ഒന്നും രണ്ടുമല്ല 30,000 രൂപയാണ് ഓഫർ; പിക്സൽ 8 പ്രോയ്ക്ക് മികച്ച ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്
കഴിഞ്ഞ വർഷം പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നായിരുന്നു ഗൂഗിളിന്റെ പിക്സൽ 8 സീരീസ് ഫോണുകൾ. ഗൂഗിൾ പിക്സൽ 8, പിക്സൽ 8 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകൾ ആണ് ഈ സീരീസിൽ ഗൂഗിൾ അവതരിപ്പിച്ചത്. രണ്ട് ഫോണുകൾക്കും അതിഗംഭീര അഭിപ്രായമാണ് ഉപയോക്താക്കളുടെ പക്കൽ നിന്ന് ലഭിച്ചത്.
ആപ്പിളിന്റെ ഐഫോൺ 15 പ്രോ മാക്സ് ആയും സാംസങ്ങിന്റെ ഗാലക്സി എസ് 24 അൾട്ര ആയും വേണമെങ്കിൽ താരതമ്യം ചെയ്യാൻ സാധിക്കുന്ന ഫോണാണ് ഗൂഗിളിന്റെ പിക്സൽ 8 പ്രോ. ആദ്യത്തെ എഐ ഫോൺ എന്ന സവിശേഷതയും ഈ ഫോണിന് ആണ് സ്വന്തമായി ഉള്ളത്. നിരവധി ഉപയോക്താക്കൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഫോണുകളിൽ ഒന്നാണ് ഇത്. എന്നാൽ ഫോണിന്റെ ഉയർന്ന വിലയാണ് ഈ ആഗ്രഹത്തിന് വിലങ്ങ് തടിയായി ഇരിക്കുന്നത്.

MOST READ: പായ പോലെ ചുരുട്ടി വെയ്ക്കാവുന്ന സ്ക്രീൻ; പുതിയ റോളബിൾ ഫോണുമായി ടെക്നോ
എന്നാൽ മികച്ച ഡിസ്കൗണ്ടിൽ ഗൂഗിൾ പിക്സൽ 8 പ്രോ നൽകാൻ ഒരുങ്ങുകയാണ് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ട്. എക്സ്ചേഞ്ച് ഓഫറും ബാങ്ക് ഓഫറും ഉൾപ്പെടെ ഏകദേശം 30,000 രൂപ വരെ ഇത്തരത്തിൽ ലാഭിക്കാൻ സാധിക്കും എന്നാണ് ഫ്ലിപ്പ്കാർട്ട് വെളിപ്പെടുത്തുന്നത്. ഒരു ലക്ഷം രൂപയിലും അധികം വില വരുന്ന ഈ ഫോണിന് മികച്ച ഓഫർ തന്നെയാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ഒരുക്കിയിരിക്കുന്നത്.
ഏഴ് വർഷത്തെ സോഫ്റ്റുവെയർ അപ്ഡേറ്റാണ് ഫോണുകൾക്കായി ഗൂഗിൾ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിൽ ഇത്രയും അധികം വർഷം ഒഎസ് പിന്തുണ ലഭിക്കുന്ന മറ്റ് ഫോണുകൾ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. നിലവിൽ ഗൂഗിൾ പിക്സൽ 8 പ്രോയുടെ വില പരിശോധിക്കുമ്പോൾ 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 1,06,999 രൂപയാണ്. 256 ജിബി സ്റ്റോറേജിന്റെ വില ആകട്ടെ 1,13,999 രൂപയാണ്. പ്രധാനമായും രണ്ട് കളർ ഓപ്ഷനുകളിലാണ് ഫോൺ ലഭിക്കുന്നത്.

അതേ സമയം നിലവിൽ ഗൂഗിൾ പിക്സൽ 8 പ്രോയ്ക്കായി ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. തിരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയാണ് നിങ്ങൾ ഈ ഫോൺ വാങ്ങാൻ പദ്ധതിയിടുന്നത് എങ്കിൽ 15,000 രൂപ വരെ ഇത്തരത്തിൽ ഡിസ്കൗണ്ട് ലഭിക്കും എന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നു. ഫ്ലിപ്പ്കാർട്ടിന്റെ വെബ്സൈറ്റിൽ ഏതെല്ലാം ബാങ്കിന്റെ കാർഡുകൾക്കാണ് ഈ ഓഫർ ഉള്ളത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഫോണിന്റെ എക്സ്ചേഞ്ച് ഓഫർ പരിശോധിക്കുമ്പോളും മികച്ച ഓഫറുകൾ നമ്മുക്ക് കാണാൻ സാധിക്കുന്നതാണ്. തിരഞ്ഞെടുത്ത ഫോണുകൾക്ക് 15,000 രൂപ വരെയാണ് എക്സ്ചേഞ്ച് ഓഫറിന്റെ ഭാഗമായി ഫ്ലിപ്പ്കാർട്ട് ഓഫർ ചെയ്തിരിക്കുന്നത്. എക്സ്ചേഞ്ച് ചെയ്യാൻ ആഗ്രഹിക്കുന്ന ഫോണിന്റെ ഗുണനിലവാരം അനുസരിച്ച് ആയിരിക്കും ഇത്തരത്തിൽ വില നിശ്ചയിക്കുക. എക്സ്ചേഞ്ച് ഓഫറും ബാങ്ക് ഓഫറും കൂടി ചേരുമ്പോൾ ആകെ 30,000 രൂപയുടെ ഡിസ്കൗണ്ട് ആണ് ലഭിക്കുക.
ഇതോടെ ഗൂഗിൾ പിക്സൽ 8 പ്രോയുടെ അടിസ്ഥാന വേരിയന്റിന്റെ വില 73,500 രൂപയായി ചുരുങ്ങും. അതേ സമയം ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് LTPO OLED സ്ക്രീൻ ആണ് ഈ ഫോണിനായി ഗൂഗിൾ നൽകിയിരിക്കുന്നത്. ഈ സ്ക്രീനിന് 120 Hz റീഫ്രഷ് റെയ്റ്റും 2,400 nits വരെ പീക്ക് തെളിച്ചവും വാഗ്ദാനം ചെയ്യാൻ സാധിക്കുന്നതാണ്.
ടെൻസർ G3 CPU, Titan M2 സെക്യൂരിറ്റി കോപ്രോസസർ ആണ് ഈ ഫോണിന് കരുത്ത് നൽകുന്നത്. 50 എംപിയുടെ പ്രൈമറി ക്യാമറ, 48 എംപി അൾട്രാവൈഡ് ലെൻസ്, 48 എംപി ടെലിഫോട്ടോ ലെൻസ് എന്നിവയും ഫോണിന്റെ ക്യാമറാ ഡിപ്പാർട്ട്മെന്റിൽ കാണാൻ സാധിക്കുന്നതാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായുള്ള ഫ്രണ്ട് ക്യാമറ 10.5 എംപിയാണ്. 30W വയർഡ്, 23W വയർലെസ് ചാർജിങ് എന്നിവ പിന്തുണയ്ക്കുന്ന 5,050mAh ബാറ്ററിയും ഈ ഫോണിലുണ്ട്.


Click it and Unblock the Notifications








