Home
News

മിഡ് ബഡ്ജറ്റ് സെ​​ഗ്മെന്റിൽ ആധിപത്യം ഉറപ്പിക്കാൻ ഐക്യൂ; OIS ക്യാമറയുമായി ഇസെഡ്9 5ജി മാർച്ചിലെത്തും

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യയിലെ സ്മാർട്ട് ഫോൺ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് ഐക്യൂ. വളരെ കുറച്ച് ഫോണുകൾ മാത്രമാണ് ഐക്യൂ ഇന്ത്യൻ മാർക്കറ്റിൽ പുറത്തിറക്കിയിട്ടുള്ളു എങ്കിലും ഈ ഫോണുകൾക്ക് എല്ലാം മികച്ച പ്രതികരണമാണ് ഉപയോക്താക്കളുടെ പക്കൽ നിന്ന് ലഭിക്കുന്നത്.

ആയതിനാൽ തന്നെ ഐക്യൂവിന്റെ പുതിയ ഫോണുകൾ ഇന്ത്യയിൽ എത്താനായി കാത്തിരിക്കുകയാണ് ചില ടെക് പ്രേമികൾ. ഇവർക്കായി ഒരു സന്തോഷ വാർത്തയാണ് ഐക്യൂ കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. ഐക്യൂവിന്റെ ഏറ്റവും പുതിയ ഫോണായ ഐക്യൂ ഇസെഡ് 9 5ജി അടുത്ത മാസം ഇന്ത്യയിൽ എത്തും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മാർച്ച് 12ന് ആയിരിക്കും ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുക. ഫോൺ നിലവിൽ ചൈനീസ് മാർക്കറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്.

മിഡ് ബഡ്ജറ്റിൽ ആധിപത്യം ഉറപ്പിക്കാൻ ഐക്യൂ; ഇസെഡ്9 5ജി മാർച്ചിലെത്തും

MOST READ: ജനപ്രിയ ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണായ റെഡ്മി 13സിയുടെ വില കുറച്ചു; പുതിയ വിലയും ഓഫറുകളും അറിയാം

ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ ആരാധകരെ തേടിയും ഐക്യൂവിന്റെ ഇസെഡ് 9 5ജി എത്തുന്നത്. കമ്പനി കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച ഐക്യൂ ഇസെഡ് 7ന്റെ പിൻ​ഗാമി എന്ന നിലയ്ക്കായിരിക്കും ഇസെഡ് 9 5ജി എത്തുന്നത്. പുതിയ ഫോണിന്റെ ടീസറും കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. ഡ്യുവൽ കാമറ ആയിരിക്കും ഈ ഫോണിന് ഐക്യൂ നൽ‌കാൻ സാധ്യത എന്ന് ഈ ടീസറിലെ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു.

ഇതിൽ പ്രൈമറി ക്യാമറയ്ക്ക് OIS പിന്തുണ ഉണ്ടായിരിക്കും എന്നും വിവധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേ സമയം ഫോണിന്റെ ചില ഫീച്ചറുകൾ ഐക്യൂ തന്നെ ഔദ്യോ​ഗികമായി പുറത്തിറക്കിയിട്ടുണ്ട് ഇവ എന്തെല്ലാമാണെന്ന് പരിശോധിക്കാം. മീഡിയടെക് ഡൈമെൻസിറ്റി 7200 SoC പ്രെസസർ ആണ് ഈ ഫോണിനായി നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. ഈ പ്രൊസസറുമായി ഈ സെ​ഗ്മെന്റിൽ എത്തുന്ന ആദ്യത്തെ ഐക്യൂ ഫോൺ ആയിരിക്കും ഐക്യൂവിന്റെ ഇസെഡ് 9 5ജി.

മിഡ് ബഡ്ജറ്റിൽ ആധിപത്യം ഉറപ്പിക്കാൻ ഐക്യൂ; ഇസെഡ്9 5ജി മാർച്ചിലെത്തും

MOST READ: 100x ഡിജിറ്റൽ സൂമിങ് സവിശേഷതയുള്ള 180എംപി ക്യാമറ; ഹോണർ മാജിക് 6 സീരീസ് പുറത്തിറക്കി

ഐക്യൂ ഇസെഡ് 7ൽ Dimensity 920 പ്രൊസസർ ആയിരുന്നു കമ്പനി നൽകിയിരുന്നത്. ഇത്തരത്തിൽ നോക്കുമ്പോൾ പുതിയ ഫോണിന് മീഡിയടെക് ഡൈമെൻസിറ്റി 7200 SoC എന്നത് ഒരു പ്രധാന അപ്‌ഗ്രേഡാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ OIS പിന്തുണയുള്ള Sony IMX882 സെൻസറും ഈ ഫോണിൽ ഉണ്ടായിരിക്കും എന്ന് ഐക്യൂ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഫോണിന്റെ മുൻ​ഗാമിക്ക് 64 എംപി ക്യാമറ ആയിരുന്നു നൽകിയിരുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ റിയൽമി 12 പ്രോയ്ക്ക് സമാനമായുള്ള 120Hz OLED സ്‌ക്രീൻ, 44W ഫാസ്റ്റ് ചാർജിങ് പിന്തുണ എന്നിവയെല്ലാം ഐക്യൂ ഇസെഡ് 9 5ജിയ്ക്ക് ഉണ്ടാകും എന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഫോണിന് 8 ജിബി വരെ റാം ഉണ്ടായിരിക്കും എന്ന് ​ഗ്രീക്ക്ബെഞ്ച് സൂചന നൽകുന്നു. ആൻഡ്രോയിഡ് 14ൽ ആയിരിക്കും ഈ ഫോൺ പ്രവർ‌ത്തിക്കുക. 6000 mAh ബാറ്ററിയും ഈ ഫോണിൽ ഇടം പിടിച്ചേക്കും എന്നും ചോർച്ചാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജനപ്രിയ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ, ഐക്യൂവിന്റെ ഔദ്യോ​ഗിക വെബ്സൈറ്റ് എന്നിവിടങ്ങളിൽ നിന്നായിരിക്കും ഈ ഫോൺ ഓൺലൈനായി വാങ്ങാൻ സാധിക്കുക. നിലവിൽ ഐക്യൂ ഇസെഡ് 9 5ജിയെക്കുറിച്ച് ഇത്രയും മാത്രം വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വരും ദിവസങ്ങളിൽ ഫോണിനക്കെറിച്ചുള്ള വിശദമായ വിവരങ്ങൾ പുറത്ത് വരും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം അടുത്തിടെയാണ് ഐക്യൂ നിയോ 9 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.

3 വർഷത്തെ ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വാ​ഗ്ദാനം ചെയ്താണ് നിയോ 9 പ്രോ ഐക്യൂ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഫോണിന്റെ 8ജിബി റാം 128ജിബി സ്റ്റോറേജ് പതിപ്പിന് 35,999 രൂപയാണ് വില. 8ജിബി റാം 256ജിബി സ്റ്റോറേജിന് 37,999 രൂപയും വില വരുന്നു. ഇവയ്ക്ക് പുറമെ 12ജിബി റാം 256ജിബി സ്റ്റോറേജ് വേരിയന്റിലും ഫോൺ പുറത്തിറക്കിയിട്ടുണ്ട് ഇതിന്റെ വില വരുന്നത് 39,999 രൂപയാണ്.

More from GizBot

Best Mobiles in India

English summary
The IQoo Z9 5G will be the successor to the IQoo Z7 that the company launched in India last year. The company has also released a teaser for the new phone. The visuals in this teaser suggest that the dual camera might be the phone's IQ. Various reports also suggest that it will have OIS support for the primary camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X