Home
News

മാർച്ച് മാസവും കളറാകും; എത്തുന്നത് ഷവോമി 14 അൾട്ര മുതൽ നത്തിങ് ഫോൺ 2എ വരെ

സ്മാർട്ട് ഫോൺ വിപണിയ്ക്ക് മികച്ച തുടക്കമാണ് 2024 നൽകിയിരിക്കുന്നത്. പുതിയ വർഷത്തിലെ ആദ്യ രണ്ട് മാസങ്ങൾ പിന്നിടുമ്പോൾ നിരവധി മികച്ച ഫോണുകൾ ആണ് വിവധ കമ്പനികൾ ഇന്ത്യയിലടക്കം എത്തിച്ചിരിക്കുന്നത്. ഇതിൽ ഈ വർഷത്തെ തന്നെ ഏറ്റവും മികച്ച ഫോൺ എന്ന വിശേഷണം നൽകാവുന്ന സാംസങ് ​ഗാലക്സി എസ് 24 അൾട്രയും ഉൾപ്പെടുന്നു.

വിവോ, വൺപ്ലസ്, ടെക്നോ, ഇൻഫിനിക്സ്, മോട്ടറോള തുടങ്ങി പ്രമുഖ ഫോൺ നിർ‌മ്മാതാക്കളെല്ലാം തങ്ങളുടെ ഫോണുകൾ പുതിയ വർഷത്തിൽ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. വരാനിരിക്കുന്ന മാർച്ച് മാസത്തിലും ഒരുപിടി മികച്ച ഫോണുകൾ ഇന്ത്യയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഉപയോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോണുകളിൽ ഒന്നാണ് ഷവോമിയുടെ 14 അൾട്ര. ഒരു പ്രീമിയം സെ​ഗ്മെന്റ് ഫോൺ എന്ന നിലയ്ക്കാണ് ഷവോമി ഈ ഫോൺ അവതരിപ്പിക്കുന്നത്.

മാർച്ച് മാസം എത്തുന്നത് ഷവോമി 14 അൾട്ര മുതൽ നത്തിങ് ഫോൺ 2എ വരെ

​MOST READ: ഒന്നും രണ്ടുമല്ല 30,000 രൂപയാണ് ഓഫർ; ​പിക്സൽ 8 പ്രോയ്ക്ക് മികച്ച ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്

ഇതിനോടകം തന്നെ ഷവോമി ഈ ഫോൺ ചൈനയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഷവോമി 14 സീരീസ് മാർച്ച് 7ന് ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് ഷവോമി അറിയിച്ചിരിക്കുന്നത്. ഷവോമി 14, 14 പ്ലസ്, 14 അൾട്ര എന്നിങ്ങനെ മൂന്ന് ഫോണുകൾ ആയിരിക്കും ഈ സീരീസിൽ ഉണ്ടായിരിക്കുക. എന്നാൽ ഇതിൽ ഷവോമി 14 പ്ലസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല, മറ്റ് രണ്ട് ഫോണുകൾ ആയിരിക്കും ഇന്ത്യയിൽ ഷവോമി അവതരിപ്പിക്കുക.

ഐഫോൺ 15 പ്രോ മാക്സ്, സാംസങ് ​ഗാലക്സി എസ് 24 അൾട്ര എന്നീ ഫോണുകളെ പ്രതിയോ​ഗികകൾ ആയിക്കണ്ടാണ് ഷവോമി തങ്ങളുടെ 14 അൾട്ര തയ്യാറാക്കിയിരിക്കുന്നത്. ആമസോൺ വഴി ആയിരിക്കും ഈ ഫോണുകൾ ഇന്ത്യയിൽ വിൽപനയ്ക്ക് എത്തുക. 6.36 ഇഞ്ച് 1.5k LTPO OLED ഡിസ്‌പ്ലേയിലാണ് ഈ ഫോൺ ഷവോമി തയ്യാറാക്കിയിരിക്കുന്നത്. ഈ ഡിസ്പ്ലേയ്ക്ക് 120Hz പുതുക്കൽ നിരക്കും 3000 nits വരെ പീക്ക് തെളിച്ചവും അവകാശപ്പെടാനുണ്ട്.

മാർച്ച് മാസം എത്തുന്നത് ഷവോമി 14 അൾട്ര മുതൽ നത്തിങ് ഫോൺ 2എ വരെ

MOST READ: പായ പോലെ ചുരുട്ടി വെയ്ക്കാവുന്ന സ്ക്രീൻ; പുതിയ റോളബിൾ ഫോണുമായി ടെക്നോ

ഫോണിന്റെ പിൻവശത്തെ മൂന്ന് ക്യാമറകളും 50എംപി ആയിരിക്കും ഇതിൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ സെൻസർ, ടെലിഫോട്ടോ സെൻസർ എന്നിവയാണ് ഉൾപ്പെടുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായുള്ള ഫ്രണ്ട് ക്യാമറ 32എംപി ആയിരിക്കും. അതേസമയം മാർച്ച് മാസത്തിൽ പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു പ്രധാന ഫോണാണ് നത്തിങ് ഫോൺ 2എ. മാർച്ച് 5ന് ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് നത്തിങ് അറിയിച്ചിരിക്കുന്നത്. കമ്പനി ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ ഫോൺ ആയിരിക്കും ഇത്.

നത്തിങ് മുമ്പ് ഇന്ത്യയിലെത്തിച്ച രണ്ട് ഫോണുകൾക്കും മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. ആയതിനാൽ തന്നെ പുറത്തിറങ്ങാനിരിക്കുന്ന നത്തിങ് ഫോൺ 2എയ്ക്ക് മേലെ വലിയ പ്രതീക്ഷയാണ് ഉപയോക്താക്കൾക്ക് ഉള്ളത്. MediaTek Dimensity 7200 പ്രോ ചിപ്‌സെറ്റാണ് ഈ ഫോണിന് കരുത്ത് നൽകുന്നത്. 12 ജിബി വരെ റാമും ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. മികച്ച ചിത്രങ്ങളെടുക്കാനായി 50 എംപിയുടെ രണ്ട് ക്യാമറകളും ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കാം.

ഈ മാർച്ച് മാസം പുറത്തിറങ്ങാനിരിക്കുന്നതിൽ വലിയ പ്രതീക്ഷയുള്ള മറ്റൊരു ഫോൺ ആണ് റിയൽമി 12 പ്ലസ്. മാർച്ച് 6ന് ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. MediaTek Dimensity 7050 ചിപ്‌സെറ്റുമായി എത്തുന്ന ഈ ഫോണിന് AMOLED ഡിസ്‌പ്ലേയും 67W വയർഡ് ചാർജിങ്ങ് പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയും നൽകാൻ സാധ്യതയുണ്ട്. ​ഗ്രീൻ, ഡോൾഡ് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ആയിരിക്കും റിയൽമി ഈ ഫോൺ പുറത്തിറക്കുക.

വിവോയുടെ വി30 സീരീസ് ഫോണുകളാണ് മാർച്ച് മാസത്തിൽ ലോഞ്ച് തീരുമാനിച്ചിരിക്കുന്ന മറ്റൊരു ഫോൺ. വിവോ വി30, വി30 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഈ സീരീസിൽ ഉണ്ടായിരിക്കുക. സ്‌നാപ്ഡ്രാഗൺ 7 Gen 3 ചിപ്‌സെറ്റ് ആയിരിക്കും ഈ ഫോണുകൾക്കായി വിവോ നൽകാൻ സാധ്യത. 80W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററി, 120Hz പുതുക്കൽ നിരക്ക് നൽകുന്ന 6.78 ഇഞ്ച് ഡിസ്‌പ്ലേ എന്നിവയും ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Leading phone manufacturers like Vivo, OnePlus, Tecno, Infinix, Motorola have all launched their phones in India in the new year. It is expected that a handful of great phones will arrive in India in the coming month of March as well. Xiaomi's 14 Ultra is one of the most awaited phones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X