പായ പോലെ ചുരുട്ടി വെയ്ക്കാവുന്ന സ്ക്രീൻ; പുതിയ റോളബിൾ ഫോണുമായി ടെക്നോ
ടെക്നോളജി ഓരോ ദിവസവും നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇരിക്കുകയാണ്. ഓരോ ദിവസവും പുതിയ തരത്തിലുള്ള ഇലക്ട്രോണിക് ഗാഡ്ജറ്റുകളാണ് പുറത്തിറങ്ങിക്കൊണ്ട് ഇരിക്കുന്നത്. 5 വർഷം മുമ്പ് നമ്മുക്ക് ചിന്തിക്കാൻ പോലും സാധിക്കാതെ ഇരുന്ന തരത്തിലുള്ള ഗാഡ്ജറ്റുകളും സാങ്കേതിക വിദ്യകളും ഇപ്പോൾ നമ്മുടെ വിപണിയിൽ ലഭ്യമാണ്.
കഴിഞ്ഞ ദിവസമാണ് പ്രമുഖ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ മോട്ടറോള തങ്ങളുടെ ബെൻഡബിൾ ഫോണുകൾ മൊബൈൽ വേൾഡ് കോൺഗ്രസിൽ (എംഡബ്ല്യുസി) അവതരിപ്പിച്ചത്. വാച്ച്പോലെ കൈയ്യിൽ കെട്ടിക്കൊണ്ട് നടക്കാൻ സാധിക്കുന്ന ഈ ഫോൺ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഇത് ആദ്യമായി ആണ് ഇത്തരത്തിൽ ഒരു ഫോൺ പുറത്തിറങ്ങുന്നത്. ഇതിന് പിന്നാലെ റോളബിൾ സ്ക്രീനുള്ള ഫോൺ അവതരിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് ടെക്നോ മൊബൈൽസ് എന്ന ചൈനീസ് കമ്പനി.

സ്പെയിനിലെ ബാർസലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ തന്നെയാണ് ടെക്നോയും തങ്ങളുടെ പുതിയ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ നോട്ടത്തിൽ ഫോണിന്റെ ഡിസ്പ്ലേ ചെറുതായി തോന്നും എങ്കിലും ഡിസ്‌പ്ലേയുടെ വശങ്ങളിൽ പിടിച്ചു വലിച്ചു നീട്ടിയാൽ ഈ ഡിസ്പ്ലേ വലുതാകുന്നതായിരിക്കും. ഒരു ശരാശരി ടാബിന്റെ വലുപ്പത്തിൽ വരെ ഈ ഫോണിന്റെ സ്ക്രീൻ വളരുന്നതായിരിക്കും. ശേഷം ആവിശ്യം കഴിഞ്ഞാൽ ഈ സ്ക്രീൻ ചുരുട്ടി വെയ്ക്കാനും സാധിക്കുന്നതായിരിക്കും.
കഴിഞ്ഞ വർഷം ഏറെ ജനപ്രിയമായ ഫോൾഡബിൾ ഫോണുകളിൽ നിന്ന് ആശയം ഉൾക്കൊണ്ടാണ് ഇത്തരത്തിൽ റോളബിൾ സ്ക്രീനുള്ള ഫോണിന് രൂപം നൽകാൻ ടെക്നോ തയ്യാറായത്. ഈ ഫോൺ വേദിയിൽ പ്രദർശനത്തിന് എത്തിച്ചെങ്കിലും നിലവിൽ ഇതിന്റെ പ്രാരംഭഘട്ടത്തിലാണ് ടെക്നോ. ഇനിയും ധാരാളമായി പഠനങ്ങളും പരീക്ഷണങ്ങളും നടത്തി വിജയിച്ചാൽ മാത്രമെ ഈ ഫോൺ ഉപയോക്താക്കളുടെ പക്കൽ ലഭിക്കു എന്നാണ് അറിയാൻ സാധിക്കുന്നത്. ആയതിനാൽ തന്നെ ഇത് ഔദ്യോഗികമായി പുറത്തിറങ്ങാൻ കാലതാമസം എടുത്തേക്കാം.

MOST READ: കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്ത വിവോ 5ജി ഫോണിന് ഡിസ്കൗണ്ട്! ഓഫർ ലഭ്യമാകുന്ന അവസാന തീയതി ഇതാ
അതേ സമയം മൊബൈൽ വേൾഡ് കോൺഗ്രസിൽ പങ്കെടുത്ത ചില ഉപയോക്താക്കൾക്ക് ഈ ഫോൺ ഉപയോഗിച്ച് നോക്കാനുള്ള അവസരവും ലഭിച്ചിരുന്നു. ഫോൾഡബിൾ ഫോണുകൾ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന അനുഭവം തന്നെയാണ് ടെക്നോയുടെ റോളബിൾ ഫോണുകൾ ഉപയോഗിക്കുമ്പോഴും ലഭിക്കുന്നത് എന്ന് ഇതിൽ ചില ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. സ്ക്രീൻ വികസിപ്പിക്കാതെ ഇരിക്കുമ്പോൾ സാധാരണ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന അനുഭവം ആണെന്നും ഇവർ പറയുന്നു.
രണ്ട് തരത്തിൽ ഈ ഫോൺ ഉപയോഗിക്കാവുന്നതാണ്. സ്ക്രീൻ വികസിപ്പിക്കാതെ സാധാരണ സ്മാർട്ട് ഫോൺ പോലെയും സ്ക്രീൻ വികസിപ്പിച്ചതിന് ശേഷം ഒരു ടാബ്ലെറ്റ് പോലെയും ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. വെറും രണ്ട് സെക്കന്റിനുള്ളിൽ തന്നെ ഈ ഫോണിന്റെ സ്ക്രീൻ വികസിപ്പിക്കാൻ സാധിക്കും എന്നാണ് ഈ ഫോൺ ഉപയോഗിച്ചു നോക്കിയ ഉപയോക്താക്കൾ പറയുന്നത്. ഉപയോക്താക്കൾക്ക് മികച്ച ദൃശ്യാനുഭവം നൽകാൻ ടെക്നോയുടെ ഈ വലിയ സ്ക്രീൻ സഹായിക്കുന്നുണ്ടെന്നും ഇവർ പറയുന്നു.
അതേ സമയം കഴിഞ്ഞ ദിവസം മൊബൈൽ വേൾഡ് കോൺഗ്രസിൽ മോട്ടറോള അവതരിപ്പിച്ച ബെൻഡബിൾ സ്ക്രീനുള്ള ഫോണിന്റെ വിശേഷങ്ങൾ പരിശോധിക്കുമ്പോൾ ഏത് ദിശയിലേക്കും വളയുന്ന തരത്തിലുള്ള ബെൻഡബിൾ സ്ക്രീനുള്ള സ്മാർട്ട് ഫോൺ ആണ് മോട്ടറോള ഇവിടെ പ്രദർശനത്തിന് എത്തിച്ചത്. ഈ സ്ക്രീൻ നിവർത്തുമ്പോൾ ഈ ഫോണിന് 6.9 ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ലേ കാണാൻ സാധിക്കുന്നതാണ്. ടെൻ്റ് മോഡ്, സ്റ്റാന്റേർഡ് മോഡ് എന്നിങ്ങനെ നിരവധി പ്രവർത്തന മോഡുകളും ഈ ഫോണിന് അവകാശപ്പെടാനുണ്ട്.
കഴിഞ്ഞ വർഷം ഏറെ ജനപ്രിയമായ ഫോൾഡബിൾ ഫോണുകൾ ആണ് ഈ ഫോണുകളുടെ എല്ലാം പ്രചോദനം. കഴിഞ്ഞ വർഷം തന്നെ ടെക്നോയും മോട്ടറോളയും തങ്ങളുടെ ഫോൾഡബിൾ ഫോണുകൾ വിപണിയിൽ എത്തിച്ചിരുന്നു. നിലവിൽ വിപണിയിൽ ലഭിക്കുന്നതിൽ ഏറ്റവും വിലക്കുറവുള്ള ഫോൾഡബിൾ ഫോൺ പുറത്തിറക്കിയിരിക്കുന്നത് ടെക്നോയാണ്. ടെക്നോ ഫാന്റം വി ഫ്ലിപിന്റെ 12 ജിബി റാം 256 ജിബി സ്റ്റോറേജ് പതിപ്പിന് 69,999 രൂപയാണ് നിലവിൽ ആമസോണിലെ വില.


Click it and Unblock the Notifications








