Home
News

ജനപ്രിയ ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണായ റെഡ്മി 13സിയുടെ വില കുറച്ചു; പുതിയ വിലയും ഓഫറുകളും അറിയാം

ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ ഏറ്റവും കൂടുതൽ ആവിശ്യക്കാർ ഉള്ള സെ​ഗ്മെന്റ് ആണ് ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകളുടെ സെ​ഗ്മെന്റ്. ഇന്ത്യൻ വിപണിയിലെ ഭൂരിപക്ഷം ഉപയോക്താക്കളും സാധാരണക്കാരാണ് എന്നതാണ് ഇതിന്റെ കാരണം. പ്രമുഖ ഫോൺ നിർമ്മാതാക്കളെല്ലാം തങ്ങളുടെ ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്.

പ്രധാനമായും ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് ഇന്ത്യയിലെ മിഡ് ബഡ്ജറ്റ് ഫോണുകളുടെ സെ​ഗ്മെന്റ് കൈയ്യടക്കി വെച്ചിരിക്കുന്നത്. ഇതിൽ പ്രമുഖ ബ്രാൻഡാണ് റെഡ്മി. നിരവധി ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകളും മിഡ് ബഡ്ജറ്റ് ഫോണുകളും റെഡ്മി ഇന്ത്യയിൽ‌ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ റെഡ്മിയുടെ ജനപ്രിയ ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണായ റെഡ്മി 13 സിയ്ക്ക് വില കുറച്ചിരിക്കുകയാണ് കമ്പനി. ഇന്ത്യൻ വിപണിയിൽ മാത്രമാണ് ഈ വിലക്കുറവ് നടപ്പിലാക്കിയിരിക്കുന്നത്.

ജനപ്രിയ ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണായ റെഡ്മി 13സിയുടെ വില കുറച്ചു

MOST READ: 100x ഡിജിറ്റൽ സൂമിങ് സവിശേഷതയുള്ള 180എംപി ക്യാമറ; ഹോണർ മാജിക് 6 സീരീസ് പുറത്തിറക്കി

വില കുറവ് ആണെങ്കിലും മികച്ച ഫീച്ചറുകൾ വാ​ഗ്ദാനം ചെയ്യുന്ന ഫോൺ ആണ് റെഡ്മി 13 സി. 8,999 രൂപയ്ക്കാണ് ഫോണിന്റെ 4 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റ് റെഡ്മി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഈ ഫോണിന് ഇപ്പോൾ 1000 രൂപയാണ് കമ്പനി കുറച്ചിരിക്കുന്നത്. അതായത് ഇനിമുതൽ റെഡ്മി 13 സിയുടെ 4 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റ് 7,999 രൂപയ്ക്ക് ലഭിക്കുന്നതായിരിക്കും.

അതേ സമയം ഫോണിന്റെ 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളും റെഡ്മി ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റാർഡസ്റ്റ് ബ്ലാക്ക്, സ്റ്റാർഫ്രോസ്റ്റ് വൈറ്റ്, സ്റ്റാർഷൈൻ ​ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിൽ ആണ് റെഡ്മി 13 സി ഇന്ത്യയിൽ ലഭിക്കുന്നത്. പ്രധാനമായും മോട്ടറോളയുടെ മോട്ടോ ജി04 ഇന്ത്യയിൽ അവതരിപ്പിച്ചിതനെ തുടർന്നാണ് റെഡ്മി വില കുറയ്ക്കാൻ തയ്യാറായത്.

ജനപ്രിയ ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണായ റെഡ്മി 13സിയുടെ വില കുറച്ചു

MOST READ: എംഡബ്ല്യുസി 2024; ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട് ഫോണുകൾ ഏതെല്ലാം

റെഡ്മി 13സിയുടെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം 6.74 ഇഞ്ച് വലുപ്പമുള്ള ഈ ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 600 നിറ്റ്‌സ് പീക്ക് തെളിച്ചവും അവകാശപ്പെടാനുണ്ട്. 12nm ആർക്കിടെക്ചറിൽ നിർമ്മിച്ച ഹീലിയോ G85 പ്രൊസസർ ആണ് ഈ ഫോണിന് കരുത്ത് നൽകുന്നത്. പ്രധാനമായും രണ്ട് ക്യാമറകളാണ് ഈ ഫോണിന്റെ പിൻവശത്ത് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതിലെ പ്രൈമറി ലെൻസ് 50 എംപിയാണ്. 2 എംപിയുടെ മറ്റൊരു ലെൻസും ഫോണിന്റെ പിൻവശത്തുണ്ട്.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപിയുടെ ഒരു ഫ്രണ്ട് ക്യാമറയും റെഡ്മി 13സിൽ ഇടം പിടിച്ചിട്ടുണ്ട്. മുന്നിലെയും പിന്നിലെയും ക്യാമറകൾക്ക് 1080p വീഡിയോകൾ റെക്കോർഡ് ചെയ്യാനുള്ള കഴിവുണ്ട്. 18W യുഎസ്ബി സി പോർട്ടിന്റെ ചാർജിങ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററിയും ഈ ഫോണിനായി റെഡ്മി നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കി MIUI 14ൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.

മൈക്രോ എസ്ഡി കാർഡിന്റെ സഹായത്താൽ ഫോണിന്റെ സ്റ്റോറേജ് 1 ടിബി വരെ വർധിപ്പിക്കാൻ സാധിക്കുന്നതാണ്. അതേ സമയം നേരത്തെ സൂചിപ്പിച്ച മോട്ടറോളയുടെ മോട്ടോ ജി04 അടുത്തിടയ്ക്കാണ് മോട്ടറോള ഇന്ത്യയിൽ അവതരിപ്പിച്ചത്. 6,999 രൂപ മുതലാണ് ഈ ഫോണിന്റെ വില ആരംഭിക്കുന്നത്. ഫോണിന്റെ 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേർഷനാണ് ഈ വില നൽകേണ്ടി വരുന്നത്.

ഫോണിന്റെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 7,999 രൂപയാണ്. വിപണിയിൽ കനത്ത വെല്ലുവിളിയാണ് മോട്ടോ ജി04 റെഡ്മി 13 സിയ്ക്ക് ഉയർത്തുന്നത്. ഇത് പ്രതിരോധിക്കാനാണ് റെഡ്മി തങ്ങളുടെ ഫോണിന്റെ വില കുറയ്ക്കാൻ തയ്യാറായിരിക്കുന്നത്. Mali-G57 MP1 GPU-മായി ജോടിയാക്കിയ Unisoc T606 ചിപ്‌സെറ്റാണ് മോട്ടോ ജി04ന് കരുത്ത് നൽകുന്നത്. 8ജിബി വരെ റാമും 128ജിബി വരെ സ്റ്റോറേജും ഈ ഫോൺ വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
The Redmi 13C is a phone that offers great features despite its low price. Redmi launched the 4GB RAM, 128GB storage variant of the phone in India at Rs 8,999. The company has now reduced this phone by Rs 1000. That means from now on, the 4GB RAM, 128GB storage variant of the Redmi 13C will be available for Rs 7,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X