എയർടെലിന്റെ എല്ലാത്തരം നെറ്റ്‌വർക് പ്രശ്നങ്ങളും വളരെ എളുപ്പം പരിഹരിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം
ഇന്ത്യയിൽ നിരവധി ഉപയോക്താക്കൾ ഉപയോഗിക്കുന്ന ടെലികോം നെറ്റ്‌വർക്കാണ് എയർടെൽ. കഴിഞ്ഞ വർഷത്തെ കണക്കുകൾ സൂചിപ്പിക്കുന്നത് ജിയോ കഴിഞ്ഞാൽ പിന്നീട് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള ടെലികോം കമ്പനി എയർടെൽ ആണ് എന്നാണ്. ഇന്ത്യയിൽ ഉടനീളം 5ജി നെറ്റ്‌വർക് എത്തിക്കുന്നതിലും എയർടെൽ മുന്നിലാണ്.
കോടി കണക്കിന് ഉപയോക്താക്കളാണ് എയർടെലിന് ഉള്ളത്. എന്നാൽ ചില എയർടെൽ ഉപയോക്താക്കൾ നേരിടുന്ന ചില നെറ്റ്‌വർക് പ്രശ്നങ്ങൾ ഉണ്ട്. എന്നാൽ എന്ത് തരത്തിലുള്ള നെറ്റ്‌വർക് പ്രശ്നങ്ങൾ ആയിരുന്നാലും വളരെ പെട്ടെന്ന് ഇവ പരിഹരിക്കാൻ സാധിക്കുന്ന ചില മാർഗങ്ങൾ ഉണ്ട്. എവ എന്തെല്ലാമാണെന്ന് പരിശോധിക്കാം. നിങ്ങൾ എന്തെങ്കിലും തരത്തിലുള്ള നെറ്റ്‌വർക് പ്രശ്നങ്ങൾ നേരിടുന്നുണ്ട് എങ്കിൽ ഈ പ്രദേശത്ത് എയർടെലിന് നെറ്റ്‌വർക് ഉണ്ടോ എന്നാണ് ആദ്യം പരിശോധിക്കേണ്ടത്.

MOST READ: മാർച്ച് മാസവും കളറാകും; എത്തുന്നത് ഷവോമി 14 അൾട്ര മുതൽ നത്തിങ് ഫോൺ 2എ വരെ
സിഗ്നൽ നന്നായി ലഭിക്കുന്നുണ്ടെങ്കിലും നേരിടുന്ന നെറ്റ്‌വർക് പ്രശ്നങ്ങൾക്കുള്ള പരിഹാരം ആണ് ഈ ലേഖനത്തിൽ ചേർത്തിരിക്കുന്നത്. നിങ്ങൾ നേരിടുന്ന ചില തരത്തിലുള്ള നെറ്റ്‌വർക് പ്രശ്നങ്ങൾ പരിഹരിക്കാൻ ഫോണിലെ എയറോപ്ലെയിൻ മോഡ് നിങ്ങളെ സഹായിക്കുന്നതാണ്. നെറ്റ്വർക്ക് ലഭിക്കാത്ത സമയം ഫോണിലെ എയറോപ്ലെയിൻ മോഡ് ഓൺ ആക്കുകയും അൽപ സമയം കാത്തിരുന്നതിന് ശേഷം ഇത് ഓഫ് ചെയ്യുന്നത് വഴി മികച്ച നെറ്റ്‌വർക് സേവനം തിരികെ ലഭിക്കാൻ സാധിക്കുന്നതാണ്.
ഇന്റർനെറ്റ് വേഗത മെച്ചപ്പെടുത്താനും ഈ വിദ്യ സഹായിക്കുന്നതാണ്. ഇന്റർനെറ്റ് വേഗത ലഭിക്കുന്നില്ല എങ്കിൽ മൊബൈൽ ഡാറ്റ എന്ന ഓപ്ഷൻ ഓഫ് ചെയ്ത് ഓൺ ചെയ്യുന്നതും നിങ്ങളുടെ ഇന്റർനെറ്റ് വേഗത വർധിപ്പിക്കാൻ സഹായിക്കുന്നതാണ്. മാത്രമല്ല മൊബൈൽ ഡാറ്റ ഉപയോഗിച്ച് ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വൈഫെ ഓപ്ഷൻ ഓൺ ആണെങ്കിൽ ഇത് ഓഫ് ആക്കാനും ശ്രമിക്കേണ്ടതാണ്. ഇത്തരത്തിൽ ചെയ്താലും ഇന്റർനെറ്റ് വേഗത വർധിപ്പിക്കാൻ സാധിക്കുന്നതാണ്.

അതേസമയം എയറോപ്ലെയിൻ മോഡ് പ്രവർത്തിപ്പിച്ചും നെറ്റ്‌വർക് പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ ഫോൺ റീസ്റ്റാർട്ട് ചെയ്യുന്നത് ചിലപ്പോൾ പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങളെ സഹായിച്ചേക്കാം. ചെറിയ ബഗ് പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ ഈ വിദ്യ നിങ്ങളെ സഹായിക്കുന്നതാണ്. നിങ്ങൾ ഉപയോഗിക്കുന്നത് ഡുവൽ സിമ്മുള്ള ഫോൺ ആണെങ്കിൽ ഫോണിന്റെ സിം സ്ലോട്ട് മാറ്റി ഉപയോഗിക്കുന്നതും നെറ്റ്‌വർക് പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നതാണ്. ഒന്നാം നമ്പർ സ്ലോട്ടിൽ കിടക്കുന്ന സിമ്മിന് ആയിരിക്കും കൂടുതൽ പ്രാധാന്യം ലഭിക്കുക.
നിങ്ങളുടെ ഫോണിലെ എപിഎൻ സെറ്റിങ്സ് ശരിയായ രിതീയിലാണോ പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കുന്നതും നെറ്റ്‌വർക് പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നതായിരിക്കും. ഇതിന് പുറമെ കാലാനുസൃതമായി നിങ്ങളുടെ ഫോണും ഉപയോഗിക്കുന്ന ആപ്പുകളും അപ്‍ഡേറ്റ് ചെയ്യാനും ശ്രമിക്കേണ്ടതാണ്. പല വിധത്തിലുള്ള തകരാറുകളിൽ നിന്ന് ഇത്തരം അപ്ഡേഷനുകൾ നിങ്ങളുടെ ഉപകരണത്തിനെ സംരക്ഷിക്കുന്നതായിരിക്കും. മാത്രമല്ലെ നെറ്റ്‌വർക് റീസെറ്റ് ചെയ്യുന്നത് വഴിയും നിങ്ങൾക്ക് നിങ്ങളുടെ നെറ്റ്‌വർക് പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്നതാണ്.
എങ്ങനെയാണ് നിങ്ങളുടെ ഫോണിൽ നെറ്റ്‌വർക് റീസെറ്റ് ചെയ്യാൻ സാധിക്കുന്നത് എന്ന് പരിശോധിക്കാം. നിങ്ങൾ ഉപയോഗിക്കുന്നത് ആൻഡ്രോയിഡ് ഫോൺ ആണെങ്കിൽ ആദ്യം ഈ ഫോണിന്റെ സെറ്റിംങ്സിൽ എത്തുക. ഇതിൽ നിന്ന് ജനറൽ മാനേജ്മെന്റ് എന്ന് ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ റീസെറ്റ് എന്ന വിഭാഗം കാണാൻ സാധിക്കുന്നതാണ്. ഈ ഓപ്ഷന് കീഴിലായി റീസെറ്റ് മൊബൈൽ നെറ്റ്‌വർക് സെറ്റിങ്സ് എന്ന ഓപ്ഷനും കാണാം. ഇതിൽ ക്ലിക്ക് ചെയ്താൽ മാത്രം മതിയാകും.
നിങ്ങൾ ഉപയോഗിക്കുന്നത് ഐഫോൺ ആണെങ്കിൽ സെറ്റിങ്സിലെത്തിയ ശേഷം ജനറൽ എന്ന വിഭാഗം തിരഞ്ഞെടുക്ക. പിന്നീട് വരുന്ന ഓപ്ഷനുകളിൽ നിന്ന് ട്രാൻസ്ഫർ ഓർ റീസെറ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിന് ശേഷം വരുന്ന റീസെറ്റ് എന്ന ഓപ്ഷനിൽ നെറ്റ്‌വർക് റീസെറ്റ് ചെയ്യാനുള്ള ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇവകൊണ്ടൊന്നും നിങ്ങളുടെ നെറ്റ്‌വർക് പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ 44444121 എന്ന നമ്പറിൽ പരാതിപ്പെടാം. ഈ നമ്പറിന് മുമ്പ് നിങ്ങളുടെ എസ്റ്റിടി കോഡും ചേർക്കേണ്ടതാണ്.


Click it and Unblock the Notifications








