Home
Gadgets

100 മണിക്കൂർ ചാർജ് നിൽക്കും, രണ്ട് ചിപ്സെറ്റുകൾ; വൺപ്ലസ് വാച്ച് 2 വിൽപന മാർച്ച് 4ന് തുടങ്ങും

ഫുൾ ചാർജിൽ 100 മണിക്കൂർ വരെ ചാർജ് നിൽക്കുന്ന പുതിയ സ്മാർട്ട് വാച്ച് പുറത്തിറക്കി വൺപ്ലസ്. വൺപ്ലസ് വാച്ച് 2 എന്ന പേരിലാണ് കമ്പനി തങ്ങളുടെ പുതിയ സ്മാർട്ട് വാച്ച് പുറത്തിറക്കിയിരിക്കുന്നത്. സ്പെയിനിലെ ബാർസലോണിയിൽ വെച്ച് നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ (എംഡബ്ല്യുസി) ആണ് ഇത് അവതരിപ്പിച്ചത്.

ഇന്ത്യ അടക്കമുള്ള വിവധ രാജ്യങ്ങളിൽ ഈ സ്മാർട്ട് വാച്ച് ഉടൻ തന്നെ ലഭ്യമാകും എന്നും വൺപ്ലസ് അറിയിച്ചിട്ടുണ്ട്. മാർച്ച് 4ന് ഉച്ചയ്ക്ക് 12 മണി മുതൽ ഈ സ്മാർട്ട് വാച്ചിന്റെ വിൽപന ഇന്ത്യയിൽ‌ ആരംഭിക്കും എന്നാണ് വൺപ്ലസ് അറിയിച്ചിരിക്കുന്നത്. ഇതേ തിയതി മുതൽ ഇന്ത്യയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളിലും വൺപ്ലസ് വാച്ച് 2 ലഭ്യമാകുന്നതായിരിക്കും. 100 മണിക്കൂർ ബാറ്ററിലൈഫ് ആണ് ഈ സ്മാർട്ട് വാച്ചിന്റെ ഏറ്റവും വലിയ സവിശേഷത.

വൺപ്ലസ് വാച്ച് 2 വിൽപന മാർച്ച് 4ന് തുടങ്ങും

​MOST READ: ഗ​ഗൻയാൻ: ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികരെ നയിക്കുന്നത് മലയാളി പ്രശാന്ത് നായർ! അ‌ഭിമാന നിറവിൽ കേരളം

1.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, ഡ്യുവൽ ചിപ്‌സെറ്റുകൾ, Wear OS പിന്തുണ എന്നിവയാണ് ഈ സ്മാർട്ട് വാച്ചിന്റെ മറ്റ് പ്രത്യേകതകൾ. 2021ൽ വൺപ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ച വൺപ്ലസ് വാച്ചിന്റെ പിൻ​ഗാമി എന്ന നിലയ്ക്കാണ് പുതിയ സ്മാർട്ട് വാച്ചിനെ വൺപ്ലസ് അവതരിപ്പിച്ചിരിക്കുന്നത്. 16,999 രൂപയ്ക്ക് ആയിരുന്നു ആദ്യ സ്മാർട്ട് വാച്ച് വൺപ്ലസ് ഇന്ത്യയിൽ പുറത്തിറക്കിയിരുന്നത്. മൂന്ന് വർഷത്തിന് ശേഷമാണ് ഈ ഫോണിന്റെ പിൻ​ഗാമിയെ വൺപ്ലസ് വിപണിയിൽ എത്തിക്കുന്നത്.

വൺപ്ലസിന്റെ ഔദ്യോ​ഗിക വെബ്സൈറ്റായ Oneplus.in, വൺപ്ലസ് സ്റ്റോർ ആപ്പ് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റുകളായ ആമസോൺ, ഫ്ലിപ്പ്കാർട്ട്, മിന്ത്ര, റിലയൻസ് എന്നിവിടങ്ങളിൽ നിന്ന് ഓൺലൈൻ ആയി വൺപ്ലസ് വാച്ച് 2 ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഓഫ്ലൈനായി റിലയൻസ്, ക്രോമ, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോർ, വൺപ്ലസിന്റെ പാർട്ണർ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്നും ഉപയോക്താക്കൾക്ക് ഇത് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ മാർച്ച് 4നാണ് ഇതിന്റെ വിൽപന ആരംഭിക്കുന്നത്.

വൺപ്ലസ് വാച്ച് 2 വിൽപന മാർച്ച് 4ന് തുടങ്ങും

MOST READ: മുൻകൂട്ടി തന്നെ രോ​ഗങ്ങൾ തിരിച്ചറിയാം; എഐ ഫീച്ചറുകളുമായി സാംസങ്ങിന്റെ ​ഗാലക്സി റിങ് ഉടനെത്തും

റേഡിയൻ്റ് സ്റ്റീൽ, ബ്ലാക്ക് സ്റ്റീൽ എന്നീ നിറങ്ങളിൽ ആണ് വൺപ്ലസ് വാച്ച് 2 ഇന്ത്യയിൽ ലഭ്യമാകുക. ഈ വാച്ചിന്റെ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ നേരത്തെ സൂചിപ്പിച്ചത് പോലെ 1.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ കാണാൻ സാധിക്കുന്നതാണ്. 600 nits-ൻ്റെ ഉയർന്ന തെളിച്ചവും ഈ വാച്ച് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഡിസ്പ്ലേയുടെ സംരക്ഷണത്തിനായി 2.5D സഫയർ ക്രിസ്റ്റലും വൺപ്ലസ് നൽകിയിട്ടുണ്ട്. Snapdragon W5 Gen 1 ചിപ്‌സെറ്റാണ് വാച്ചിന് കരുത്ത് നൽകുന്നത്.

വാച്ചിന്റെ പെർഫോമൻസ് വർധിപ്പിക്കാനായി BES2700 ചിപ്‌സെറ്റും വൺപ്ലസ് നൽകിയിട്ടുണ്ട്. 2 ജിബി റാമും 32 ജിബി ഇൻ്റേണൽ സ്റ്റോറേജും ഈ സ്മാർട്ട് വാച്ച് വാ​ഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. OHealth ആപ്പുമായി ഈ സ്മാർട്ട് വാച്ച് ബന്ധിപ്പിച്ചാൽ മറ്റ് നിരവധി ഫീച്ചറുകൾ ഉപയോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കുന്നതാണ്. പലതരം വ്യായാമങ്ങൾക്കായി 100ൽ അധികം സ്പോട്സ് മോഡുകളും നിർമ്മാതാക്കൾ ഈ വാച്ചിനായി നൽകിയിരിക്കുന്നു.

ഈ സ്മാർട്ട് വാച്ചിന്റെ വാട്ടർ, ഡസ്റ്റ് പ്രതിരോധത്തിന്റെ റേറ്റിങ് IP68 ആണ്. 5000 എംഎഎച്ച് ബാറ്ററിയാണ് ഈ വാച്ചിൽ ഇടം പിടിച്ചിരിക്കുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ 100 മണിക്കൂർ വരെ ഈ വാച്ചിന് ബാറ്ററി ലൈഫ് ലഭിക്കുന്നതാണ്. ഒരു മണിക്കൂറിനുള്ളിൽ തന്നെ ചാർജ് പൂജ്യത്തിൽ നിന്ന് 100 ശതമാനം വരെ എത്തുമെന്നും വൺപ്ലസ് അവകാശപ്പെടുന്നു. ഈ വാച്ചിനായി വൺപ്ലസ് നൽകുന്ന ഓഫറുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

ഐസിഐസിഐ ബാങ്കിന്റെ കാർഡോ വൺകാർഡോ ഉപോയി​ഗിച്ച് ഈ വാച്ച് സ്വന്തമാക്കിയാൽ 2000 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കുന്നതായിരിക്കും. വൺപ്ലസിന്റെ ഔദ്യോ​ഗിക സ്റ്റോറിൽ നിന്നോ വെബ്സൈറ്റിൽ നിന്നോ ഈ വാച്ച് വാങ്ങുന്ന ആദ്യത്തെ മൂന്ന് ഉപയോക്താക്കൾക്ക് സൗജന്യമായി വൺപ്ലസ് കിബോർഡ് 81 പ്രോ ലഭിക്കുമെന്നും കമ്പനി വാ​ഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് സൗജന്യമായി ഷോർഡർ ബാ​ഗ് ലഭിക്കുമെന്നും കമ്പനി പറയുന്നു.

More from GizBot

Best Mobiles in India

English summary
OnePlus has announced that the sale of this smart watch will start in India from 12 noon on March 4. The biggest feature of this smartwatch is the 100-hour battery life. Other features of this smartwatch include a 1.43-inch AMOLED display, dual chipsets, and Wear OS support.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X