Home
Gadgets

മുൻകൂട്ടി തന്നെ രോ​ഗങ്ങൾ തിരിച്ചറിയാം; എഐ ഫീച്ചറുകളുമായി സാംസങ്ങിന്റെ ​ഗാലക്സി റിങ് ഉടനെത്തും

കഴിഞ്ഞ കുറച്ചു നാളുകളായി ടെക് ലോകത്ത് മുഴങ്ങി കേൾക്കുന്ന വാർത്തയാണ് ദക്ഷിണ കൊറിയൻ ടെക് ഭീമന്മാരായ സാംസങ് തങ്ങളുടെ സ്മാർട്ട് റിങ് പുറത്തിറക്കുന്നു എന്നത്. സ്മാർട്ട് വാച്ചുകൾക്ക് സമാനമായ ഫീച്ചറുകളുമായി എത്തുന്ന സ്മാർട്ട് ഉപകരണമാണ് സ്മാർട്ട് റിങ്ങുകൾ. പ്രധാനമായും ആ​രോ​ഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന ഉപകരണമാണിത്.

നിലവിൽ നിരവധി കമ്പനികൾ തങ്ങളുടെ സ്മാർട്ട് റിങ്ങുകൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഈ വിപണി കീഴടക്കാനായി സാംസങ് എത്തുന്നത്. നിലവിൽ സാസംങ് തങ്ങളുടെ പുതിയ സ്മാർട്ട് റിങ് സ്പെയിനിലെ ബാർസലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ (എംഡബ്ല്യുസി) പ്രദർശനത്തിന് വെച്ചിരുന്നു. പുതിയ സ്മാർട്ട് ഫോണുകളെയും ടെക്നോളജികളെയും പരിജയപ്പെടുത്താനുള്ള വേദിയാണ് ഈ മൊബൈൽ വേൾഡ് കോൺഗ്രസ്.

എഐ ഫീച്ചറുകളുമായി സാംസങ്ങിന്റെ ​ഗാലക്സി റിങ് ഉടനെത്തും

MOST READ: വാച്ച് പോലെ കൈയ്യിൽ കെട്ടാവുന്ന ഫോൺ; എംഡബ്ല്യുസിയിൽ തിളങ്ങി മോട്ടറോളയുടെ വജ്രായുധം, ഉടനെത്തുന്നു

ഇതിനോടകം തന്നെ നിരവധി സ്മാർട്ട് ഫോൺ നിർമ്മാതാക്കൾ തങ്ങളുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇവിടെ അവതരിപ്പിക്കുകയും പ്രദർശനത്തിന് എത്തിക്കുകയും ചെയ്തിട്ടുണ്ട്. സ്മാർട്ട് ഫോണുകൾക്ക് പുറമെ ലാപ്ടോപ്, സ്മാർട്ട് റിങ്, സ്മാർട്ട് വാച്ച് തുടങ്ങിയ ​ഗാഡ്ജറ്റുകളും മൊബൈൽ വേൾഡ് കോൺഗ്രസിൽ പ്രദർശനത്തിന് എത്തിച്ചിരുന്നു. ഇതിൽ പ്രധാന ആകർഷണം ആയിരുന്നു സാംസങ്ങിന്റെ സ്മാർട്ട് റിങ്. സ്മാർട്ട് വാച്ചുകൾ വാ​ഗ്ദാനം ചെയ്യുന്ന എല്ലാ ഫീച്ചറുകളും സ്മാർട്ട് റിങ്ങും വാ​ഗ്ദാനം ചെയ്യുമെന്നാണ് സാംസങ്ങിന്റെ അവകാശവാദം.

​ഗാലക്സി റിങ് എന്ന പേരിൽ ആണ് സാംസങ് തങ്ങളുടെ സ്മാർട്ട് റിങ് അവതരിപ്പിച്ചിരിക്കുന്നത്. ചില എഐ ഫീച്ചറുകളും ഈ ഉപകരണത്തിനായി സാംസങ് നൽകിയിട്ടുണ്ട്. മൊബൈൽ‌ വേൾഡ് കോൺഗ്രസിൽ പങ്കെടുത്തവർക്ക് ഈ ഉപകണം ഉപയോ​ഗിച്ച് നോക്കാനുള്ള അവസരവും സാംസങ് നൽകിയിരുന്നു. നിരവധി ഉപയോക്താക്കൾ ഇത് ഉപയോ​ഗിച്ചതിന് ശേഷം മികച്ച അഭിപ്രായവും സാംസങ്ങിനെ അറിയിച്ചിരുന്നു. മൂന്ന് നിറങ്ങളിൽ ആയിരുന്നു സാംസങ് ഈ ഉപകരണം അവതരിപ്പിച്ചത്.

എഐ ഫീച്ചറുകളുമായി സാംസങ്ങിന്റെ ​ഗാലക്സി റിങ് ഉടനെത്തും

MOST READ: മിഡ് ബഡ്ജറ്റ് സെ​​ഗ്മെന്റിൽ ആധിപത്യം ഉറപ്പിക്കാൻ ഐക്യൂ; OIS ക്യാമറയുമായി ഇസെഡ്9 5ജി മാർച്ചിലെത്തും

എല്ലാ അളവിലും തങ്ങളുടെ ​ഗാലക്സി റിങ് ലഭ്യമാണെന്നും സാംസങ് അറിയിച്ചിട്ടുണ്ട്. പ്രധാനമായും 5 മുതൽ 13 വരെയുള്ള യുഎസ് റിങ് സൈസിൽ ആയിരിക്കും ഈ റിങ്ങുകൾ വിൽപനയ്ക്ക് എത്തുക. S മുതൽ XL വരെയുള്ള അളവുകൾ ഇതിൽ ഉൾപ്പെടുന്നതായിരിക്കും. 24x7 ഹൃദയമിടിപ്പ് മോണിറ്റർ, SpO2 സെൻസർ, സ്ലീപ്പ് ട്രാക്കിംഗ്, രക്തസമ്മർദ്ദം നിരീക്ഷിക്കൽ നൂതന ആരോഗ്യ നിരീക്ഷണ സംവിധാനം എന്നിവയെല്ലാമാണ് ഈ സ്മാർട്ട് റിങ്ങിന്റെ പ്രധാന ആരോ​ഗ്യ ഫീച്ചറുകൾ.

ഈ സ്മാർട്ട് റിങ്ങുമായി ചേർന്ന് പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന ഒരു ആപ്പും ഈ റിങ്ങിന് ഒപ്പം സാംസങ് പുറത്തിറക്കുന്നതായിരിക്കും ഇതിന്റെ സഹായത്താൽ ആയിരിക്കും ആരോ​ഗ്യ ഫീച്ചറുകൾ ആസ്വദിക്കാൻ സാധിക്കുക. ഈ സ്മാർട്ട് റിങ്ങിൽ തന്നെ ടച്ച് കൺട്രോളിങ്ങും ഉണ്ടായിരിക്കുന്നതായിരിക്കും. "ഇൻ്റലിജൻ്റ് ഹെൽത്ത്" എന്ന ഫീച്ചറാണ് ഈ സ്മാർട്ട് റിങ്ങിലെ ഏറ്റവും മികച്ച ഫീച്ചർ എന്ന് ഉപയോ​ഗിച്ചവർ തങ്ങളുടെ റിവ്യൂവിൽ പറയുന്നു.

മൂൻ കൂട്ടി തന്നെ നമ്മുടെ ആരോ​ഗ്യസ്ഥിതികളെക്കറിച്ചുള്ള വിവരങ്ങൾ ഈ ഫീച്ചർ നൽകുന്നതാണ്. ഇതിന് പുറമെ ​ഗാലക്സി എഐയുടെ വിപുലീകരണവും മൊബൈൽ വേൾഡ് കോൺഗ്രസിൽ സാംസങ് വിശദമാക്കി. ​ഗാലക്സി എസ് 24 സീരീസിൽ മാത്രം ലഭിച്ചിരുന്ന എഐ ഫീച്ചറുകൾ മാർച്ച് മാസം മുതൽ ഗാലക്‌സി എസ് 23 സീരീസ്, ടാബ് എസ് 9 സീരീസ് എന്നീ ഉപകരണങ്ങളിൽ ലഭ്യമാകും എന്നും സാംസങ് വിശദമാക്കി. സോഫ്റ്റുവെയർ അപ്ഡേറ്റിലൂടെയായിരിക്കും ഈ ഫീച്ചറുകൾ ലഭിക്കുക.

അതേ സമയം നേരത്തെ വൺപ്ലസ്, ഓപ്പോ എന്നീ ഫോൺ നിർമ്മാതാക്കൾ ചൈനയിൽ തങ്ങളുടെ തിരഞ്ഞെടുത്ത ഫോണുകളിലും എഐ ഫീച്ചറുകൾ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എഐ ഫീച്ചറുകൾ മറ്റ് ഫോണുകളിലൂടെ വ്യാപിപ്പിക്കാൻ സാംസങ് തയ്യാറായത്. സാംസങ് ​ഗാലക്സി എസ് 23, എസ് 23 പ്ലസ്, എസ് 23 അൾട്ര എന്നിങ്ങനെ മൂന്ന് ഫോണുകൾ ആണ് ​ഗാലക്സി എസ് 23 സീരീസിൽ ഉള്ളത്.

More from GizBot

Best Mobiles in India

English summary
Samsung has introduced its smart ring called Galaxy Ring. Samsung has also provided some AI features for this device. Samsung also gave an opportunity to those who participated in the Mobile World Congress to use this device. Many users have also given good feedback to Samsung after using it.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X