിൾ പിക്സൽ 8ന്റെ വില ആരംഭിക്കുന്നത്.

പിക്സൽ 8 പ്രോയുടെ വില ആകട്ടെ 1,06,999 രൂപ മുതലാണ് ആരംഭിക്കുന്നത്. അതേ സമയം ഇപ്പോൾ ​ഗൂ​ഗിൾ പിക്സൽ 8 പ്രോയ്ക്ക് ആകർഷകമായ ഓഫറുമായി രം​ഗത്ത് വന്നിരിക്കുകയാണ് ഫ്ലിപ്പ്കാർട്ട്. ബാങ്ക് ഓഫറുകൾ വഴി 15,000 രൂപയും എക്സ്ചേഞ്ച് ഓഫർ വഴി പരമാവധി 15,000 രൂപയുമാണ് ഫ്ലിപ്പ്കാർട്ട് വാ​ഗ്ദാനം ചെയ്യുന്നത്. അതായത് ആകെമൊത്തെ 30,000 രൂപയുടെ ഓഫറാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ട് വാ​ഗ്ദാനം ചെയ്തിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Last year, in the month of October, Google introduced its Pixel 8 series of phones. Google has released two phones in this series, namely the Google Pixel 8 and Pixel 8 Pro. The iPhone 15 Pro Max, OnePlus Open, Galaxy S23 series, and Galaxy Z Flip 5 were also ahead of the competition.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X