Home
News

എംഡബ്ല്യുസി 2024; ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട് ഫോണുകൾ ഏതെല്ലാം

ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട് ഫോൺ പ്രദർശനങ്ങളിൽ ഒന്നായ മൊബൈൽ വേൾഡ് കോൺഗ്രസിന് (എംഡബ്ല്യുസി) ഇന്ന് സ്പെയിനിലെ ബാർസലോണയിൽ തുടക്കമാകുകയാണ്. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി നിരവധി പുതിയ സ്മാർട്ട് ഫോണുകളും മറ്റ് ഇലക്ട്രോണിക് ​ഗാഡ്ജറ്റുകളും ഈ ഫെസ്റ്റിവലിൽ വിവിധ കമ്പനികൾ അവതരിപ്പിക്കുന്നതായിരിക്കും.

വരാനിരിക്കുന്ന ടെക്നോളജികളെക്കുറിച്ചും ഈ ഫെസ്റ്റിവലിൽ ചർച്ച ഉണ്ടായിരിക്കുന്നതാണ്. ഈ ഫെസ്റ്റിവലിൽ അവതരിപ്പികാൻ സാധ്യതയുള്ള പ്രധാന സ്മാർട്ട് ഫോണുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ഇക്കൂട്ടത്തിൽ ഒരു ഫോൺ ആണ് ഷവോമിയുടെ 14 അൾട്ര. ഈ ഫോൺ നേരത്തെ തന്നെ ഷവോമി ചൈനയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ആ​ഗോള തലത്തിൽ പുറത്തിറക്കുന്നത് മൊബൈൽ വേൾഡ് കോൺഗ്രസിൽ വെച്ചായിരിക്കും എന്ന് ഷവോമി തന്നെ നേരിട്ട് അറിയിച്ചിട്ടുണ്ട്.

ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട് ഫോണുകൾ

MOST READ: നാല് ക്യാമറകളും 50എംപി, കൂടാതെ പ്രത്യേകം ക്യാമറാ കിറ്റ്; ഷവോമി 14 അൾട്ര ആ​ഗോളതലത്തിൽ പുറത്തിറക്കി

ക്യാമറാ ഫീച്ചറുകൾ ആയിരിക്കും ഈ ഫോണിന്റെ പ്രധാന ആകർഷണം. പിൻവശത്തെ നാല് ക്യാമറകളും 50 എംപി കരുത്തിൽ ആണ് ഷവോമി ഈ ഫോണിനായി നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല ഫോട്ടോ​ഗ്രഫി മികച്ചതാക്കാൻ ഒരു ഫോട്ടോ​ഗ്രഫി കിറ്റും ഈ ഫോണിനൊപ്പം ഷവോമി പുറത്തിറക്കുന്നതായിരിക്കും. സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റും ഈ ഫോണിന്റെ കരുത്ത് വർധിപ്പിക്കുന്നതായിരിക്കും. ഷവോമി 14, 14 പ്രോ, 14 അൾട്ര എന്നീ ഫോണുകളും ഈ സീരീസിൽ ഉണ്ടായിരിക്കുന്നതാണ്.

ഈ ഫെസ്റ്റിവലിൽ നത്തിങ് അവതരിപ്പിക്കാൻ സാധ്യതയുള്ള ഒരു ഫോൺ ആണ് നത്തിങ് ഫോൺ 2 എ. മാർച്ച് 5ന് ഈ ഫോൺ ഇന്ത്യയിൽ അടക്കം പുറത്തിറക്കും എന്ന് നത്തിങ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായി ആണ് നത്തിങ് ഫോൺ 2 എ ഇപ്പോൾ മൊബൈൽ വേൾഡ് കോൺഗ്രസിൽ അവതരിപ്പിക്കുന്നത്. എന്നാൽ ഫോണിന്റെ ഫീച്ചറുകൾ എന്തെല്ലാമാണെന്ന് കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട് ഫോണുകൾ

MOST READ: വാറന്റി കഴിഞ്ഞാലും കുഴപ്പമില്ല; സോഫ്റ്റുവെയർ അപ്ഡേറ്റ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് നഷ്ടപരിഹാരം വാങ്ങാം

അധികം വൈകാതെ തന്നെ ഈ ഫോണിന്റെ ഫീച്ചറുകൾ നത്തിങ് പുറത്ത് വിടും എന്നാണ് പ്രതീക്ഷിക്കുന്നത്. നത്തിങ് മുൻപ് പുറത്തിറക്കിയ നത്തിങ് ഫോൺ, നത്തിങ് ഫോൺ 2 എന്നിവയ്ക്ക് മികച്ച അഭിപ്രായം ആണ് ഉപയോക്താക്കളുടെ പക്കൽ നിന്ന് ലഭിച്ചത്. ആയതിനാൽ തന്നെയാണ് നത്തിങ്ങിന്റെ പുതിയ ഫോണിന് മേൽ ഇത്രയും പ്രതീക്ഷ. ഈ ഫെസ്റ്റിവലിൽ പ്രതീക്ഷ വർധിപ്പിക്കുന്ന മറ്റൊരു ഫോൺ ആണ് എച്ച്എംഡി സ്മാർട്ട് ഫോൺ.

നോക്കിയ എന്ന ബ്രാൻഡിൽ നിന്ന് മാറി എച്ച്എംഡി എന്ന ബ്രാൻഡിന്റെ പേരിൽ പുറത്തിറങ്ങുന്ന ആദ്യത്തെ ഫോണിനായി ലോകം മുഴുവനുമുള്ള ടെക് ആരാധകർ കാത്തിരിക്കുകയാണ്. ഒരു കാലത്ത് മൊബൈൽ ഫോൺ വിപണിയുടെ രാജാവ് ആയിരുന്നു നോക്കിയ. എംഡബ്ല്യുസിയിലെ മറ്റൊരു ശ്രദ്ധ കേന്ദ്രം ആയിരിക്കും ഹോണറിന്റെ മാജിക് 6 സീരീസ് ഫോണുകൾ. ഹോണർ മാജിക് 6, മാജിക് 6 പ്രോ എന്നീ ഫോണുകൾ ആണ് ഈ സീരീസിൽ ഉണ്ടാകുക.

ഈ മാസത്തിന്റെ ആദ്യം ഈ ഫോണുകൾ ഹോണർ ചൈനയിൽ പുറത്തിറക്കിയിരുന്നു. സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ്, LTPO OLED ഡിസ്‌പ്ലേ, 80 എംപി പെരിസ്കോപ്പ് ക്യാമറ എന്നിവയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. റിയൽമിയുടെ ജിടി 5 പ്രോയും ഈ ഫെസ്റ്റിവലിൽ മികച്ച പ്രതീക്ഷയോടെ എത്തുന്ന ഒരു ഫോൺ ആണ്. കഴിഞ്ഞ ഡിസംബറിൽ ഈ ഫോൺ റിയൽമി ചൈനയിൽ അവതരിപ്പിച്ചിരുന്നു.

Snapdragon 8 Gen 3 SoC ആണ് ഈ ഫോണിന് കരുത്ത് നൽകുന്നത്. റിയൽമി X3 സൂപ്പർ സൂമിന് ശേഷം പെരിസ്‌കോപ്പ് ക്യാമറ സെൻസർ ഫീച്ചർ ചെയ്യുന്ന ആദ്യ സ്‌മാർട്ട്‌ഫോൺ എന്ന പ്രത്യേകതയും ജിടി 5 പ്രോയ്ക്ക് ഉണ്ട്. മാർച്ച് 11ന് ആ​ഗോളതലത്തിൽ എസ്യൂസ് പുറത്തിറക്കാനിരിക്കുന്ന സ്മാർട്ട് ഫോണാണ് എസ്യൂസ് സെൻഫോൺ 11 അൾട്ര. എസ്യൂസ് ROG ഫോൺ 8 പ്രോയുടെ റീബ്രാൻഡ് പതിപ്പ് ആയിരിക്കും ഈ ഫോൺ.

സോണി എക്സ്പീരിയ 1 VI, ടെക്നോയുടെ പോവ 6 സീരീസ്, ടെക്നോയുടെ തന്നെ പുതിയ ഫോൾഡബിൾ ഫോൺ എന്നിവയും ഇത്തവണത്തെ മൊബൈൽ വേൾഡ് കോൺഗ്രസിൽ ആ​ഗോള തലത്തിൽ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. Dolby Atmos പിന്തുണയുമായിട്ടാണ് ടെക്നോ പോവ 6 സീരീസ് ഫോണുകൾ പുറത്തിറങ്ങുന്നത്. ടെക്നോ പോവ 6, പോവ 6 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഈ സീരീസിൽ ഉണ്ടാകുക.

More from GizBot

Best Mobiles in India

English summary
Upcoming technologies will also be discussed at this festival. Let's take a detailed look at the major smartphones that are likely to be unveiled at this festival. One such phone is Xiaomi's 14 Ultra. This phone was already launched by Xiaomi in China. But Xiaomi has directly informed us that it will be released at the global level at the Mobile World Congress.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X