Home
News

വാച്ച് പോലെ കൈയ്യിൽ കെട്ടാവുന്ന ഫോൺ; എംഡബ്ല്യുസിയിൽ തിളങ്ങി മോട്ടറോളയുടെ വജ്രായുധം, ഉടനെത്തുന്നു

ടെക് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഇപ്പോൾ സ്പെയിനിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ (എംഡബ്ല്യുസി) ആണ്. ഓരോ സ്മാർട്ട് ഫോൺ നിർമ്മാതാക്കളും തങ്ങളുടെ പുതിയ സ്മാർട്ട് ഫോണുകളും വരാനിരിക്കുന്ന ടെക്നോളജികളും ഈ വേദിയിൽ പ്രദർശിപ്പിച്ചുകൊണ്ട് ഇരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി ഫോണുകളാണ് ഇവിടെ പ്രദർശിപ്പിച്ചത്.

ഇനിയുള്ള ദിവസങ്ങളിലും നിരവധി സ്മാർട്ട് ഫോണുകളും ടെക്നോളജികളും ഇവിടെ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ ഈ വേദിയുടെ മുഴുവൻ ശ്രദ്ധയാകർഷിച്ച ഒരു പുതിയ ഫോൺ മോട്ടറോള ഇവിടെ പ്രദർശനത്തിന് എത്തിച്ചിരുന്നു. ഏത് ദിശയിലേക്കും വളയുന്ന തരത്തിലുള്ള ബെൻഡബിൾ സ്ക്രീനുള്ള സ്മാർട്ട് ഫോൺ ആണ് മോട്ടറോള ഇവിടെ പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് ഇത്തരത്തിൽ ഒരു ഫോൺ പുറത്തിറങ്ങുന്നത്.

വാച്ച് പോലെ കൈയ്യിൽ കെട്ടാവുന്ന ഫോണുമായി മോട്ടറോള

MOST READ: മിഡ് ബഡ്ജറ്റ് സെ​​ഗ്മെന്റിൽ ആധിപത്യം ഉറപ്പിക്കാൻ ഐക്യൂ; OIS ക്യാമറയുമായി ഇസെഡ്9 5ജി മാർച്ചിലെത്തും

കഴിഞ്ഞ വർഷം ഫോൾഡബിൾ സ്ക്രീനുകളുള്ള സ്മാർട്ട് ഫോണുകൾ ജനപ്രിയമായതോടെയാണ് ഇത്തരത്തിൽ ബെൻഡബിൾ സ്ക്രീൻ എന്ന ആശയത്തിലേക്ക് മോട്ടറോള എത്തിയത്. ഫോൾബിൾ സ്മാർട്ട് ഫോൺ വിപണിയിൽ കഴിഞ്ഞ വർഷം തന്നെ മോട്ടറോള തങ്ങളുടെ മോട്ടോ റാസർ 40 മോ‍ഡലുകൾ പുറത്തിറക്കിയിരുന്നു. സാംസങ്, വൺപ്ലസ് എന്നിവയുടെ ഫോൾഡബിൾ ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ മോട്ടറോളയുടെ ഫോൾഡബിൾ ഫോണിന് വില കുറവാണ് എന്ന സവിശേഷതയും ഉണ്ടായിരുന്നു.

മോട്ടറോളയുടെ പുതിയ ബെൻഡബിൾ സ്ക്രീൻ സ്മാർട്ട് ഫോണിന്റെ സവിശേഷതകൾ പരിശോധിക്കുമ്പോൾ ഇതിന്റെ സ്ക്രീൻ ഏത് ദിശയിലേക്കും ഉപയോക്താക്കൾക്ക് വളയ്ക്കാവുന്നതാണ്. ഒരു വാച്ച് ധരിക്കുന്നത് പോലെ ഈ സ്ക്രീൻ വളച്ച് ഉപയോക്താക്കൾക്ക് കൈയ്യിൽ ധരിക്കാനും സാധിക്കുന്നതാണ്. അത്രയ്ക്ക് ഫ്ലെക്സിബിൾ ആണ് ഈ ഫോണിന്റെ സ്ക്രീൻ. ഈ സ്ക്രീൻ നിവർത്തുമ്പോൾ ഈ ഫോണിന് 6.9 ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ലേ കാണാൻ സാധിക്കുന്നതാണ്.

വാച്ച് പോലെ കൈയ്യിൽ കെട്ടാവുന്ന ഫോണുമായി മോട്ടറോള

MOST READ: ജനപ്രിയ ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണായ റെഡ്മി 13സിയുടെ വില കുറച്ചു; പുതിയ വിലയും ഓഫറുകളും അറിയാം

ടെൻ്റ് മോഡ്, സ്റ്റാന്റേർഡ് മോഡ് എന്നിങ്ങനെ നിരവധി പ്രവർത്തന മോഡുകളും ഈ ഫോണിന് അവകാശപ്പെടാൻ സാധിക്കുന്നതാണ്. മികച്ച രീതിയിൽ ​ഗെയിമുകൾ ആസ്വദിക്കാൻ‌ ഇതിലെ ടെന്റ് മോഡ് ഉപയോക്താക്കളെ സഹായിക്കുന്നതാണ്. മോട്ടറോള മൊബൈൽ വേൾഡ് കോൺഗ്രസിൽ വച്ചിരുന്ന ബെൻഡബിൾ‌ ഫോണിന്റെ നിറം ഓറഞ്ച് ഫാബ്രിക് ഫിനീഷിങ്ങോട് കൂടിയത് ആയിരുന്നു. വാച്ച് പോലെ കൈയ്യിൽ ധരിക്കുമ്പോൾ ഇവ ചേർന്നിരിക്കാനായി ഒരു മാഗ്നറ്റിക് അറ്റാച്ച്മെൻ്റ് മെക്കാനിസവും മോട്ടറോള ഈ ഫോണിനായി രൂപകൽപന ചെയ്തിട്ടുണ്ട്.

ഈ ഫോൺ പുറത്തിറക്കിയാൽ വിപണിയിൽ വലിയ തരം​ഗം ഉണ്ടാക്കാൻ സാധിക്കും എന്നാണ് മോട്ടറോള പ്രതീക്ഷിക്കുന്നത്. അതേസമയം ഈ ഫോണിനെക്കുറിച്ച് നിരവധി സംശയങ്ങളും ഉപയോക്താക്കളുടെ ഇടയിൽ നിന്ന് ഉയർന്നു വന്നിട്ടുണ്ട്. ഇതിൽ പ്രധാന സംശയങ്ങളിൽ ഒന്ന് തുടർച്ചയായി വളയ്ക്കുകയും നിവർത്തുകയും ചെയ്യുന്നതിലൂടെ ഫോണിന്റെ സ്ക്രീനിന് എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുമോ എന്നതാണ്. ആയതിനാൽ തന്നെ ഇതിനായുള്ള എല്ലാ പഠനങ്ങളും ​ഗവേഷണങ്ങളും നടത്തിയതിന് ശേഷം മാത്രമായിരിക്കും മോട്ടറോള ഈ ഫോണുകൾ വിപണിയിൽ എത്തിക്കു.

സ്ക്രീനിന് ഒപ്പം ഫോൺ മുഴുവനായും വളയുന്നതിനാൽ നിലവിൽ ശേഷി കുറഞ്ഞ ബാറ്ററിലാണ് ഈ ഫോണുകൾക്കായി മോട്ടറോള ഇപ്പോൾ നൽകിയിരിക്കുന്നത്. ഫ്ലെക്സിബിൾ ആയതും കരുത്തുറ്റതുമായ ഒരു ബാറ്ററി നിർമ്മിക്കാനുള്ള തന്ത്രപ്പാടിലാണ് മോട്ടറോള ഇപ്പോൾ. ഇവ നിർമ്മിച്ചെടുത്താൽ മാത്രമെ ഈ ഫോണുകൾ ഉപയോക്താക്കളുടെ പക്കൽ എത്തു. എന്നാൽ ഇവയ്ക്ക് എല്ലാമായി ഉയർന്ന ചിലവ് ആണ് മോട്ടറോള പ്രതീക്ഷിക്കുന്നത്. ആയതിനാൽ തന്നെ ഈ ഫോണിന്റെ വിലയും ഉയർന്നതായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ ഫോണിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ ഇത് നന്നാക്കാനും ചിലവ് കൂടുതൽ ആയികരിക്കും എന്നാണ് പുറത്ത് വരുന്ന വിവധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേ സമയം ഈ വെല്ലുവിളികൾ എല്ലാം അതിജീവിച്ച് ഈ വർഷം തന്നെ തങ്ങളുടെ ബെൻഡബിൾ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് മോട്ടറോള. ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ പോലെ തന്നെ ബെൻഡബിൾ സ്മാർട്ട് ഫോണുകളും വിപണിയിൽ തരം​ഗം സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
It is expected that many smart phones and technologies will be introduced here in the coming days. Meanwhile, Motorola had brought a new phone for display here, which attracted the attention of the entire venue. Motorola has showcased a smartphone with a bendable screen that can be bent in any direction. This is the first time such a phone has been released.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X